Story Dated: Friday, March 27, 2015 05:29
ബാലരാമപുരം: കല്ലിയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ്‌പ്രസിഡന്റിനുമെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസം ക്വാറം തികയാത്തതു കാരണം ചര്‍ച്ചക്കെടുക്കാനായില്ല. ആറ് അംഗങ്ങളുള്ള ബി.ജെ.പിയോടൊപ്പം കോണ്‍ഗ്രസിലെ മുന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ചേര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം 10 മണിക്കുതന്നെ നേമം ബി.ഡി.ഒ കൃഷ്‌ണന്‍കുട്ടി നായരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ സഭ സമ്മേളിച്ചപ്പോള്‍ ബി.ജെ.പിയിലെ ആറംഗങ്ങളും അവരെ പിന്‍തുണയ്‌ക്കുന്ന ഒരു സ്വതന്ത്രനും മാത്രമേ ഹാജരായുള്ളു.
അവിശ്വാസത്തെ അനുകൂലിച്ച് ഒപ്പിട്ടിരുന്ന മുന്‍ പ്രസിഡന്റ് ശൈലേഷ് കുമാറും വൈസ് പ്രസിഡന്റായിരുന്ന സിന്ധുവും വിപ്പ് ലംഘിക്കാതിരിക്കാന്‍ സഭയില്‍ ഹാജരായില്ല. ഇടതുപക്ഷ അംഗങ്ങളും വിട്ടുനിന്നു. 21 അംഗ സമിതിയില്‍ എട്ട് കോണ്‍ഗ്രസും ആറ് ബി.ജെ.പിയും അഞ്ച് സി.പി.എമ്മും ഒരു സി.പി.ഐയും ഒരു സ്വതന്ത്രനുമാണുള്ളത്. ഉച്ചക്ക് രണ്ടു മണിക്ക് വൈസ്‌പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ ചര്‍ച്ചയിലും ഇതേ അവസ്‌ഥ തന്നെയായിരുന്നു. ക്വാറം തികയാത്തത്‌് കാരണം അവിശ്വാസം ചര്‍ച്ചക്കെടുക്കാതെ തന്നെ സഭ പരിയേണ്ടി വന്നു.
from kerala news edited
via IFTTT