തമിഴ്‌നാട്-കര്‍ണാടക ഗതാഗതം തടസ്സപ്പെടും
Posted on: 28 Mar 2015
ചെന്നൈ: കര്‍ഷകരുടെ ബന്ദിന് രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളിസംഘടനകളും പിന്തുണപ്രഖ്യാപിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്-കര്‍ണാടക ഗതാഗതം തടസ്സപ്പെടും.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ അക്രണമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗതസംവിധാനത്തില്‍ കാര്യമായമാറ്റംവരുത്തും. തിരിച്ചിറപ്പിള്ളി തഞ്ചാവൂര്‍ ഉള്‍പ്പെടുന്ന ഗ്രാമീണപ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും അക്രമണ സാധ്യതമുന്‍നിര്‍ത്തി കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഉള്‍ഗ്രാമങ്ങളെ ബന്ദ് പൂര്‍ണമായും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
from kerala news edited
via IFTTT