ന്യൂഡൽഹി: വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ ബൾക്ക് മെസേജുകൾ അയയ്ക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്സാപ്പ് മുന്നറിയിപ്പ് നൽകി. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ, അവർ നൽകിയിട്ടുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബൾക്ക്, ഓട്ടോമേറ്റഡ് മെസേജുകൾ അയച്ചാൽ നടപടിയുണ്ടാകും. ഏതുതരത്തിലുള്ള നിയമ നടപടിയാകും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിനിടെ...