121

Powered By Blogger

Friday, 27 March 2015

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രനേതൃത്വം








പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രനേതൃത്വം


Posted on: 28 Mar 2015


മലയാളം മിഷന്‍ കൂടിക്കാഴ്ച ഇന്ന്

ചെന്നൈ:
മലയാളം മിഷന്‍ തമിഴ്‌നാട് ഘടകത്തില്‍ പുകയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്രനേതൃത്വം ശനിയാഴ്ച ചെന്നൈയിലെത്തും.

മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, രജിസ്ട്രാര്‍ കെ. സുധാകരന്‍ പിള്ള എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കുക. തമിഴ്‌നാട് ഘടകം ഭാരവാഹികളെയും കോ-ഓര്‍ഡിനേറ്റര്‍മാരെയും അധ്യാപകരെയും ഉള്‍പ്പെടുത്തിയുള്ള യോഗം ഞായറാഴ്ച രാവിലെ 10-നും മലയാളി സംഘടനാപ്രതിനിധികളും ചെന്നൈയിലെ സാംസ്‌കാരിക നായകന്‍മാരുമായുള്ള കൂടിക്കാഴ്ച ശനിയാഴ്ച വൈകിട്ടും ഗ്രീംസ് റോഡിലെ റെയിന്‍ഡ്രോപ്‌സ് ഹോട്ടലില്‍ നടക്കും.

മലയാളം മിഷന്‍ കേന്ദ്രനേതൃത്വം നല്‍കിയ പത്രവാര്‍ത്ത വിവാദമായ സാഹചര്യത്തില്‍ വിഷയം ചെന്നെയിലെത്തിയ ശേഷം ഭാരവാഹികളുമായി നേരിട്ട് ചര്‍ച്ചചെയ്യുമെന്ന് സുധാകരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ പ്രോജക്ട് സുഗമമായി നടക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്കാണ് കേന്ദ്ര നേതൃത്വം മുന്‍തൂക്കം നല്‍കുന്നത്. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ വ്യവസ്ഥിതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മിഷന്‍ ഡയറക്ടറോടും രജിസ്ട്രാറോടും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്ന ആര്‍ക്കും ശിനായാഴ്ച വൈകിട്ട് ഹോട്ടലിലെത്താമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

മലയാളം മിഷന്‍ കേന്ദ്രനേതൃത്വത്തിന്റെ കൂടിക്കാഴ്ച ക്ഷണം സ്വാഗതാര്‍ഹമാണെന്ന് സി.ടി.എം.എ. മലയാളഭാഷാ ഉപസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. തമിഴകത്തെ ബഹുഭൂരിപക്ഷം ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുന്നതും സംഘടനകളാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനഭരണസമിതിയുടെ അഭിപ്രായം തള്ളി സംഘടനാപ്രതിനിധികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അവര്‍ വിശദീകരിച്ചു.

കേന്ദ്രനേതൃത്വം നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ചയോടുള്ള അതൃപ്തി ഭരണസമിതി നേതൃത്വം ആവര്‍ത്തിച്ചു.

മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളുടെ ഭാഗത്തുനിന്നുള്ള സഹകരണം കൂടിയേതീരൂ. എന്നാല്‍

സംഘടനാപ്രതിനിധികളേ രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മിഷന്റെ ജനറല്‍ ബോഡിയിലേക്കാണ് വിളിക്കേണ്ടതെന്നും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രസിഡന്റ് നന്ദഗോവിന്ദ് പറഞ്ഞു. സംസ്ഥാനഘടകത്തിന്റെ താത്പര്യങ്ങളെ അവഗണിച്ച് കേന്ദ്രനേതൃത്വം നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











from kerala news edited

via IFTTT