Story Dated: Friday, March 27, 2015 06:04
ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളില്‍ കന്യാസ്‌ത്രീയെ കൂട്ട മാനഭംഗം ചെയ്‌ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ നിരസിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്‌ഥിരീകരിച്ചു. ഇക്കാര്യം സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്‌ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 14ന് പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് 71കാരിയായ കന്യസ്‌ത്രീ കൂട്ട മാനഭംഗത്തിന് ഇരയായത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് കേസ് സി.ബി.ഐയ്‌ക്ക് വിടുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ മാസം 19നാണ് മമതാ ബാനര്‍ജി സി.ബി.ഐ അന്വേഷണം ശിപാര്‍ശ ചെയ്‌തത്. സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ പിടികൂടാന്‍ വൈകുന്നത് സംസ്‌ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് സംസ്‌ഥാനം സി.ബി.ഐ അന്വേഷണം ശിപാര്‍ശ ചെയ്‌തത്.
കേസില്‍ ഇതുവരെ രണ്ട് പ്രതികള്‍ അറസ്‌റ്റിലായിട്ടുണ്ട്. ബംഗ്ലാദേശി പൗരന്‍മാരായ രണ്ട് പേരാണ് അറസ്‌റ്റിലായത്. മുഹമ്മദാലി സലിം ഷെയ്‌ഖ് എന്നയാളെ മുംബൈയില്‍ നിന്നും ഗോപാല്‍ സര്‍ക്കാര്‍ എന്നയാളെ പശ്‌ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍നാഗസ് ജില്ലയില്‍ നിന്നുമാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം നാല് പ്രതികളാണ് കോണ്‍വന്റില്‍ അതിക്രമിച്ച് കയറി കന്യാസ്‌ത്രീയെ പീഡിപ്പിച്ചത്. കേസില്‍ മറ്റ് രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.
from kerala news edited
via IFTTT