121

Powered By Blogger

Thursday, 19 November 2020

ആറുമാസത്തിനിടെ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ

ലഘു സമ്പാദ്യ പദ്ധതികളിൽ നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പകുതിവരെ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ. താഴ്ന്ന വരുമാനക്കാർ കാര്യമായിതന്നെ ആശ്രയിക്കുന്ന പദ്ധതികളിലാണ് നിക്ഷേപം വൻതോതിൽ ഒഴുകിയെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25ശതമാനത്തോളം അധികമാണിത്. അഞ്ചുവർഷത്തെ കണക്കെടുക്കുകയാണെങ്കിൽ 130ശതമാനത്തോളവുമാണ് വർധന. പൊതുജീവിതത്തെ അസാധാരണമാംവിധം കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിക്ഷേപ കണക്കിന്റെ പ്രസക്തി. കർഷകർ, മുതിർന്ന പൗന്മാർ, പെൺകുട്ടികൾ, ശമ്പള വരുമാനക്കാർ, തൊഴിലാളികൾ എന്നവർക്കെല്ലാമുള്ള പദ്ധതികളിലാണ് കാര്യമായ നിക്ഷേപമെത്തിയത്. സാധാരണക്കാരും മധ്യവർഗക്കാരും ആശ്രയിക്കുന്ന നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നിവയിലെല്ലാം കാര്യമായി നിക്ഷേപമെത്തി. ശമ്പള വരുമാനക്കാരുടെ ജനകീയ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ലാണ് റെക്കോഡ് നിക്ഷേപമെത്തിയത്. 20,000 കോടിയിലേറെയാണ് നിക്ഷേപം. കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയെടുക്കുകയാണെങ്കിൽ 46ശതമാനമാണ് വർധന. ബാങ്ക് നിക്ഷേപത്തേക്കാൾ താരതമ്യേന ഉയർന്ന പലിശ നൽകുന്നവയാണ് ലഘു സമ്പാദ്യ പദ്ധതികൾ. കോവിഡ് വ്യാപനത്തെതുടർന്ന് റിപ്പോ നിരക്കുകൾ ഉൾപ്പടെയുള്ളവ കുറച്ചപ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കാര്യമായ ഇടിവുണ്ടായി. എന്നിട്ടും നിക്ഷേപകരുടെ ഇഷ്ട പദ്ധതികളായി ഇവ ഇപ്പോഴും തുടരുകയാണ്. Small savings cross Rs 1.17 trillion mark

from money rss https://bit.ly/3pGdrX1
via IFTTT