121

Powered By Blogger

Tuesday, 19 May 2020

ഏറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബില്‍ എയര്‍ടെലും സ്ഥാനംപിടിച്ചു

രാജ്യത്തെഎറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബിൽ എയർടെൽ സ്ഥാനംപിടിച്ചു. ഓഹരി വിലയിൽ 10ശതമാനം വർധനവുണ്ടായതോടെയാണ് ഇൻഫോസിസിനെയും എച്ച്ഡിഎഫിസി ലിമിറ്റഡിനെയും പിന്നിലാക്കി എയർടെൽ മുന്നിലെത്തിയത്. രാവിലെ 10.12ന് 591.95രൂപ നിലവാരത്തിലേയ്ക്ക് എയർടെലിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 3.19 ലക്ഷംകോടിയായി വർധിച്ചു. ഓഹരി വില 2.4ശതമാനം ഉയർന്ന എച്ച്ഡിഎഫിസിയുടെ വിപണിമൂല്യം 2.70 ലക്ഷംകോടിയായി. ഇൻഫോസിസിന്റെ വിപണിമൂല്യം 2.85 ലക്ഷംകോടിയുമായി. രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം റിലയൻസ് ഇൻഡസ്ട്രീസ് നിലനിർത്തി. 9.3 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം. 7.3 ലക്ഷം കോടി രൂപയുമായി ടിസിഎസ് തൊട്ടുപിന്നിലുണ്ട്. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 4.71 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടിയുമാണ്. താരിഫ് ഉയർത്തിയതിലൂടെയുണ്ടായ വരുമാനവർധനവാണ് എയർടെലിന് നേട്ടമായത്. ശരാശരി ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനത്തിന്റെകാര്യത്തിൽ എയർടെൽ ജിയോയെ മറികടക്കുകയും ചെയ്തു.

from money rss https://bit.ly/2X5ptM2
via IFTTT