121

Powered By Blogger

Tuesday, 19 May 2020

പാഠം 74: പ്രീമിയം നിരക്കുകള്‍ ഇതാ; ആരോഗ്യ സഞ്ജീവനി പോളിസിയില്‍ നിങ്ങള്‍ ചേരുമോ?

മൂന്നുതവണ കമ്പനികൾമാറിമാറി പരീക്ഷിച്ച വിജയകൃഷ്ണൻ ഒടുവിൽ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്നുവെച്ചു. പുതുക്കാൻനേരത്ത് താൽപര്യത്തോടെ നിർബന്ധിക്കുകയും ക്ലയിമുമായി ചെന്നാൽ നിസാരകാര്യങ്ങൾ പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്നത് പതിവായപ്പോഴാണ് ഇങ്ങനെ ചെയ്തത്. നിലവിൽ അദ്ദേഹത്തിന് കമ്പനി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയാണുള്ളത്. ഐആർഡിഎഐയുടെ ആരോഗ്യ സഞ്ജീവനി പോളിസിവരെട്ട ചേരാനെന്നുവിചാരിച്ച് കാത്തിരിപ്പാണ്. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നിരവധി പോളിസികൾ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. അവയുടെ വ്യവസ്ഥകൾ വ്യക്തമായി പറയാതെയാണ് ഏജന്റുമാർ ചേർത്തുക. പലതുംവായിച്ചാൽപോലും സാധാരണക്കാർക്ക് മനസിലാകുകയുമില്ല. ചികിത്സയുമായി ബന്ധപ്പെട്ട് ക്ലയിമിന് അപേക്ഷിക്കുമ്പോഴാണ് പലവ്യവസ്ഥകളും തടസ്സമാണെന്ന് അറിയുന്നതുതന്നെ. 2019ലെ സാമ്പത്തിക സർവെ പ്രകാരം 300 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 4.2 കോടി പേർക്കുമാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ള പദ്ധതികളിൽനിന്ന് യോജിച്ചത് തിരഞ്ഞെടുക്കാൻ പാടുപെട്ട് പിന്മാറുന്നവരും വിജയകൃഷ്ണനെപ്പോലെ തിക്താനുഭവംമൂലം പോളിസി വേണ്ടെന്നുവെയ്ക്കുന്നവരും ഏറെയാണ്. അതിനുപുറമെയാണ് ഇതിനെക്കുറിച്ച് അറിയാത്ത സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങൾ. ചികിത്സാ ചെലവ് കുതിച്ചുയരുന്നകാലത്ത് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 2017-18 സാമ്പത്തികവർഷത്തിൽ ഹെൽത്ത്കെയർ മേഖലയിലെ ശരാശരി ചികിത്സാചെലവ് (വിലക്കയറ്റം) 4.39ശതമാനമായിരുന്നെങ്കിൽ 2018-19 വർഷമായപ്പോൾ ഇത് 7.14ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് താഴെക്കിടയിലുള്ള 40ശതമാനംപേർക്കായി സർക്കാർ ആയുഷ്മാൻ ഭാരത് ആരോഗ്യ പോളിസി അവതരിപ്പിച്ചത്. 