പ്രതിമാസം 10,000 രൂപ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ചേരാവുന്ന കാലാവധി 2023 മാർച്ച് 31വരെ നീട്ടി. ചേരാനുള്ള കാലാവധി തീർന്ന് ഒന്നരമാസം പിന്നിട്ടിട്ടാണ് പുതിയ തീരുമാനം. 2020 മാർച്ച് 31നായിരുന്നു പദ്ധതിയിൽ ചേരാനുള്ള അവസാനതി. റിട്ടയർ ചെയ്തവർക്ക്, അതായത് 60വയസ്സിന് മുകളിലുള്ളവർക്ക് നിക്ഷേപിക്കാവുന്ന ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. #Cabinet approves extension of 'Pradhan Mantri Vaya Vandana Yojana' (#PMVVY) up to 31st March, 2023 for further period of three years beyond 31st March, 2020; This to enable old age income security and welfare of Senior Citizens#CabinetDecision — K.S. Dhatwalia (@DG_PIB) May 20, 2020 എൽഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. 10വർഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപവീതം ഉറപ്പായും നൽകുന്നതാണ് പദ്ധതി. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാൻ കഴിയുക. നിക്ഷേപ തുകയ്ക്കനുസരിച്ച് ലഭിക്കുന്ന ആദായത്തിനും വ്യത്യാസമുണ്ടാകും(പട്ടിക കാണുക) പ്രധാനമന്ത്രി വയ വന്ദന യോജന Mode of Pension Minimum annuity purchase price Minimum pension income Maximum annuity purchase price Maximum pension income Yearly Rs 1,44,578 Rs 12,000 Rs 14,45,783 Rs 1,20,000 Half yearly Rs 1,47,601 Rs 6000 Rs 14,76,015 Rs 60,000 Quarterly Rs 1,49,068 Rs 3,000 Rs 14,90,683 Rs 30,000 Monthly Rs 1,50,000 Rs 1,000 Rs 15,00000 Rs 10,000 Source: LIC website പദ്ധതിയിൽ ചേരാവുന്ന മിനിമം പ്രായം: 60 വയസ്സ്(പൂർത്തിയാക്കിയിരിക്കണം) എത്ര വയസ്സുവരെ ചേരാം: 60വയസ്സിന് മുകളിൽ എത്രവയസ്സുവരെയും ചേരാം. പോളിസി കാലാവധി: 10 വർഷം മിനിമം പെൻഷൻ: പ്രതിമാസം 1000 രൂപ പരമാവധി പെൻഷൻ: പ്രതിമാസം 10,000 രൂപ പ്രതിമാസം, പാദവാർഷികം, അർധവാർഷികം, വാർഷികം എന്നിങ്ങനെ പെൻഷൻ സ്വീകരിക്കാൻ അവസരമുണ്ട്. എങ്ങനെ ചേരാം എൽഐസി വഴി ഓൺലൈനായോ ഓഫ്ലൈനായോ പദ്ധതിയിൽ ചേരാം. ഓഫ് ലൈനായി ചേരാൻ നിങ്ങളുടെ അടുത്തുള്ള എൽഐസി ശാഖയെ സമീപിക്കുക. ഓൺലൈനായാണെങ്കിൽ എൽഐസിയുടെ വെബ്സൈറ്റായ www.licindia.inലോഗിൻ ചെയ്ത് നിക്ഷേപിക്കുക. പദ്ധതിയിൽനിന്നുള്ള മറ്റ് നേട്ടങ്ങൾ 10 വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ അവസാനത്തെ പെൻഷനോടൊപ്പം നിക്ഷേപ തുക തിരിച്ചുതരും. പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ നിക്ഷേപിച്ചതുക നോമിനിക്ക് തിരിച്ചുനൽകും. പോളസിയെടുത്ത് മൂന്നുവർഷം പൂർത്തിയാക്കിയാൽ വായ്പയെടുക്കാൻ അവസരമുണ്ട്. ആന്വിറ്റി വാങ്ങാൻ നിങ്ങൾ നിക്ഷേപിച്ചതുകയുടെ 75 ശതമാനമാണ് വായ്പയായി അനുവദിക്കുക. ശ്രദ്ധിക്കാൻ എൽഐസിയുടെ ഈ പെൻഷൻ സ്കീമിൽ നിക്ഷേപിച്ചാൽ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽനിന്ന് ലഭിക്കുന്ന പെൻഷന് ആദായനികുതി ബാധ്യതയുണ്ട്. എന്നാൽ പോളിസിയിലെ നിക്ഷേപതുകയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടയ്ക്ക് വെച്ച് പിൻവലിക്കാമോ? നിക്ഷേപതുക ഉപാധികൾക്കുവിധേയമായി കാലാവധി പൂർത്തിയാക്കുംമുമ്പ് പിൻവലിക്കാൻ അനുവദിക്കും. പെൻഷൻ വാങ്ങുന്നയാൾക്കോ പങ്കാളിക്കോ ഗുരതരമായ രോഗംവരികയാണെങ്കിലാണ് നിക്ഷേപം പിൻവലിക്കാൻ കഴിയുക. ആന്വിറ്റിക്കായി നിക്ഷേപിച്ച തുകയുടെ 98 ശതമാനമാണ് സറണ്ടർ വാല്യുവായി ലഭിക്കുക. antony@mpp.co.in
from money rss https://bit.ly/3cMx48Q
via
IFTTT