ഹാപ്പിയെസ്റ്റ് മൈൻഡ്സിനുപിന്നാലെ തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത റൂട്ട് മൊബൈലും ലിസ്റ്റ് ചെയ്തത് 100ശതമാനത്തിലേറെ നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത ഉടനെ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി വില 725 രൂപ നിലവാരത്തിയേക്ക് കുതിച്ചു. 350 രൂപയായിരുന്നു ഒരു ഓഹരിയുടെ ഐപിഒ വില. 240 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ കമ്പനി സമാഹരിച്ചത്. ഓഫർ ഫോർ സെയിൽവഴി 360 കോടിയും. കോവിഡ് വ്യാപനത്തെതുടർന്ന് വിപണി കനത്ത ചാഞ്ചാട്ടത്തിൽ തുടരുമ്പോഴാണ് കമ്പനികൾ ഐപിഒയുമായെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്....