50 കോടി ജനങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇടത്തരക്കാർക്കും അതിനുമുകളിലുള്ളവർക്കുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ചെലവുകുറഞ്ഞ ആരോഗ്യ സഞ്ജീവനി പോളിസിയുമായി രംഗത്തുവരുന്നത് അതിന് പിന്നാലെയാണ്. വ്യത്യസ്തങ്ങളായ നിബന്ധനകളും നിയമങ്ങളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിൽനിന്ന് സാധാരണക്കാർക്ക് ഇതോടെ മോചനമാകുമെന്ന് പ്രതീക്ഷിക്കാം. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് ഐആർഡിഎ പൊതുവായ നിബന്ധനകളുള്ള പോളിസിയുടെ ആവശ്യകത മുന്നോട്ടുവെച്ചത്. 29 ഇൻഷുറൻസ് കമ്പനികൾക്കാണ് പോളിസിക്കുള്ള അനമുതി ലഭിച്ചതെങ്കിലും 16 സ്ഥാപനങ്ങളാണ് ഇതുവരെ പോളിസിയുമായി വിപണിയിലെത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്തെത്തും. പോളിസി പ്രകാരം ലഭിക്കുന്നത് ഒരു ലക്ഷം രൂപമുതൽ 5 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. വ്യക്തികൾക്കും കുടുംബത്തിനും പരിരക്ഷ ലഭിക്കും. ഫാമിലി ഫ്ളോട്ടർ പ്ലാനിൽ നിയമപരമായി വിവാഹംകഴിച്ചിട്ടുള്ള ഭാര്യയും ഭർത്താവും അവരുടെ അച്ഛനമ്മമാർ, കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ എല്ലാഅംഗങ്ങളെയും ഉൾപ്പെടുത്താം. പദ്ധതിയുടെ സവിശേഷതകൾ, ലഭിക്കുന്ന കവറേജ്, പോളിസിയിൽ ഉൾപ്പെടുന്നവ, ഉൾപ്പെടാത്തവ, മറ്റുവ്യവസ്ഥകൾ തുടങ്ങിയവഎല്ലാകമ്പനികൾക്കും ഒരുപോലെയാണ്. പ്രീമിയംതുക ഇൻഷുറൻസ് കമ്പനികൾക്ക് നിശ്ചയിക്കാം. മെട്രോ നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ രാജ്യത്തൊട്ടാകെ ഒരേ പ്രീമിയമാകും ഈടാക്കുക. പ്രീമിയം ANNUAL PREMIUM FOR INDIVIDUAL POLICY(Rs)* ANNUAL PREMIUM FOR FAMILY FLOATER POLICY(Rs)** Bajaj Allianz 5,950 13,510 Future Generali 5,996 14,089 HDFC Ergo Health Ins 7,352 14,704 Max Bupa 4,723 11,044 Religare Health Ins 6,013 15,149 United India Ins 6,343 15,007 TATA AIG 6,353 - *വ്യക്തിഗത പോളിസി: വയസ്സ് 35, പരിരക്ഷ 5 ലക്ഷം. **ഫാമിലി ഫ്ളോട്ടർ: രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും. ഏറ്റവും പ്രായംകൂടിയയാൾക്ക് 35 വയസ്സ്. പട്ടികയിൽ എല്ലാകമ്പനികളെയും ഉൾപ്പെുടത്താനായിട്ടില്ല.