121

Powered By Blogger

Thursday, 19 November 2020

നിഫ്റ്റി 12,800ന് താഴെയെത്തി: സെന്‍സെക്‌സ് 580 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ റെക്കോഡ് ഉയരംകുറിച്ച ഓഹരി സൂചികകൾ ലാഭമെടുപ്പിൽ കുരുങ്ങി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. സെൻസെക്സ് 580.09 പോയന്റ് നഷ്ടത്തിൽ 43,599.96ലും നിഫ്റ്റി 166.60 പോയന്റ് താഴ്ന്ന് 12,771.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1179 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1384 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊർജം, എഫ്എംസിജി സൂചികകൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends below 12,800, Sensex falls 580 pts

from money rss https://bit.ly/3lKELRn
via IFTTT