121

Powered By Blogger

Wednesday, 20 May 2020

ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍: വിലയും ഓഫറുകളും അറിയാം

ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ എസ്ഇ 2020 ബുധനാഴ്ചമുതൽ രാജ്യത്ത് ലഭ്യമാകും. വിലക്കിഴിവോടെ ഫ്ളിപ്കാർട്ട് വഴിയാണ് വില്പന. 64 ജി.ബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 42,500 രൂപയാണ് വില. 128 ജി.ബിയുള്ളതിന് 47,800 രൂപയും 256 ജി.ബി സ്റ്റോറേജ് ശേഷിയുള്ളതിന് 58,300 രൂപയുമാണ് വില. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് വിപണിയിലെത്തുന്നത്. ഓഫറുകൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവയുള്ളവർക്ക് ഓഫർ ലഭിക്കും. ക്രഡിറ്റ് കാർഡുവഴി വാങ്ങിയാൽ 3,600 രൂപയാണ് കിഴിവ് ലഭിക്കുക. അതുപ്രകാരം അടിസ്ഥാന മോഡലിന് 38,900 രൂപയാണ് നൽകേണ്ടിവരിക. ഇഎംഐ വഴി വാങ്ങുന്നവർക്കും ഓഫർ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപയാണ് കുറവ് ലഭിക്കുക. മെയ് 20 ഉച്ചയ്ക്ക് 12 മുതൽ ജൂൺ 30 വരെയാണ് ഈ ഓഫർ. ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ അഞ്ച് ശതമാനം കാഷ്ബാക്കായിരിക്കും ലഭിക്കുക. സവിശേഷതകൾ ട്രു ടോൺ സാങ്കേതിക വിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫോണിനുള്ളത്. ഐഫോൺ 11 സീരീസിൽ ഉപയോഗിച്ചിരിക്കുന്ന എ 13 ബയോണിക് ചിപ്സെറ്റാണ് പുതിയ ഫോണിലുമുള്ളത്. പിഡിഎഫും ഒഐഎസുംഉള്ള 12 മെഗാപിക്സൽ പിൻക്യമാറയും 7 മെഗാ പിക്സൽ ഉള്ള എച്ച്ഡിആർ എനേബിൾഡ് ഷൂട്ടറുമാണ് ഫോണിലുള്ളത്. 4 കെ വീഡിയോ റെക്കോഡ് ചെയ്യാൻ സൗകര്യമുണ്ട്

from money rss https://bit.ly/2WM0z5f
via IFTTT