121

Powered By Blogger

Friday, 27 March 2015

ജര്‍മ്മന്‍ ടൂറിസ്‌റ്റുകള്‍ ഹൈന്ദവാചാരപ്രകാരം വിവാഹിതരായി











Story Dated: Friday, March 27, 2015 05:29


വര്‍ക്കല: ജര്‍മ്മനിയില്‍ നിന്നെത്തിയ ടൂറിസ്‌റ്റുകള്‍ ഹൈന്ദവാചാരപ്രകാരം വിവാഹിതരായി. ജര്‍മ്മന്‍ സ്വദേശികളായ ഒളിവര്‍ ലിബ്‌മാനും(45)അന്‍ജ(42)യുമാണ്‌ വര്‍ക്കല ഓഷ്യാനോ ആയുര്‍വേദിക്‌ ബീച്ച്‌റിസോര്‍ട്ടില്‍ വിവാഹിതരായത്‌. ഇവരുടെ മൂന്ന്‌ മക്കളും ചടങ്ങിന്‌ സാക്ഷികളായി. കേരളീയ വിവാഹവസ്‌ത്രമണിഞ്ഞ്‌ എത്തി പരസ്‌പരം ഹാരം അണിയിച്ചു. തുടര്‍ന്ന്‌ താലിചാര്‍ത്തി. പൂജാരി രാജീവ്‌ ശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ ചടങ്ങുകള്‍ നടന്നത്‌.


ഒളിവറും അന്‍ജയും ഒന്നിച്ചാണ്‌ താമസിക്കുന്നത്‌. അന്‍ജയ്‌ക്കാണ്‌ കേരള വിവാഹരീതിയില്‍ താല്‍പര്യം ജനിച്ചത്‌. ജര്‍മ്മന്‍ ടൂറിസ്‌റ്റ് ട്രാവല്‍ ഏജന്‍സിയാണ്‌ ഓഷ്യോനോയുമായി ബന്ധപ്പെട്ടത്‌. അവര്‍ വിവാഹത്തിന്‌ എല്ലാ ഒരുക്കങ്ങളും നടത്തി. ജനുവരിയില്‍ ഇന്ത്യയിലെത്തിയ കുടുംബം നാലുദിവസം മുമ്പാണ്‌ വര്‍ക്കലയിലെത്തിയത്‌. വിവാഹശേഷം പങ്കെടുത്തവര്‍ക്ക്‌ ഇലയിട്ട്‌ സദ്യയും നല്‍കി.










from kerala news edited

via IFTTT