121

Powered By Blogger

Tuesday, 19 May 2020

20 ലക്ഷംകോടിയുടെ പാക്കേജ്! സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കാത്തത് എന്തുകൊണ്ട്?

ആശ്വാസ, ഉത്തേജക പ്രഖ്യാപനങ്ങളുടെ അഞ്ചുഘട്ടവും പൂർത്തിയായതോടെ പാക്കേജ് സംബന്ധിച്ച ചിത്രം വ്യക്തമായിരിക്കയാണ്. ഏറെ ഉദ്ഘോഷിക്കപ്പെട്ട, ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ പാക്കേജ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പദ്ധതികളും സർക്കാരിന്റെ വായ്പാ ജാമ്യങ്ങളും ഉൽപ്പടെ ആണെന്നിരിക്കേ ഇതുസംബന്ധിച്ച അവകാശവാദം കൂടുതലാണെന്നു പറയേണ്ടിവരും. യഥാർത്ഥ സാമ്പത്തിക ഉത്തേജനം ജിഡിപിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേവരൂ. പ്രതിസന്ധിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഉത്തജനം തീർച്ചയായും അപര്യാപ്തമാണ്. എന്നാൽ രാജ്യത്തെ വിഭവങ്ങൾ പരിമിതമാണെന്നും പ്രതിസന്ധി തരണംചെയ്യാൻ എളുപ്പവഴികളില്ലെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. ധാന്യങ്ങൾ സൗജന്യമായിനൽകാം, സൗജന്യ ഭക്ഷണം അസാധ്യം ആരും വിശന്നിരിക്കാൻ ഇടവരാത്തവിധം എല്ലാവർക്കും സൗജന്യമായി അഞ്ചുകിലോ ഭക്ഷ്യധാന്യവും ഒരുകിലോ പയറു വർഗങ്ങളും കേന്ദ്രസർക്കാർ നൽകി. പാവപ്പെട്ടവർക്കു ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ പലസന്നദ്ധ സംഘടനകളും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. കുടിയേറ്റ പ്രതിസന്ധിയുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ ഈ ആശ്വാസ നടപടികൾ അപര്യാപ്തം തന്നെയാണ്. എന്നാൽ സമ്പദ് ശാസ്ത്രത്തിൽ സൗജന്യഭക്ഷണം ഇല്ല എന്ന വസ്തുതകൂടി മനസിലാക്കേണ്ടതുണ്ട്. സൗജന്യമായി നൽകുന്നതിനെല്ലാം ഒരുവിലയുണ്ട്. ഉദാരമായ ദാനങ്ങളിൽ പലതും മോശഫലങ്ങൾ ഉളവാക്കുന്നതായിരിക്കും. ഇവ പരിഹാരത്തേക്കാൾ മോശമായ പ്രശ്നമായി പരിണമിക്കുകയും ചെയ്യും. പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കാൻ കുറുക്കുവഴിയില്ല സാമ്പത്തിക വിദഗ്ധർ ഉൾപ്പടെ പലവിഭാഗങ്ങളുടേയും ആവശ്യം സർക്കാർ കമ്മി വർധിപ്പിച്ച് ആകമ്മി ഭാഗികമായി റിസർവ് ബാങ്ക് നോട്ടടിച്ച് നികത്തണം എന്നാണ്. ഇത് ഭാഗികമായി ചെയ്യുന്നതിൽ തെറ്റില്ല. ഇപ്പോൾതന്നെ റിസർവ് ബാങ്ക് കടപ്പത്രങ്ങൾ വാങ്ങുന്നതിലൂടെയും, സംസ്ഥാനങ്ങൾക്കുള്ള മുൻകൂർ പണം വർധിപ്പിച്ചതിലൂടെയും ഇതുചെയ്യുന്നുണ്ട്. പ്രയാസമനുഭവിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് അസാധ്യമായ തുകകൾ നൽകാൻ വാദിക്കുന്നത് നല്ല രാഷ്ട്രീയവും മഹത്തായ സാമൂഹ്യ ബോധവുമാണെങ്കിലും മോശംസാമ്പത്തിക യുക്തിയാണെന്നു പറയാതെവയ്യ. വികസിത