121

Powered By Blogger

Friday, 27 March 2015

ബിഹാറില്‍ യാചകര്‍ക്ക്‌ ഇനി സ്വന്തം ബാങ്ക്‌









Story Dated: Friday, March 27, 2015 06:56



mangalam malayalam online newspaper

ഗയ: ബിഹാര്‍ ഗയയില്‍ ഒരുകൂട്ടം യാചകര്‍ ചേര്‍ന്ന്‌ സ്വന്തം ബാങ്ക്‌ ആരംഭിച്ചു. ഭിക്ഷ കിട്ടാത്ത സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടത്തില്‍ വായ്‌പ നല്‍കുകയാണ്‌ ബാങ്കിന്റെ ലക്ഷ്യമത്രെ. മംഗളാ ബാങ്ക്‌ എന്നപേരില്‍ ആറു മാസം മുമ്പാണ്‌ ബാങ്ക്‌ നിലവില്‍ വന്നത്‌. ഗയയിലെ പ്രശസ്‌ത ക്ഷേത്രമായ മാ മംഗളാഗുരിയിലെ പരിസരത്ത്‌ ഭിക്ഷയെടുക്കുന്ന 40 യാചകരാണ്‌ ബാങ്കിനു പിന്നില്‍.


ചൊവ്വാഴ്‌ചകളില്‍ ഓരോ യാചകരും 20 രൂപ വീതം ബാങ്കില്‍ അടയ്‌ക്കണം. ബി പി എല്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ഇല്ലാത്തവരാണ്‌ അംഗങ്ങളില്‍ അധികവും. യാചകനായ രാജ്‌ കുമാര്‍ മഞ്‌ജിയാണ്‌ ബാങ്കിന്റെ മാനേജര്‍, മഞ്‌ജിയുടെ ഭാര്യ നാഗീനാ ദേവി ട്രഷററും. എല്ലാ അംഗങ്ങളില്‍ നിന്നും ഡിപ്പോസിറ്റ്‌ ശേഖരിക്കാന്‍ ഏജന്റിനെയും ബാങ്ക്‌ നിയമിച്ചിട്ടുണ്ട്‌. വായ്‌പയ്‌ക്ക് രണ്ട്‌ മുതല്‍ അഞ്ച്‌ ശതമാനം വരെയാണ്‌ പലിശ ഈടാക്കുന്നത്‌.


സമൂഹത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‌ പരിഹാരമായാണ്‌ ബാങ്ക്‌ ആരംഭിച്ചതെന്നും കൂടുതല്‍ യാചകരെ ബാങ്കില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയാണെന്നും ബാങ്ക്‌ സെക്രട്ടറി മാലതി ദേവി പറഞ്ഞു. സ്‌റ്റേറ്റ്‌ സൊസൈറ്റി ഫോര്‍ അള്‍ട്ര പുവര്‍ ആന്‍ഡ്‌ വെല്‍ഫയര്‍ വകുപ്പിന്റെ പ്രോത്സാഹനത്തോടെയാണ്‌ യാചകര്‍ ബാങ്ക്‌ ആരംഭിച്ചത്‌.










from kerala news edited

via IFTTT