121

Powered By Blogger

Thursday, 19 November 2020

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന്റെ വില 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവൻ വിലയിൽ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. എംസിഎക്സിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,029 രൂപയായി. ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്പോട്ട് ഗോൾഡ് വില 0.2ശതമാനം താഴ്ന്ന് ഔൺസിന് 1,863.21 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഡോളറിന്റെ സമ്മർദവുമാണ് സ്വർണ വില ഇടിയാൻ കാരണമായത്.

from money rss https://bit.ly/3lPjDcK
via IFTTT

150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ കമ്പനികളായി; പ്രതീക്ഷിക്കുന്ന നിക്ഷേപം 30,000 കോടി

റെയിൽവെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ആധുനികീകരിച്ച പുതിയ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവെ. സ്വകാര്യ ട്രയിൻ സർവീസിന് ജിഎംആർ, എൽആൻഡ്ടി, ഭെൽ തുടങ്ങിയ കമ്പനികൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. വിവിധ റൂട്ടുകളിൽ ട്രെയിൻ ഓടിക്കാൻ 13 കമ്പനികളെയാണ് റെയിൽവെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി), ഭാരതി ഹെവി ഇലക്ട്രിക്കൽസ്, വെൽസ്പൺ എന്റർപ്രൈസ്, പിൻസി ഇൻൻഫ്രടെക്, ക്യൂബ് ഹൈവേയ്സ് ആൻഡ് ഇൻഫ്രസ്ട്രക്ചർ, മേഘ എൻജിനിയറിങ്, ഐആർബി ഇൻഫ്രസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളെ 12 ക്ലസ്റ്ററിലായി സ്വകാര്യ ട്രെയിൻ സർവീസിന് റെയിൽവെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനുശേഷം(ആർഎഫ്പി)ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കും. 12 ക്ലസ്റ്ററുകളിലായി 151 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയിൽവെ ശൃംഖലയിൽ യാത്രാ തീവണ്ടികൾ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. GMR, L&T, BHEL among 13 players shortlisted for operating private trains

from money rss https://bit.ly/36WhLss
via IFTTT

സെന്‍സെക്‌സില്‍ 129 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 43,729ലും നിഫ്റ്റി 38 പോയന്റ് ഉയർന്ന് 12,810ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, എൽആന്ഡ്ടി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നുതന്നെ. വ്യാഴാഴ്ചയിലെ ലാഭമെടുപ്പിനുശേഷം വെള്ളിയാഴ്ച നിക്ഷേപകർ വീണ്ടുംനിക്ഷേപിക്കാൻ തുടങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3femz0h
via IFTTT

രാജ്യത്ത് വിനിമയത്തിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ കറൻസി

മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകൾ. നവംബർ 13-ന് അവസാനിച്ച ആഴ്ചയിലെ റിസർവ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വർഷത്തിനിടയിൽ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്നനില കൂടിയാണിത്. 2016 നവംബറിൽ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോൾ നോട്ടിടപാടുകൾ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാൽ, നാലുവർഷം പിന്നിടുമ്പോൾ ഇതിൽ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡിജിറ്റൽ ഇടപാടുകളിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഒക്ടോബറിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തിൽ ഈ വർഷം ഇതുവരെ 22.4 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞവർഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉൾപ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബർ 13-ന് അവസാനിച്ച ആഴ്ചയിൽ 43,846 കോടി രൂപയുടെ പുതിയ കറൻസി വിപണിയിലെത്തിച്ചതായി ആർ.ബി.ഐ. പറയുന്നു. സെപ്റ്റംബർ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാർച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമാക്കി നടത്തുന്ന സർക്കാരിന്റെ കടപ്പത്ര ലേലങ്ങളും സാമ്പത്തിക പാക്കേജുകളുമാണ് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ വർധനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. മികച്ച കാലവർഷം ലഭിച്ചതുവഴി കാർഷികമേഖലയിലുണ്ടായ ഉണർവും കോവിഡ് ലോക്ഡൗണിനുശേഷം വിപണിയിൽ ഉപഭോഗം ഉയർന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആളുകൾ പണം കൈവശം സംഭരിക്കുന്നതാണ് മറ്റൊരു കാരണം. ഇന്ത്യയിൽ മാത്രമല്ല, ബ്രസീൽ, ചിലി, റഷ്യ, തുർക്കി തുടങ്ങി പല രാജ്യങ്ങളിലും സമാനമായ രീതിയിൽ വിനിമയത്തിലുള്ള കറൻസിയുടെ അളവ് ഉയരുന്നുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Currency in circulation in the country is Rs 27.8 lakh crore

