Story Dated: Friday, March 27, 2015 05:26
മണ്ണഞ്ചേരി: പഞ്ചായത്തിലെ തെരുവുവിളക്കുകളില്‍ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. പഞ്ചായത്ത് പ്രതിമാസം (തെരുവുവിളക്കുകളുടെ) വൈദ്യുതി ചാര്‍ജ് അടയ്‌ക്കുന്നത് 91,954 രൂപ എങ്കിലും വിവിധ വാര്‍ഡുകളിലെ തെരുവുകളില്‍ ഇവ പ്രകാശിക്കുന്നില്ലെന്ന് ആരോപണം. സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരേ വ്യാപകമായ ആക്ഷേപം.
മുഹമ്മ, എസ്.എല്‍.പുരം, കലവൂര്‍ സെക്ഷന്‍ ഓഫീസുകളുടെ പരിധികളിലെ തെരുവുവിളക്കുകളുടെ ബില്ല് തുക അടയ്‌ക്കുന്നത് മുഹമ്മ കെ.എസ്.ഇ.ബി. സെക്‌ഷന്‍ ഓഫീസിലാണ്. പ്രതിമാസം അടയ്‌ക്കുന്നത് 91,954 രൂപയാണെന്ന് പഞ്ചായത്ത് സെക്രട്ടറി ലാല്‍ പറഞ്ഞു.
പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി ട്യൂബ് െലെറ്റുകള്‍ -643, സി.എഫ്.എല്‍ -208, സോഡിയംവേപ്പര്‍ ലാമ്പ് -25 എന്നിവയാണ് സ്‌ഥാപിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട റോഡുകളായ കലവൂര്‍ - മണ്ണഞ്ചേരി റോഡ്, ആലപ്പുഴ തണ്ണീര്‍മുക്കം റോഡ്, ആലപ്പുഴ കൂറ്റുവേലി റോഡ്, കാവുങ്കല്‍ വളവനാട് റോഡ് എന്നിവ കൂടാതെ വിവിധ വാര്‍ഡുകളിലെ പ്രധാന തെരുവോരങ്ങളിലും അഞ്ചിലധികം സ്‌ഥലങ്ങളിലാണ് പോസ്‌റ്റിലെ െലെറ്റുകള്‍ പ്രകാശിക്കാത്തത്. കഴിഞ്ഞ ഡിസംബറില്‍ സാധനങ്ങള്‍ വാങ്ങി പഞ്ചായത്ത് അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ വാര്‍ഡുകളില്‍ ഇവ സ്‌ഥാപിച്ചെങ്കിലും രണ്ടുമാസം പിന്നിട്ടപ്പോഴേയ്‌ക്ക് ട്യൂബ് െലെറ്റുകളില്‍ ഒട്ടുമിക്കതും കേടായി.
ഇതുമൂലം തെരുവുവിളക്കുകളില്ലാത്തതിനാല്‍ രാത്രിയിലെ യാത്ര ദുരിതപൂര്‍ണമായി. െവെദ്യുതി ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി കൃത്യസമയത്ത് ഇവ ഘടിപ്പിക്കാതെ സ്‌റ്റോറില്‍ കൂട്ടിയിട്ടിരിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പരാതി സത്യമാണെന്ന് അന്വേഷണോദ്യോഗസ്‌ഥര്‍ക്ക് ബോധ്യപ്പെട്ടു. ആലപ്പുഴ വിജിലന്‍സ് ഡിെവെ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവിടെയെത്തി പരിശോധന നടത്തിയത്.
തുടര്‍ നടപടിക്കായി വിജിലന്‍സ് ഡയറക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പദ്ധതിപ്പണം വിനിയോഗിച്ചാണ് തെരുവുവിളക്കുകള്‍ വാങ്ങിയത്. ഇവ വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് മാറ്റിസഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നത്. എന്നാല്‍ ചിലവാര്‍ഡുകളിലെ അംഗങ്ങള്‍ കേടാകുന്ന മുറയ്‌ക്ക് സ്വന്തം ചെലവില്‍ മാറ്റിസ്‌ഥാപിക്കാറുണ്ട്. ഇതാണു പഞ്ചായത്തിന്റെ മറ്റു വാര്‍ഡുകളിലെ തെരുവുവിളക്കുകള്‍ തെളിയാത്തതിന് കാരണമെന്നും ആക്ഷേപമുണ്ട്.
from kerala news edited
via IFTTT