121

Powered By Blogger

Friday, 27 March 2015

പോലീസ്‌ പരിശോധന: നിരവധി പേര്‍ പിടിയില്‍











Story Dated: Friday, March 27, 2015 05:28


ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ്‌ ആശുപത്രി പരിസരത്ത്‌ പോലീസ്‌ നടത്തിയ പരിശോധനയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട പന്ത്രണ്ടോളം പേര്‍ പിടിയിലായി. ബുധനാഴ്‌ച രാത്രി വളരെ വൈകി നടത്തിയ പരിശോധനയില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തു. ആശുപത്രി പരിസരത്ത്‌ സാമുഹിക വിരുദ്ധശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ ഈസ്‌റ്റ് സി.ഐ. എ.ജെ. തോമസിന്റെ നിര്‍ദേശപ്രകാരം ഗാന്ധിനഗര്‍ എസ്‌.ഐ. എം.ജെ. അരുണിന്റെ നേതൃത്വത്തിലാണ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.


രാത്രികാലങ്ങളില്‍ ആശുപത്രി പരിസരത്ത്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ശല്യം ചെയ്യുന്നതായും പോക്കറ്റടിക്കാരുടെയും കള്ളന്മാരുടെയും ശല്യം വര്‍ധിച്ചതായും പരാതി ഉയര്‍ന്നിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരാണെന്നു പരിചയപ്പെടുത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമാണ്‌.










from kerala news edited

via IFTTT