Story Dated: Friday, March 27, 2015 08:40
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നിരിക്കെ പരസ്പര ആരോപണവുമായി ഇരുപക്ഷവും രംഗത്ത്. വിമത നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും കെജ്രിവാളിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ കെജ്രിവാളിനെതിരെ ശബ്ദരേഖ പുറത്ത്. പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിനുമെതിരെ കെജ്രിവാള് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 67 എം.എല്‍.എമാരുമായി താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെജ്രിവാള് പറയുന്നതായും ശബ്ദരേഖയിലുണ്ട്. നാളെ നിര്‍ണ്ണായകമായ ദേശീയ എക്സിക്യൂട്ടീവ് ചേരാനിരിക്കെയാണ് ഇരുപക്ഷവും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.
from kerala news edited
via IFTTT