121

Powered By Blogger

Wednesday, 20 May 2020

ഫ്രാങ്ക്‌ളിന്റെ മരവിപ്പിച്ച ഫണ്ടുകളില്‍നിന്ന് പണംതിരിച്ചുകിട്ടാന്‍ 5വര്‍ഷമെടുത്തേക്കും

പ്രതിസന്ധിയെതുടർന്ന് ഫ്രങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിൽനിന്ന് മുഴുവൻ പണവും തിരിച്ചുകിട്ടാൻ ആറുവർഷമെടുത്തേക്കും. നിക്ഷേപകർക്ക് എഎംസി അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹ്രസ്വകാലത്തേയ്ക്കുള്ള നിക്ഷേപമായി പരിഗണിക്കുന്ന ഷോർട്ട് ടേം ഫണ്ടുകളിലെ നിക്ഷേപം തിരിച്ചുകിട്ടാാണ് ഇത്രയും സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്. ഘട്ടംഘട്ടമായിട്ടായിരിക്കും ഈ ആറു ഫണ്ടുകളിലെയും നിക്ഷേപകർക്ക് പണം നൽകുക. പുട്ട്, കോൾ ഓപ്ഷൻസ് അനുസരിച്ച് പണംതിരിച്ചെടുക്കാൻ കമ്പനി ശ്രമംനടത്തിവരികയാണ്. ഫ്രാങ്ക്ളിൻ ഇന്ത്യ ഷോട്ട് ടേം ഇൻകം പ്ലാനിൽനിന്ന് 100ശതമാനം നിക്ഷേപവും തിരിച്ചുകിട്ടാൻ അഞ്ചുവർഷത്തിൽകൂടുതൽകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മറ്റ് ഫണ്ടുകളായ ഫ്രങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രിഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട് എന്നിവയിൽനിന്നും നിക്ഷേപകർക്ക് മുഴവൻ പണവും തിരിച്ചുകിട്ടാനും അഞ്ചുവർഷം കാത്തിരിക്കേണ്ടിവരും. അൾട്ര ഷോട്ട് ബോണ്ട് ഫണ്ടിൽനിന്ന് 2021 മെയ് 15നകം 53ശതമാനം നിക്ഷേപം തിരിച്ചുലഭിക്കും. അതേസമയം, ഷോട്ട് ടേം ഇൻകം പ്ലാനിൽ നിക്ഷേപിച്ചവർക്ക് ഈ സമയമാകുമ്പോൾ ലഭിക്കുക നാല് ശതമാനം നിക്ഷേപംമാത്രമായിരിക്കും. സെബിയുടെ നിർദേശമനുസരിച്ച് ലോ ഡ്യൂറേഷൻ ഫണ്ടുകളിൽ ആറുമാസത്തിനും 12മാസത്തിനും ഇടയ്ക്ക് കാലാവധിയുള്ള കടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തേണ്ടത്. ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളിലാകട്ടെ ഇത് ഒരുവർഷം മുതൽ മൂന്നുവർഷംവരെയാണ്. സെബിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചല്ല ഈ ഫണ്ടുകൾ വിപണിയിൽ നിക്ഷേപം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.

from money rss https://bit.ly/2TkoS8f
via IFTTT