സുഭാഷ് യാദവ് അദ്ദേഹത്തിന്റെ 56 വയസുള്ള പിതാവിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പ്രമേഹവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ വ്യത്യാസവും മറ്റുംമൂലം ബുദ്ധിമുട്ടിയ പിതാവിന്റെ ചികിത്സക്ക് 1.08 ലക്ഷം രൂപയാണ് ചിലവായത്. ടൈപ്പ് ടു പ്രമേഹ ബാധിതനായ അശോകിനെ പലപ്പോഴായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ഒരോ തവണയും ചികിത്സക്കായി ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെയാണ് ചിലവാകാറുള്ളത്. പലപ്പോഴും ചികിത്സ ആവശ്യമായതിനാൽ ഇതിനായി ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് മകൻ സുഭാഷ് ആലോചിച്ചിരുന്നെങ്കിലും പോളിസിയെടുത്തില്ല. നേരത്തെ തന്നെയുള്ള രോഗമായതിനാൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ തടസമാകുമെന്ന് സുഭാഷ് കരുതി. എന്നാൽ, ബാല്യകാല സുഹൃത്തായ രാകേഷ് കദമിലൂടെ പിതാവിന് ആരോഗ്യ ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കുമെന്ന് സുഭാഷ് അറിഞ്ഞു. മറ്റുഅസുഖങ്ങൾക്കും പ്രമേഹത്തിനും ഇൻഷുറൻസ് കവറേജ് ലഭിക്കുമെന്നും ഇതേ രോഗാവസ്ഥയിലുള്ള തന്റെ അമ്മയ്ക്ക് ആശുപത്രി ചിലവുകളെല്ലാം ഇൻഷുറൻസ് കമ്പനിയാണ് നൽകുന്നതെന്നും രാകേഷ് സുഭാഷിനോട് പറഞ്ഞു. സ്ഥിരമായുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ കവറേജ് ലഭിക്കാൻ നിശ്ചിത ദിവസത്തെ കാലാവധി കഴിയണമെന്നുമാത്രം. എന്നാൽ, ഇപ്പോൾ ഈ കാത്തിരിപ്പു കാലാവധി പൂജ്യം മുതൽ നാലുവർഷവരെയായി കുറച്ചിട്ടുള്ള നിരവധി ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. മുൻപേയുള്ള അസുഖങ്ങൾക്ക് പോളിസി എടുത്താലും നിശ്ചിത സമയപരിധി കഴിഞ്ഞാലേ കവറേജ് ലഭിക്കുകയുള്ളു. എങ്ങനെയാണ് പോളിസി എടുക്കേണ്ടത്? കോവിഡ്-19 മഹാമാരിയെതുടർന്ന് ആരോഗ്യ ഇൻഷുറൻസുകളുടെ ഡിമാൻഡ് വൻതോതിൽ വർധിച്ചിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളുള്ളവരും സ്ഥിരമായി ചികിത്സതേടേണ്ടവരും ഏതുസമയത്തും വൻതുകമുടക്കി ചികിത്സതേടേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ഇവർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യവുമാണ്. ഐ.ആർ.ഡി.എ.ഐയും ഇൻഷുറൻസ് കമ്പനികളും ആരോഗ്യ ഇൻഷുറൻസിൽ വിപ്ലവകരാമായ മാറ്റങ്ങൾ വരുത്തി എളുപ്പത്തിൽ പോളിസിയെടുക്കാൻ കഴിയുന്നവിധമാക്കി. ചിലകാര്യങ്ങളിലൂടെയാണ് ഈ മാറ്റം സാധ്യമായത്: 1.പോളിസിയെടുക്കാനുള്ള മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഡിജിറ്റലായതോടെ കാര്യങ്ങൾ എളുപ്പമായി. ചിലപ്രത്യേക സാഹചര്യത്തിൽ മാത്രമാണ് നേരിട്ടെത്തിയുള്ള പരിശോധന നടക്കുന്നത്. 