121

Powered By Blogger

Friday, 27 March 2015

വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ പണം കണ്ടെത്താന്‍ ജീവന്‍രക്ഷാ സമിതി











Story Dated: Friday, March 27, 2015 05:29


ഇലവുംതിട്ട: രണ്ട്‌ നിര്‍ധന യുവാക്കളുടെ തകരാറിലായ വൃക്ക മാറ്റിവയ്‌ക്കാന്‍ നാട്‌ കൈകോര്‍ക്കുന്നു. ഇതിനായി ചങ്ങനാശേരി പ്രത്യാശ ചാരിറ്റബിള്‍ സൊസൈറ്റിയും മെഴുവേലി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിയും ചേര്‍ന്ന്‌ ജീവന്‍രക്ഷാ സമിതി രൂപീകരിച്ചു. ഉള്ളന്നൂര്‍ ഉദയഗിരി ഭവനില്‍ ജലിന്‍ബോസ്‌(26), കാരിത്തോട്ട വിനോദ്‌ ഭവനില്‍ വിനോദ്‌ (39) എന്നിവരാണ്‌ ഇരുവൃക്കകളും തകര്‍ന്ന്‌ ചികില്‍സയ്‌ക്ക്‌ പണമില്ലാതെ കഴിയുന്നത്‌. പ്ലംമ്പിംഗ്‌-വയറിംഗ്‌ ജോലികള്‍ ചെയ്‌ത്‌ കുടുംബം പോറ്റിവന്ന ജലിന്‍ബോസിന്‌ ഡയാലിസിസ്‌ വേണ്ടിവന്നതിനാല്‍ എറണാകുളം അമൃതാ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.


ഏതാനും വര്‍ഷങ്ങളായി ഡയാലിസിസിന്‌ വിധേയമായി ശാരീരികമായും സാമ്പത്തികമായും തളര്‍ന്ന്‌ ആത്മഹത്യയുടെ മുനമ്പിലെത്തി നില്‍ക്കുകയാണ്‌ വിനോദും കുടുംബവും.എ.സി മെക്കാനിക്കായിരുന്ന ഇയാള്‍ക്ക്‌ ഇപ്പോള്‍ ഏക ആശ്രയം വൃദ്ധയും രോഗിയുമായ മാതാവ്‌ മാത്രമാണ്‌. ഇരുവരുടെയും ചികില്‍സാ സഹായത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന്‌ ഒന്നിന്‌ മെഴുവേലി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ആറു വരെ വാര്‍ഡുകളിലും 10 ന്‌ ഏഴു മുതല്‍ 13 വരെ വാര്‍ഡുകളിലും കണ്‍വന്‍ഷനുകള്‍ ചേരും.


നിരവധി ഗ്രൂപ്പുകള്‍ രൂപവല്‍ക്കരിച്ച്‌ ഒരേ സമയം വീടുകളും മറ്റ്‌ സ്‌ഥാപനങ്ങളും കയറിയിറങ്ങി ധനസമാഹരണം നടത്തി നാടിന്‌ മാതൃകയാകും. സമിതി രൂപവത്‌ക്കരണ യോഗം പ്രത്യാശ ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്‌ടര്‍ ഫാ.സെബാസ്‌റ്റ്യന്‍ പുന്നശേരി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.സുലോചന അദ്ധ്യക്ഷത വഹിച്ചു. സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ 9544878831 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പടേണ്ടതാണ്‌.










from kerala news edited

via IFTTT