ആദായ നികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന സംവിധാനത്തിൽ ഇനി വ്യക്തികൾ നടത്തുന്ന ചെറിയ തുകയുടെ ഇടപാടുകൾപോലും രേഖപ്പെടുത്തും. ഹോട്ടൽ ബിൽ, വസ്തു നികുതി, ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയ്ക്കായി നൽകുന്ന തുക വ്യക്തികളുടെ നികുതിക അക്കൗണ്ട് സ്റ്റേറ്റ്മെന്റായ ഫോം 26 എഎസിൽ പ്രതിഫലിക്കും. 20,000 രൂപയ്ക്കുമുകളിലുള്ള ഹോട്ടൽ ബിൽ, വിദ്യാഭ്യാസത്തിനായോ അവിടെ സംഭാവനയായോ നൽകിയ ഒരുലക്ഷത്തിനുമുകളിലുള്ളതുക, 20,000 രൂപയ്ക്കുമുകളിൽ നൽകിയ വസ്തുനികുതി, ഒരു ലക്ഷത്തിനുമുകളിലുള്ള വൈദ്യുതി ബിൽ, ആഭ്യന്തര-വിദേശ വിമാനയാത്ര എന്നിവ അറിയാൻ ഈ സ്റ്റേറ്റുമെന്റ് പരിശോധിച്ചാൽമതി. ഒരു ലക്ഷം രൂപയ്ക്കുമുകളിൽ ആഭരണമോ, മാർബിളോ, പെയിന്റിങോ ഉൾപ്പടെയുള്ളവ വാങ്ങിയതിന്റെ വിവരങ്ങൾ, കറന്റ് അക്കൗണ്ടിൽനിന്ന് 50 ലക്ഷത്തിനുമകളിലുള്ള തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തവിവരങ്ങൾ, എസ്ബി അക്കൗണ്ടിൽ 25 ലക്ഷം രൂപ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തതിന്റെ വിശദാംശങ്ങൾ, 50,000 രൂപയ്ക്കുമുകളിലുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, 20,000 രൂപയ്ക്കുമുകളിൽ നൽകിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഓഹരി ഇടപാടുകൾ, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് ലോക്കർ വിശദാംശങ്ങൾ എന്നിവയും ഈ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നികുതി ദായകൻ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് ഫോം 26 എഎസ് ഡൗൺലോഡ് ചെയ്ത് നോക്കിയാൽ നടത്തിയ ഇടപാടിന്റെ വിവരങ്ങൾ ലഭിക്കും. ബാങ്ക്, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ എന്നിവയിൽനടന്നിട്ടുള്ള വൻ ഇടപാടുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. പുതിയനീക്കം ഓരോരുത്തരും നടത്തിയ ചെറിയ ഇടപാടുകളെപ്പോലും നിരീക്ഷിക്കുന്നതിന് ആദായനികുതി വകുപ്പിനെ സഹായിക്കും. വസ്തു നകുതി, വൈദ്യുതി ബിൽ, ഹോട്ടർ ബിൽ, സ്കൂൾ ഫീസ്, ആഭരണംവാങ്ങിയതിന്റെ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ എല്ലാം ഇനി നികുതിവലയക്കകത്താകുമെന്ന് ചുരുക്കം. 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തുവാങ്ങൽ, 10 ലക്ഷം രൂപയുടെ ഓഹരി-മ്യൂച്വൽ ഫണ്ട് ഇടപാടുകൾ, ക്രഡിറ്റ് കാർഡ് ഇടപാടുകൾ, 10 ലക്ഷം രൂപയ്ക്കുമുകളിലുള്ള സ്ഥിര നിക്ഷേപം എന്നിവയായിരുന്നു നിലവിലുണ്ടായിരുന്ന രീതിയനുസരിച്ച് പരിഗണിച്ചിരുന്നത്. ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനുള്ള പരിധി 10 ലക്ഷത്തിൽനിന്ന് 25 ലക്ഷമായും കറന്റ് അക്കൗണ്ടിലേത് 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ 30 ലക്ഷം രൂപയിൽകൂടുതൽ ബാങ്ക് ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഉണ്ടെങ്കിലും നികുതി റിട്ടേൺ നൽകാൻ ബാധ്യസ്ഥനാണ്. കൂട്ടമായി പോയി ഹോട്ടയിൽനിന്ന് ഭക്ഷണം കഴിക്കുകയും 20,000 രൂപയ്ക്കുമുകളിൽ ബില്ല് വരികയും ചെയ്താൽ അതുൾപ്പടെയുള്ളവ ടാക്സ് സ്റ്റേറ്റ്മെന്റൽ രേഖപ്പെടുത്തും. അതുപോലെതന്നെയാണ് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഉൾപ്പടെയുള്ളവയുടെ കാര്യത്തിലും പരിഗണിക്കുക. ഒരുകുടുംബത്തിന്റെ മുഴുവൻ പ്രീമിയം 20,000 രൂപയിൽ കൂടുമെന്ന് ഉറപ്പാണ്. പാൻ പ്രകാരം നടത്തിയിട്ടുള്ള ഇടപാടുകൾ അറിയാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇടപാടുകൾ നിഷേധിച്ചാലും സ്ഥിരീകരിച്ചാലും ഐടി വകുപ്പ് വ്യക്തികളുടെ ടാക്സ് റിട്ടേണുമായി അത് പലതരത്തിൽ പരിശോധിക്കും. അതിന് നിർമിത ബുദ്ധി ഉൾപ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക.
from money rss https://bit.ly/30Sio4D
via IFTTT
from money rss https://bit.ly/30Sio4D
via IFTTT