Story Dated: Friday, March 27, 2015 05:30
പനാജി: ഗോവയില്‍ നാവികസേനയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ നാവികസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹവും കണ്ടെടുത്തു. ഇന്ന് രാവിലെയയാണ് ലഫ്റ്റനന്റ് അഭിനവ് നഗോരിയുടെ(24) മൃതദേഹം കണ്ടെത്തിയത്. 2012ല്‍ നാവിക സേനയില്‍ ചേര്‍ന്ന നഗോരി പൈലറ്റ് ട്രെയിനിംഗിലായിരുന്നു.
അപകടത്തില്‍ കൊല്ലപ്പെട്ട വനിത ഉദ്യോസ്ഥ ലഫ്റ്റനന്റ് കിരണ്‍ ശെഖാവത്തിന്റെ(27) മൃതദേഹം ഇന്നലെ രാത്രിയില്‍ വിമാനാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ജോലിക്കിടയിലുണ്ടാകുന്ന അപകടത്തില്‍ മരിക്കുന്ന ആദ്യ വനിതാ ഓഫീസറാണ് കിരണ്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് നാവികസേനാ വിമാനം ഗോവന്‍ തീരത്ത് തകര്‍ന്നു വീണത്. മൂന്ന് പേരാണ് അപകട സമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു.
from kerala news edited
via IFTTT