121

Powered By Blogger

Tuesday 28 July 2020

ആദായനികുതി നല്‍കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തിയാല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും

ആദായനികുതി നൽകുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ ഏഴുവർഷംവരെ തടവും പിഴയും വിധിച്ചേക്കാം. ശരിയായി നികുതി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക. ആദായ നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുകക. ഒഴിവാക്കാൻ ശ്രമിച്ച തുക 25ലക്ഷത്തിലേറെയാണെങ്കിൽ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതൽ കൂടിയത് ഏഴുവർഷംവരെയാണ് തടവ്. പിഴയും നൽകേണ്ടിവരും. 25 ലക്ഷം രൂപയ്ക്കുതാഴെയാണെങ്കിൽ മൂന്നുമാസംമുതൽ രണ്ടുവർഷംവരെയാണ് തടവുശിക്ഷ. പിഴയും നൽകണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ മൂന്നുമാസംമുതൽ രണ്ടുവർഷംവരെ അധിക തടവും അനുഭവിക്കേണ്ടിവരും. കോടതി നിർദേശിക്കുന്ന പിഴയും ബാധകമാണ്. നികുതി ഒഴിവാക്കാൻ തെറ്റായ വിവരമോ രേഖകളോ നൽകിയാൽ ബോധപൂർവമായ നീക്കമായി വിലയിരുത്തും.

from money rss https://bit.ly/3hJ9NXw
via IFTTT

ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു: സ്വര്‍ണവില പവന് 39,400 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വർധിച്ചാൽ ഒരുപവൻ സ്വർണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്. ജൂലായിൽ ഇതുവരെ 3,600 രൂപയുടെ വർധനയാണ് കേരളത്തിൽ പവൻ വിലയിൽ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വർധനയുണ്ടായി. ഒരു വർഷംകൊണ്ട് 13,540 രൂപ വർധിച്ചു. 2019 ജൂലായ് 28-ന് പവൻ വില 25,760 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,957.84 ഡോളറാണ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ 1,981 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് വില്പന സമ്മർദത്തിൽ കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ മറ്റ് വിപണികളിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. യു.എസ്.-ചൈന പോര് മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

from money rss https://bit.ly/3hMsda0
via IFTTT

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 39 പോയന്റ് നേട്ടത്തിൽ 38523ലും നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11305ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഒഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, അൾട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, പവർഗ്രിഡ് കോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/2Em0JJE
via IFTTT