2. ആരോഗ്യ ഇൻഷുറൻസ് പോളിസിയിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായ മാറ്റങ്ങൾവന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസിക്കൊപ്പം ചികിത്സയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാൻതുടങ്ങി. 3.നിലവിലുള്ള അസുഖങ്ങൾക്ക് പോളിസിയെടുക്കുമ്പോൾ നേരത്തെ കവറേജ് ലഭിക്കാൻ രണ്ടുവർഷം മുതൽ നാലുവർഷംവരെ കാത്തിരിക്കേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ ഈപരിധി കുറച്ചു. പോളിസിയെടുത്തദിവസം മുതൽതന്നെ നേരത്തെയുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഈമാറ്റം ഇൻഷുറൻസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകും. ഉയർന്ന രക്തസമ്മർദമുള്ളവർക്ക് കുറച്ചുവർഷം മുമ്പുവരെ ആരോഗ്യ ഇൻഷുറൻസ് ലഭിച്ചിരുന്നില്ല.15 വർഷംവരെ തുടർച്ചയായി ഉയർന്ന രക്തസമ്മർദമുള്ളവർക്ക് സാധാരണയായുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി നൽകിയിരുന്നില്ല. ഇപ്പോൾ ഇൻഷുറൻസ് പോളിസിയിലെ മാർഗനിർദേശങ്ങൾ മാറി. 20 വർഷത്തിനുമുകളിലും ഉയർന്ന രക്തസമ്മർദമുള്ളവർക്കും ഇപ്പോൾ എളുപ്പത്തിൽ ഇൻഷുറൻസ് പോളിസിയെടുക്കാം. രക്തസമ്മർദത്തിനുള്ള ആരോഗ്യ ഇൻഷുറൻസിലൂടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴും ഡോക്ടറെ കാണുന്നതിനുമുള്ള ചിലവ്, ഒ.പി.ഡി ബില്ലുകൾ എന്നിവയെല്ലാം കവറേജിൽ ഉൾപ്പെടും. അർബുദം, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖം തുടങ്ങിയ നേരത്തെയുള്ള അസുഖങ്ങൾക്കും ഇപ്പോൾ നേരിട്ടെത്തിയുള്ള മെഡിക്കൽ പരിശോധന ഇല്ലാതെ തന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാം. അസുഖങ്ങൾ വെളിപ്പെടുത്തണം പൂർണമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വിൽക്കുന്നതും പൊതുജനം വാങ്ങുന്നതും. ആപേക്ഷഫോം പൂരിപ്പിക്കുമ്പോൾ ഏതെങ്കിലും വിവരങ്ങൾ മറച്ചുവെച്ചാൽ തെറ്റായവിവരം നൽകി എന്നതിന്റെപേരിൽ ഭാവിയിൽ ഇൻഷുറൻസ് ക്ലെയിമുകൾ തള്ളാൻ കമ്പനികൾക്കാകും. അത്തരം സാഹചര്യം ഒഴിവാക്കാൻ പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച് കൃത്യമായ വിവരംനൽകണം. കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ വയസും അടിസ്ഥാനമാക്കിയായിരിക്കും ഇൻഷുറൻസ് കവറേജ് തുക തീരുമാനിക്കുകയെന്ന വസ്തുതയും മനസിലാക്കണം. എടുക്കുന്ന പോളിസിയുടെ കവറേജ് എന്നുമുതൽ ലഭിക്കുമെന്നതും കൃത്യമായി അറിഞ്ഞിരിക്കണം. ഗുരുതരമായ അസുഖങ്ങൾക്ക് കവറേജ് ലഭിക്കാനുള്ള കാലാവധി കുറവായിരിക്കുന്നതാകും അഭികാമ്യം. (പോളിസി ബസാറിന്റെ ഹെൽത്ത് വിഭാഗം ബിസിനസ് ഹെഡാണ് ലേഖകൻ)
from money rss https://bit.ly/2MPYgvF
via IFTTT
from money rss https://bit.ly/2MPYgvF
via IFTTT