Story Dated: Friday, March 27, 2015 08:01
സന: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതില്‍ കൂടുതലും നേഴ്‌സുമാരാണ്. ഇതുവരെ സഹായം അഭ്യര്‍ഥിച്ച് 124 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. എന്നാല്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.
യമന്റെ തലസ്‌ഥാനമായ സനയിലാണ് കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. സൗദി അറേബിയയുടെ യുദ്ധ വിമാനങ്ങള്‍ ശക്‌തമായ വേയാമാക്രമണങ്ങള്‍ നടത്തുന്ന പ്രദേശമാണ് സന. ഇവിടെ നിന്നുമാണ് കൂടുതല്‍ പേര്‍ സഹായാഭ്യര്‍ഥനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യെമനില്‍ തന്നെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളും നോര്‍ക്കയ്‌ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ട്.
യെമന്‍ എംബസിയുമായി കേരള സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്. പലര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ എമര്‍ജെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് നോര്‍ക്ക അറിയിച്ചു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ അയയ്‌ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
from kerala news edited
via IFTTT