വിവരങ്ങൾ കമ്പനികളുടെ വെബ്സൈറ്റിൽനിന്ന് ശേഖരിച്ചത്. പ്രധാന സവിശേഷതകൾ പരിരക്ഷ: ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷംരൂപവരെ. പോളിസി കാലാവധി: ഒരുവർഷം(ആയുഷ്കാലംവരെ പുതുക്കാം) 18 വയസ്സുമുതൽ 65 വയസ്സുവരെ പദ്ധതിയിൽ ചേരാം(ആശ്രിതരായ കുട്ടികൾക്ക് ചേരാവുന്ന പ്രായം മൂന്നുമാസംമുതൽ 25വയസ്സുവരെയാണ്). ക്ലെയിം ഉണ്ടായാൽ മൊത്തം ചികിത്സാ ചെലവിന്റെ അഞ്ചുശമതാനം കയ്യിൽനിന്ന് കൊടുക്കണം. കോ പേയ്മന്റ് എന്നാണിത് അറിയപ്പെടുന്നത്. ക്ലെയിമില്ലെങ്കിൽ മൊത്തം ഇൻഷുർ ചെയ്തതുകയുടെ 5 മുതൽ 50ശതമാനംവരെ നോ ക്ലെയിം ബോണസും ലഭിക്കും. പ്രീമിയംതുക പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ തവണകളായി അടയ്ക്കാം. പ്രീമിയം കാലാവധികഴിഞ്ഞാൽ 15 ദിവസംമുതൽ 30 ദിവസംവരെ ഗ്രേസ് പിരിയഡും ലഭിക്കും. പരിരക്ഷ ആശുപത്രിയിലെ മുറി വാടക, ബോർഡിങ് ചെലവ്, ഡോക്ടറുടെ ഫീസ്, നേഴ്സിങ് ചെലവ്, ഓപ്പറേഷൻ തിയ്യറ്റർ-ഐസിയു ചാർജുകൾ, സർജൻ, അനസ്തേഷ്യ, സ്പെഷലിസ്റ്റ് ഫീസ്, മരുന്നിനുള്ള തുക, ആംബുലൻസ് വാടക, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പും അതിനുശേഷവുമുള്ള ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയൂർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയ ആയുഷ് ചികിത്സകൾക്കും ക്ലെയിം ലഭിക്കും. കിടത്തി ചികിത്സകൾക്കുമാത്രമാണിത് ബാധകമാകുക. സ്റ്റംസെൽ തെറാപ്പി, റോബോട്ടിക് സർജറി, ഓറൽ കീമോതെറാപ്പി, ബലൂൺ സൈനുപ്ലാസ്റ്റി തുടങ്ങിയവയ്ക്കും പരിരക്ഷ ലഭിക്കും. പരിക്കോ രോഗമോ മൂലമല്ലാത്ത ദന്ത ചികിത്സയും പ്ലാസ്റ്റിക് സർജറിയും ക്ലെയിമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരമിര ചികിത്സയ്ക്ക് കണ്ണൊന്നിന് സം അഷ്വേഡ് തുകയുടെ 25ശതമാനമോ അല്ലെങ്കിൽ 40,000 രൂപയോ ഏതാണ് കുറവ് അതാണ് ലഭിക്കുക. പോരായ്മകൾ പരമാവധി അഞ്ചുലക്ഷം രൂപവരെയെ ഇൻഷുർ ചെയ്യാൻ കഴിയൂ. മെട്രോ നഗരങ്ങളിലെ ചികിത്സാ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക പരിമിതമാണ്. മുറിവാടക, നഴ്സിങ് ചെലവ് എന്നിവ സം അഷ്വേഡ് തുകയുടെ രണ്ടുശതമാനം അല്ലെങ്കിൽ പരമാവധി 5,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഐസിയു ചാർജ് സം അഷ്വേഡ് തുകയുടെ അഞ്ചുശതമാനമോ അല്ലെങ്കിൽ പരമാവധി 10,000 രൂപയോ ആണ് ലഭിക്കുക. ഗർഭപാത്രം നീക്കംചെയ്യൽ, തിരമിരം, ഹെർണിയ, പൈൽസ് തുടങ്ങി 20ഓളം ശസ്ത്രക്രിയകൾക്ക് കാത്തിരിപ്പ് കാലാവധിയുണ്ട്. പോളിസിയിൽ ചേർന്ന് 24മാസത്തിനുശേഷംമാത്രമെ ഈ ചികിത്കൾക്ക് ആനുകൂല്യം ലഭിക്കൂ. അപകടംമൂലമല്ലാതെയുള്ള മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 48 മാസമാണ് കാത്തിരിപ്പ് കാലാവധി. നിലവിലുണ്ടായിരുന്ന അസുഖങ്ങൾക്കും നാലുവർഷം തുടർച്ചയായി പോളിസി പുതുക്കിയാൽ പരിരക്ഷ ലഭിക്കും. മൊത്തം ചികിത്സാ ചെലവിന്റെ അഞ്ചുശതമാനം തുക പോളിസി ഉടമ കയ്യിൽനിന്ന് കൊടുക്കേണ്ടിവരും. Arogya Sanjeevani vs Basic health plans​ സവിശേഷത ആരോഗ്യ സഞ്ജീവനി ബേസിക് ഹെൽത്ത് പ്ലാൻ* പരിരക്ഷ 1-5 ലക്ഷം കൂടുതൽ തുകയ്ക്കും അവസരം പ്രീമിയം 4,000-7,500 20-50% അധികം കവർ ചെയ്യുന്നത് വ്യക്തിഗതം, ഫാമിലി*** വ്യക്തിഗതം, ഫാമിലി(മാതാപിതാക്കൾ ഓപ്ഷണൽ)** മുറിവാടക 2%(5000 രൂപവരെ) ഐസിയുവിന് 5%(10,000 രൂപവരെ) 1 മുതൽ 2 ശതമാനംവരെ കോ പെയ്മെന്റ് 5% 10 മുതൽ 30ശതമാനംവരെ മേഖല(പ്രീമിയം) ഒരൊറ്റ പ്രീമിയം ടിയർ 1,2,3 സിറ്റികളിൽ വ്യത്യാസമുണ്ടാകും ഔട്ട് പേഷ്യന്റ് ചികിത്സ പരിരക്ഷയില്ല ഇരട്ടി പ്രീമിയംനൽകിയാൽമാത്രം കാത്തിരിപ്പ് കാലാവധി 30 ദിവസം 30-90 ദിവസം നിലവിലുള്ള അസുഖങ്ങൾക്ക് 4വർഷം 4വർഷം നോ ക്ലെയിം ബോണസ് 5-50ശതമാനം 100ശതമാനംവരെ റെഡറുകൾ ഇല്ല ഉണ്ട് *വിപണിയിൽ ബേസിക് ആരോഗ്യ പോളിസികൾ നിരവധി ഉള്ളതിനാൽ ഇതിൽമാറ്റംവരാനിടയുണ്ട്.**കൂടുതൽ പ്രീമിയംനൽകിയാൽ ഇൻഷുർ ചെയ്യുന്ന വ്യക്തിയുടെ മാതാപാതിക്കളെ ഉൾപ്പെടുത്താം. ***ഭാര്യയുടെയും ഭർത്താവിന്റെയും മാതാപിതാക്കളെ ഉൾപ്പെടുത്താം. പദ്ധതിയിൽ ചേരാമോ? അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസിയെന്ന നിലയിൽ ആരോഗ്യ സഞ്ജീവനി സാധാരണക്കാർക്ക് യോജിച്ച പദ്ധതിയാണ്. കുറഞ്ഞചെലവിൽ കൂടുതൽ തുകയ്ക്കുള്ള പരിരക്ഷയാണ് ഇതിൽനിന്ന് ലഭിക്കുന്നത്. മെട്രോ, ടിയർ 1 നഗരങ്ങളിലുള്ളവർക്ക് അഞ്ചു ലക്ഷമെന്ന പരമാവധി പരിരക്ഷയും വിവിധ ചികിത്സകൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളതും പോരായ്മയാണ്. എന്നിരുന്നാലും അടിസ്ഥാന പോളിസിയേക്കാൽ 20 മുതൽ 50ശതമാനംവരെ കുറഞ്ഞ പ്രീമിയത്തിലാണ് പുതിയ പോളിസിയെന്നത് മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ക്ലെയിം സെറ്റിൽമെന്റ് ചരിത്രം, പ്രീമിയം, പണം നൽകാതെ ചികിത്സിക്കാനുള്ള ഹോസ്പിറ്റൽ നെറ്റ് വർക്ക്, കമ്പനിയുടെ പ്രവർത്തന ചരിത്രം എന്നിവകൂടി പരിഗണിച്ചശേഷംമാത്രം ഏത് കമ്പനിയുടെ പോളിസിയിൽ ചേരണമെന്ന് തീരുമാനിക്കുക.

from money rss https://bit.ly/36dkWv4
via IFTTT