121

Powered By Blogger

Tuesday, 28 July 2020

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 558 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. വാഹനം, ഐടി, ഫാർമ, ലോഹം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,300ൽവീണ്ടുമെത്തി. 558.22 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.47ശതമാനമുയർന്ന് 38,492.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയന്റ് ഉയർന്ന് 11,300.50ലും. ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, നെസ് ലെ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സചികകൾ ഒരുശതമാനത്തിനുതാഴെ ഉയർന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിനുപിന്നിൽ. നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ആഗോള സൂചികകൾ നേട്ടത്തിലാണ്. അതും ആഭ്യന്തര സൂചികകൾക്ക് കരുത്തേകി.

from money rss https://bit.ly/3hK3H9j
via IFTTT