ഒറ്റ ക്ലിക്ക്: ജോലിയും ജോലിക്കാരെയും കിട്ടും

തിരുവനന്തപുരം: തെങ്ങുകയറ്റക്കാരെയും വീട്ടുജോലിക്കാരെയും പ്ലംബറെയുംതേടി ഇനി അലയേണ്ട. ഒറ്റ ക്ലിക്കിൽ ഇവരെ ബന്ധപ്പെടാം. ഇടനിലക്കാരില്ല. രജിസ്ട്രേഷൻ ചാർജുമില്ല. കൂലി നേരിട്ട് സംസാരിച്ച് ഉറപ്പിക്കാം. ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ വീടിനടുത്തുതന്നെ ജോലി ലഭിക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ(കെയ്സ്) തൊഴിൽ പോർട്ടലായ സ്കിൽ രജിസ്ട്രിയാണ് സേവനം ഒരുക്കുന്നത്. ജോലി ആവശ്യമുള്ളവർക്കും തൊഴിലാളികളെ വേണ്ടവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലും മൊബൈൽആപ്പിലും സൗകര്യമുണ്ടാകും. തൊഴിലാളികൾക്ക് പ്രതിഫലം പരസ്യപ്പെടുത്താനും തൊഴിലേറ്റെടുക്കാൻ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാനും കഴിയും. കൂലിയിൽ ഇളവുംനൽകാം. ജോലി നൽകുന്നവർക്ക് തൊഴിലാളികളെ വിലയിരുത്താനും നൽകിയ കൂലി രേഖപ്പെടുത്താനും മാർക്കിടാനും അവസരമുണ്ട്. മികച്ച സേവനം നൽകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും. ഇലക്ട്രീഷ്യൻ, മേസ്തിരി, മരപ്പണിക്കാർ, ഡ്രൈവർ, മെക്കാനിക്ക് തുടങ്ങി 42 തരം തൊഴിലാളികൾക്കാണ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കും തൊഴിൽ കണ്ടെത്താം. അംഗീകൃത കോഴ്സുകൾ കഴിഞ്ഞവർക്കും പരമ്പരാഗത തൊഴിലാളികൾക്കും അവസരമുണ്ട്. കോഴ്സ് കഴിയുന്നവർക്ക് രജിസ്ട്രേഷൻ ചെയ്യാനുള്ള അനുമതി നൽകുന്നത് ഇൻഡസ്ട്രിയൽ ടെയിനിങ് വകുപ്പാണ്. പരമ്പരാഗത തൊഴിലാളികൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് സാക്ഷ്യപത്രം നൽകേണ്ടത്. അക്ഷയകേന്ദ്രങ്ങൾവഴിയും രജിസ്റ്റർ ചെയ്യാം. സാക്ഷ്യപത്രം സഹിതം രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താം. ഗൂഗിൾപ്ലേ സ്റ്റോറിൽനിന്നു സ്കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഉപഭോക്താക്കൾക്ക് മൊബൈൽനമ്പർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷനാണ് അനുവദിച്ചിട്ടുള്ളത്. ജി.പി.എസ്. അധിഷ്ഠിത തിരയൽസംവിധാനമാണ് ആപ്പിലുള്ളത്. ഉപഭോക്താക്കളുടെ സമീപത്തുള്ള തൊഴിലാളികളുടെ വിവരങ്ങളാകും ആദ്യം തെളിയുക. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഫെബ്രുവരിയിൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 3500 തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. എന്നാൽ, ആവശ്യക്കാരാണ് ഏറെയുള്ളത്. 12,000 പേരാണ് വിവിധതരം തൊഴിലാളികൾക്കുവേണ്ടി കാത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള വിലാസം: https://bit.ly/2CNRW32

from money rss https://bit.ly/307DXO1
via IFTTT

മലയാളി സ്റ്റാർട്ട് അപ്പിൽ 100 കോടിയുടെ മൂലധന നിക്ഷേപം

കൊച്ചി: മലയാളിയായ റെൻ മേനോന്റെ നേതൃത്വത്തിൽ യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓർത്തോ എഫ്.എക്സ്.' എന്ന സ്റ്റാർട്ട് അപ്പ് 1.3 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. 100 കോടി രൂപയ്ക്കടുത്ത് വരുമിത്. സ്റ്റാർട്ട് അപ്പുകളിൽ പ്രാരംഭ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഒരുക്കുന്ന യു.എസിലെ 'സിഗ്നൽ ഫയർ' എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധന ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. 2017-ലാണ് എറണാകുളം സ്വദേശിയായ റെൻ മേനോൻ, ഡെന്റൽ ടെക് സ്റ്റാർട്ട് അപ്പായ ഓർത്തോ എഫ്.എക്സിന് തുടക്കമിട്ടത്. ഓൺലൈനിലൂടെ ദന്തസംരക്ഷണ സേവനം എത്തിക്കുകയാണ് ഈ സ്റ്റാർട്ട് അപ്പ് ചെയ്യുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്ലാസ്റ്റിക് ട്രേ ഉപയോഗിച്ച് പല്ലുകളുടെ നിര കൃത്യമാക്കുന്ന സേവനവും ഈ സ്റ്റാർട്ട് അപ്പ് ഒരുക്കുന്നുണ്ട്. യു.എസിൽ നാനൂറോളം ഡോക്ടർമാരുടെ സഹായത്തോടെ സേവനമെത്തിക്കുന്ന സംരംഭം യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കും ഈ വർഷം സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഓർത്തോ എഫ്.എക്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ റെൻ മേനോൻ പറഞ്ഞു. പുതുതായി സമാഹരിച്ച തുകയുടെ നല്ലൊരു ഭാഗം കൊച്ചിയിൽ ടെക്നോളജി സെന്ററും ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിക്കാനാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ഡെന്റൽ ബി.പി.ഒ. രംഗത്ത് കൊച്ചിക്ക് മുന്നേറാനാകും. ഒട്ടേറെ ദന്തൽ ഡോക്ടർമാർക്കും ടെക്നീഷ്യന്മാർക്കും തൊഴിലവസരം ഒരുക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം യു.എസിലേക്കു പോയ റെൻ, ഒന്നര ദശാബ്ദത്തിലേറെ മെഡിക്കൽ ഉപകരണ വ്യവസായ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/2EqSJXT
via IFTTT

Nivin Pauly's Gangster Of Mundanmala: Here's Everything You Need To Know!

Nivin Pauly's Gangster Of Mundanmala: Here's Everything You Need To Know!
Nivin Pauly, the crowd-puller recently celebrated the 10th anniversary of his cinema entry. Interestingly, the Moothon actor took to his social media pages to announce his two new projects, on the occasion. Nivin Pauly launched his next outing as both an

* This article was originally published here

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 558 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. വാഹനം, ഐടി, ഫാർമ, ലോഹം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,300ൽവീണ്ടുമെത്തി. 558.22 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.47ശതമാനമുയർന്ന് 38,492.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയന്റ് ഉയർന്ന് 11,300.50ലും. ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, നെസ് ലെ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സചികകൾ ഒരുശതമാനത്തിനുതാഴെ ഉയർന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിനുപിന്നിൽ. നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ആഗോള സൂചികകൾ നേട്ടത്തിലാണ്. അതും ആഭ്യന്തര സൂചികകൾക്ക് കരുത്തേകി.

from money rss https://bit.ly/3hK3H9j
via IFTTT

എംസിഎക്‌സിന് 56.43 കോടി രൂപ ലാഭം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 56.43 കോടി രൂപ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭത്തിൽ 29 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 43.70 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനം 11 ശതമാനം വർധിച്ച് 122.70 കോടി രൂപയിലെത്തി. 2020 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ എംസിഎക്സിന്റെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാർക്കറ്റ് ഷെയർ 96.71 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 91.60 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിൽ എംസിഎക്സ് 21,028 മെട്രിക് ടൺ ബേസ് മെറ്റൽ ഡെലിവറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4773.50 മെട്രിക് ടൺ ആയിരുന്നു.

from money rss https://bit.ly/3f6wgft
via IFTTT

ബിഗ് ബസാറും ബ്രാന്‍ഡ് ഫാക്ടറിയും ഉള്‍പ്പടെയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തേക്കും

ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള റീട്ടെയിൽ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കുന്നു. രാജ്യത്തെ പലചരക്ക് ഫാഷൻ ഉത്പന്നമേഖലയിൽ ആധിപത്യംസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ നീക്കം. 27,000 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കലെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ബാധ്യതകളോടൊപ്പമായിരിക്കും ഏറ്റെടുക്കൽ. ഇത് യാഥാർത്ഥ്യമായാൽ പ്രമുഖ റീട്ടെയിൽ ചെയിനുകളായ ബിഗ് ബസാർ, ഫുഡ്ഹാൾ, നിൽഗിരിസ്, എഫ്ബിബി, സെൻട്രൽ, ഹെരിറ്റേജ് ഫുഡ്സ്, ബ്രാൻഡ് ഫാക്ടറി എന്നിവയും വസ്ത്ര ബ്രാൻഡുകളായ ലീ കൂപ്പർ തുടങ്ങിയവയും റിലയൻസിന്റെ സ്വന്തമാകും. 1,7000ഓളം സ്റ്റോറുകളാണ് ഫ്യൂച്ചർ ഗ്രൂപ്പിന് രാജ്യത്തെമ്പാടുമുള്ളത്. കൈമാറ്റത്തിനുമുമ്പായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ് വർക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഫ്യൂച്ചർ എന്റർപ്രൈസസിൽ ലയിക്കും. കടബാധ്യത വർധിച്ചതോടെയാണ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 2019 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബാധ്യത 12,778 കോടി രൂപയാണ്.

from money rss https://bit.ly/330iyIA
via IFTTT