രാജ്യങ്ങളായ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവ പ്രഖ്യാപിച്ച ഉയർന്ന ഉത്തേജക പദ്ധതികൾ വികസ്വര രാജ്യങ്ങളെ സംബന്ധിച്ചേടത്തോളം അപ്രസക്തമാണ്. റിസർവ് കറൻസി എന്നനിലയിൽ യുഎസിന് ഡോളർ ഇഷ്ടം പോലെ അച്ചടിക്കാം. അതുപോലെ ട്രിപ്പിൾ എ കെഡിറ്റ് റേറ്റിംഗ് ഉള്ള വികസിത രാജ്യങ്ങൾക്ക് റേറ്റിംഗിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ടതില്ല. പക്ഷേ വികസ്വരരാജ്യങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അനിയന്ത്രിതമായ കമ്മി ധനകാര്യ പ്രതിസന്ധിയിലേക്കുനയിച്ച് സാമ്പത്തിക പ്രതിസന്ധി വിളിച്ചുവരുത്തും. ഇന്ത്യയുടെ കാര്യമെടുക്കുക. സർക്കാരിന്റെ വരുമാനം ഇടിയുന്നു, ജിഡിപി ഉറപ്പായും സങ്കോചിക്കും കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയുംമൊത്തത്തിലുള്ള ധനകമ്മി ഈ വർഷം ജിഡിപിയുടെ 13 ശതമാനത്തോളമായിരിക്കും. വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന കമ്മിയാണിത്. ഇന്ത്യയുടെ പൊതുകട-ജിഡിപി അനുപാതം ഇപ്പോൾ 70 ശതമാനമാണ്.അത് വർഷാവസാനത്തോടെ 80 ശതമാനമായി ഉയരും. വികസ്വര വിപണികളിൽ ബ്രസീലിനുമാത്രമാണ് പൊതുകട-ജിഡിപി അനുപാതം ഇതിനേക്കാൾ കൂടിയ നിലയിലുള്ളത്. ദുർബ്ബലമായ ഈ സാമ്പത്തിക പശ്ചാത്തലത്തിൽ വിവേകരഹിതമായി പണമിറക്കി കമ്മിനികത്തുന്നത് അനിവാര്യമായും റേറ്റിംഗ് താഴ്ച്ച ക്ഷണിച്ചുവരുത്തും. റേറ്റിംഗിൽ രാജ്യം ഇപ്പോൾ നിക്ഷേപ ഗ്രേഡിന്റെ ഏറ്റവും താഴെയാണെന്നു മനസിലാക്കേണ്ടതുണ്ട്. ഇനി താഴോട്ടു പോയാൽ റേറ്റിംഗ് ഊഹക്കച്ചവട നിലവാരത്തിലാകും. തൽഫലമായി ധനകാര്യ വിപണികളിൽ വിദേശ സ്ഥാപനങ്ങൾ വൻതോതിൽ വിൽപന നടത്തുകയും, മൂലധനം പുറകോട്ടൊഴുകുകയും, രൂപ തകരുകയും ചെയ്യും. രോഗത്തേക്കാൾ മോശമായ ചികിത്സയായിത്തീരും അത്. വിപണി തുറന്നുകൊണ്ട് ഉത്തേജനം നൽകുക വരാനിരിക്കുന്ന മാസങ്ങളിൽ വൈറസുമായി സഹവസിച്ചുകൊണ്ടു ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളോടെ സമ്പദ് വ്യവസ്ഥ തുറക്കുകയാണ് ഏറ്റവും അഭികാമ്യമായ ആശ്വാസ/ ഉത്തേജക നടപടി. വൻതോതിലുള്ള തൊഴിൽനഷ്ടം, പ്രധാനമായും അടച്ചിടൽ സ്വമേധയാ ഉണ്ടാക്കിയ തൊഴിൽ നഷ്ടമാണ്. വിപണി തുറക്കുന്നതിലൂടെ തൊഴിലുകളും വരുമാനവും തിരിച്ചു വരും. വളർച്ചയിലേക്കു പതുക്കെ മടങ്ങാൻ കഴിയും. ഇതിനകം പ്രഖ്യാപിക്കപ്പെട്ട വ്യത്യസ്ത ആശ്വാസനടപടികളിലൂടെ ഏറ്റവും ആവശ്യമായ സാന്ത്വനം സർക്കാർ നൽകിക്കഴിഞ്ഞു. വളർച്ച തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഇനി ചികിത്സ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രീറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2Xgkfxg
via IFTTT