Story Dated: Friday, March 27, 2015 05:29
ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലീവെടുത്ത് ഗള്‍ഫില്‍ പോയ ആളിന് ശമ്പളം നല്‍കിയ നടപടി വിവാദമാകുന്നു. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് സംഭവം. അഞ്ചു വര്‍ഷം ലീവെടുത്ത് ഗള്‍ഫില്‍ പോയ മെക്കാനിക്കല്‍ സ്‌റ്റാഫിനാണ് ഡിപ്പോ അധികൃതര്‍ ഫെബ്രുവരി മാസത്തെ ശമ്പളം ആറ്റിങ്ങല്‍ സ്‌റ്റേ്‌റ്റ് ബാങ്കില്‍ നിക്ഷേപിച്ചത്. രണ്ടു വര്‍ഷമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി പണം എത്തിയതോടെ ബാങ്കുകാര്‍ക്ക് സന്തോഷം. ബാങ്കില്‍ നിന്നും ലോണെടുത്ത വകയിലെ കുടിശികയിലേക്ക് തുക ബാങ്കുകാര്‍ തുക മാറ്റി. ഡിപ്പോ അധികൃതര്‍ക്ക് പറ്റിയതെറ്റ് മനസിലാക്കി തുകതിരിച്ച് ഈടാക്കാന്‍ ഗള്‍ഫിലുള്ള ജീവനക്കാരനെ ബന്ധപ്പെട്ടപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ തുക തിരിച്ചു നല്‍കാം എന്ന മറുപടിയായിരുന്നു.
സംഭവം അറിഞ്ഞു കെ.എസ്. ആര്‍.ടി.സി ചീഫ് ഓഫീസില്‍ നിന്നും അന്വേഷണസംഘം എത്തി. ഇതിനിടെ ജീവനക്കാരുടെ ഇടയില്‍ നിന്നു പിരിവ് എടുത്ത് തുക ട്രഷറിയില്‍ ഒടുക്കി. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഡി.ടി.ഒയുടെ അനുമതി വേണം. ഇവിടെ എല്ലാം രഹസ്യമായി തന്നെ കൈകാര്യം ചെയ്‌തു. ചീഫ് ഓഫീസില്‍ നിന്നെത്തിയവര്‍ ആറ്റിങ്ങല്‍ ഡിപ്പോയിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല.
from kerala news edited
via IFTTT