121

Powered By Blogger

Monday, 23 November 2020

ബില്‍ ഗേറ്റ്‌സിനെ മറികടന്നു: ഇലോണ്‍ മസ്‌ക് ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി

ടെസ് ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയിൽ 49കാരനായ മസ്ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നിൽ ഇലോൺ മസ്ക് എത്തിയത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗെറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. Elon Musk overtakes Bill Gates to become worlds second-richest person

from money rss https://bit.ly/3fq0nAm
via IFTTT

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: പവന് 720 രൂപ കുറഞ്ഞ് 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയിൽനിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്തുഗ്രാം സ്വർണവില 450 രൂപകുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/372oLUX
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി ഇതാദ്യമായി 13,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 13,000 കടന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 44,351ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, മാരുതു സുസുകി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എംആൻഡ്എം, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens at 13K for the first time

from money rss https://bit.ly/3l3EXtL
via IFTTT

ഗെയ്ൽ വാതകക്കുഴൽപദ്ധതിക്ക് ഇനി കേരളമാതൃക

തൃശ്ശൂർ: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതകക്കുഴൽ ഇനി രാജ്യത്തെ ഇത്തരം പദ്ധതികൾക്ക് മാതൃകയാകും. വ്യാപക പ്രതിഷേധവും രണ്ടു പ്രളയവും കോവിഡും അതിജീവിച്ച് സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പും വലിയ നഷ്ടപരിഹാരത്തുകയും പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചതുമാണ് കേരള മോഡലിനെ പ്രശസ്തമാക്കിയത്. പ്രത്യേകതകൾ മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് ഗെയ്ൽ ഉപയോഗ അവകാശത്തിനായെടുക്കുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തി. നിർമാണസമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ കണക്കാക്കി വിളകൾക്കുള്ള നഷ്ടപരിഹാരം നൽകി. ഇത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി. നഷ്ടപരിഹാരം നൽകുന്നത് ഗെയ്ൽ ആണെങ്കിലും അത് നിശ്ചയിച്ച സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി. ഇൗ നടപടി പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നൽകി. കുറച്ചുസ്ഥലം മാത്രമുള്ളവർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി. ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു. അഞ്ചംഗങ്ങൾ വീതമുള്ള പോലീസ് കർമസേന ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് കുഴൽ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് ഈ പദ്ധതിയിൽ ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർത്തടത്തിലായിരുന്നതിനാൽ നിർമാണതടസ്സം ഒഴിവാക്കാൻ കേരള പാഡി ആൻഡ് വെറ്റ്ലാൻഡ് കൺസർവേഷൻ നിയമം സർക്കാർ ഭേദഗതി ചെയ്തു. പദ്ധതിയുടെ നായകൻ അടുത്ത ഉദ്യമത്തിന് കോതമംഗലത്തെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ ബി.ടെക് നേടിയ ടോണി മാത്യുവാണ് കേരളത്തിൽ ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയത്. ഗെയ്ൽ കൺസ്ട്രക്ഷൻ ജനറൽ മാനേജരായ ഇദ്ദേഹം 720 കിലോമീറ്ററിലുള്ള മുംബൈ - നാഗ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ ചുമതലയേറ്റു. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്.

from money rss https://bit.ly/35YOiPp
via IFTTT

സെന്‍സെക്‌സ് 195 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിനിടെ പുതിയ ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 194.90 പോയന്റ് നേട്ടത്തിൽ 44,077.15ലും നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 12,926.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1636 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2UPdBwY
via IFTTT

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍: നാലുദിവസത്തിനിടെ താഴ്ന്നത് 48%

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടർച്ചയായി നാലാമത്തെ ദിവസവും ലോവർ സർക്യൂട്ട് ഭേദിച്ചു. തിങ്കളാഴ്ച വില 10ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തിലെത്തി. മുഖവിലയായ 10 രൂപയെക്കാൾ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ നാലുദിവസത്തിനെട 48ശതമാനമാണ് വിലയിടിവുണ്ടായത്. ബാങ്കിന്റെ ബോർഡ് പരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനാണ് ചുമതല. ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആർബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്. Lakshmi Vilas Bank hits record low; stock tanks 48% in four days

from money rss https://bit.ly/3l0rLWG
via IFTTT

നാലാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

തുടർച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വർധിപ്പിച്ചത്. ഇതോടെ മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ കോഴിക്കോട് 81.93 രൂപ നൽകണം. ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു. പെട്രോൾ വില സെപ്റ്റംബർ 22 മുതലും ഡീസൽ വില ഒക്ടോബർ രണ്ടു മുതലും വർധിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വില വർധിപ്പിക്കാതിരുന്നതിന് കാരണം. Petrol, diesel prices rise for 4th straight day

from money rss https://bit.ly/2IRmYKl
via IFTTT

ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും: ആഗോള ടെണ്ടറിന് അനുമതി നല്‍കിയില്ല

രാജ്യത്തെ കമ്പനികളിൽനിന്നുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്തി 4ജി സേവനം നൽകണമെന്ന് ബിഎസ്എൻഎലിനോട് ടെലികോം വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി നിർദേശിച്ചു. ബിഎസ്എൻഎലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകൾ തീരുമാനിക്കാൻ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിർമാതാക്കളെമാത്രം ഉൾപ്പെടുത്തി സംവിധാനമൊരുക്കിയാൽ മതിയെന്ന തീരുമാനമെടുത്തത്. മെയ്ക്ക് ഇൻ ഇന്ത്യ നയം ലംഘിച്ചുവെന്ന് രാജ്യത്തെ കമ്പനികൾ പരാതി നൽകിയതിനെതുടർന്ന് നേരത്തെയുള്ള ടെണ്ടർ ബിഎസ്എൻഎൽ റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് ടെക്നിക്കൽ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറിൽ തീരുമാനമെടുക്കാൻ നിർദേശമുണ്ടായത്. അതേസമയം, ടെലികോം വകുപ്പിന്റെ നിർദേശം കരാർ നടപടികൾ വൈകിപ്പിക്കുമെന്നാണ് വിമർശനമുയരുന്നത്. ടെണ്ടർ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നൽകാൻ ആറുമാസത്തിലധികം കാലതമാസം വരുത്തിയതിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ബിഎസ്എൻഎലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച ഉത്പന്നമെന്നതിന് നിർവചനംനൽകണമെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേജസ് നെറ്റ് വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്സിഎൽ തുടങ്ങിയ രാജ്യത്തെ ടെലികോം നിർമാതാക്കൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. അതേസമയം, നേരത്തെ ബിഎസ്എൻഎലിന് ഉത്പന്നങ്ങൾ വിതരണംചെയ്തിരുന്ന എറിക്സൺ, നോക്കിയ, സെഡ്ടിഇ തുടങ്ങിയ ആഗോള കമ്പനികൾക്ക് തീരുമാനം തിരിച്ചടിയാകുകയുംചെയ്യും.

from money rss https://bit.ly/3nM24Lk
via IFTTT