from money rss https://bit.ly/38Y0Ng7
via IFTTT

നിഫ്റ്റി 12,800ന് താഴെയെത്തി: സെന്‍സെക്‌സ് 580 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ റെക്കോഡ് ഉയരംകുറിച്ച ഓഹരി സൂചികകൾ ലാഭമെടുപ്പിൽ കുരുങ്ങി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. സെൻസെക്സ് 580.09 പോയന്റ് നഷ്ടത്തിൽ 43,599.96ലും നിഫ്റ്റി 166.60 പോയന്റ് താഴ്ന്ന് 12,771.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1179 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1384 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊർജം, എഫ്എംസിജി സൂചികകൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends below 12,800, Sensex falls 580 pts

from money rss https://bit.ly/3lKELRn
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍ 15 ദിവസത്തിനിടെ 941 കോടിരൂപ തിരിച്ചെത്തി

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകൾക്ക് 15 ദിവസംകൊണ്ട് 941 കോടി രൂപയുടെ നിക്ഷേം തരിച്ചെടുക്കാനായി. ഇതോടെ ഈ ഫണ്ടുകളിൽ മൊത്തമായി 9,682 കോടി രൂപ തിരിച്ചെത്തി. കൂടുതൽ തുകയെത്തിയതോടെനാല് ഫണ്ടുകളിൽ പണം നീക്കിയിരിപ്പുണ്ടെന്ന് കമ്പനി അറിയിച്ചു. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട് (43%), ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്(27), ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്(26%), ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്(8%) വീതം തുകയാണ് നിക്ഷേപകർക്ക് നൽകാനായുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംതിരിച്ചെടുത്തതിനെതുടർന്നാണ് ഈ ഫണ്ടുകൾ പ്രതിസന്ധിയിലായത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് യൂണിറ്റ് ഉടമകൾക്ക് തിരിച്ചുകൊടുക്കാനുള്ളത്. വിവിധ ഹർജികൾ കോടതിയുടെ വ്യവഹാരത്തിലായതിനാൽ അതിൽ തീർപ്പാകുന്നമുറയ്ക്ക് എഎംസി നിക്ഷേപകർക്ക് പണംതിരിച്ചുനൽകിത്തുടങ്ങും. Franklin Templetons 6 shut schemes get Rs 941 cr in 15 days

from money rss https://bit.ly/3pI5FMb
via IFTTT

ആറുമാസത്തിനിടെ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ

ലഘു സമ്പാദ്യ പദ്ധതികളിൽ നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പകുതിവരെ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ. താഴ്ന്ന വരുമാനക്കാർ കാര്യമായിതന്നെ ആശ്രയിക്കുന്ന പദ്ധതികളിലാണ് നിക്ഷേപം വൻതോതിൽ ഒഴുകിയെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25ശതമാനത്തോളം അധികമാണിത്. അഞ്ചുവർഷത്തെ കണക്കെടുക്കുകയാണെങ്കിൽ 130ശതമാനത്തോളവുമാണ് വർധന. പൊതുജീവിതത്തെ അസാധാരണമാംവിധം കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിക്ഷേപ കണക്കിന്റെ പ്രസക്തി. കർഷകർ, മുതിർന്ന പൗന്മാർ, പെൺകുട്ടികൾ, ശമ്പള വരുമാനക്കാർ, തൊഴിലാളികൾ എന്നവർക്കെല്ലാമുള്ള പദ്ധതികളിലാണ് കാര്യമായ നിക്ഷേപമെത്തിയത്. സാധാരണക്കാരും മധ്യവർഗക്കാരും ആശ്രയിക്കുന്ന നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നിവയിലെല്ലാം കാര്യമായി നിക്ഷേപമെത്തി. ശമ്പള വരുമാനക്കാരുടെ ജനകീയ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ലാണ് റെക്കോഡ് നിക്ഷേപമെത്തിയത്. 20,000 കോടിയിലേറെയാണ് നിക്ഷേപം. കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയെടുക്കുകയാണെങ്കിൽ 46ശതമാനമാണ് വർധന. ബാങ്ക് നിക്ഷേപത്തേക്കാൾ താരതമ്യേന ഉയർന്ന പലിശ നൽകുന്നവയാണ് ലഘു സമ്പാദ്യ പദ്ധതികൾ. കോവിഡ് വ്യാപനത്തെതുടർന്ന് റിപ്പോ നിരക്കുകൾ ഉൾപ്പടെയുള്ളവ കുറച്ചപ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കാര്യമായ ഇടിവുണ്ടായി. എന്നിട്ടും നിക്ഷേപകരുടെ ഇഷ്ട പദ്ധതികളായി ഇവ ഇപ്പോഴും തുടരുകയാണ്. Small savings cross Rs 1.17 trillion mark

from money rss https://bit.ly/3pGdrX1
via IFTTT