121

Powered By Blogger

Tuesday, 28 July 2020

മലയാളി സ്റ്റാർട്ട് അപ്പിൽ 100 കോടിയുടെ മൂലധന നിക്ഷേപം

കൊച്ചി: മലയാളിയായ റെൻ മേനോന്റെ നേതൃത്വത്തിൽ യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓർത്തോ എഫ്.എക്സ്.' എന്ന സ്റ്റാർട്ട് അപ്പ് 1.3 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. 100 കോടി രൂപയ്ക്കടുത്ത് വരുമിത്. സ്റ്റാർട്ട് അപ്പുകളിൽ പ്രാരംഭ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഒരുക്കുന്ന യു.എസിലെ 'സിഗ്നൽ ഫയർ' എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധന ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. 2017-ലാണ് എറണാകുളം സ്വദേശിയായ റെൻ മേനോൻ, ഡെന്റൽ ടെക് സ്റ്റാർട്ട് അപ്പായ ഓർത്തോ എഫ്.എക്സിന് തുടക്കമിട്ടത്. ഓൺലൈനിലൂടെ ദന്തസംരക്ഷണ സേവനം എത്തിക്കുകയാണ് ഈ സ്റ്റാർട്ട് അപ്പ് ചെയ്യുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്ലാസ്റ്റിക് ട്രേ ഉപയോഗിച്ച് പല്ലുകളുടെ നിര കൃത്യമാക്കുന്ന സേവനവും ഈ സ്റ്റാർട്ട് അപ്പ് ഒരുക്കുന്നുണ്ട്. യു.എസിൽ നാനൂറോളം ഡോക്ടർമാരുടെ സഹായത്തോടെ സേവനമെത്തിക്കുന്ന സംരംഭം യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കും ഈ വർഷം സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഓർത്തോ എഫ്.എക്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ റെൻ മേനോൻ പറഞ്ഞു. പുതുതായി സമാഹരിച്ച തുകയുടെ നല്ലൊരു ഭാഗം കൊച്ചിയിൽ ടെക്നോളജി സെന്ററും ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിക്കാനാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ഡെന്റൽ ബി.പി.ഒ. രംഗത്ത് കൊച്ചിക്ക് മുന്നേറാനാകും. ഒട്ടേറെ ദന്തൽ ഡോക്ടർമാർക്കും ടെക്നീഷ്യന്മാർക്കും തൊഴിലവസരം ഒരുക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം യു.എസിലേക്കു പോയ റെൻ, ഒന്നര ദശാബ്ദത്തിലേറെ മെഡിക്കൽ ഉപകരണ വ്യവസായ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/2EqSJXT
via IFTTT