121

Powered By Blogger

Monday 3 May 2021

സ്വർണത്തിന് വീണ്ടും 160 രൂപകൂടി: പവന് 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ വീണ്ടുംകൂടി. ഇതോടെ 35,200ൽനിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1,789.07 ഡോളറാണ് നിലവിലെ വില.

from money rss https://bit.ly/33dBRNy
via IFTTT

ഐസിഐസിഐ ബാങ്കിന് ആർബിഐ മുന്ന് കോടി രൂപ പിഴചുമത്തി

മാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി. നിക്ഷേപ പോർട്ട്ഫോളിയോകളുടെ വർഗീകരണം, മൂല്യനിർണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി ആർബിഐ കണ്ടെത്തിയിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല പിഴയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐയുടെ വ്യവസ്ഥകൾ പാലിക്കുന്നതിലുള്ള വീഴ്ചക്കാണ് പിഴയീടാക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു. RBI fines ICICI Bank with Rs3 crore for contravention of some rules

from money rss https://bit.ly/33ak89N
via IFTTT

സെൻസെക്‌സിൽ 267 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,700ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,700ന് മുകളിലെത്തി. സെൻസെക്സ് 267 പോയന്റ് നേട്ടത്തിൽ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയർന്ന് 14,718ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അദാനി പോർട്സ്, അലംബിക് ഫാർമ, അപ്പോളോ പൈപ്പ്സ്, എൽആൻഡ്ടി ഇൻഫോടെക്, ആർബിഎൽ ബാങ്ക് തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3b08gva
via IFTTT

രണ്ടാം പിണറായി സർക്കാരിന് ആശംസയറിയിച്ച് വ്യവസായലോകം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ്. സർക്കാരിന് ആശംസയറിയിച്ച് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ. ഐ.). ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണമികവിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്ന് സി.ഐ.ഐ. ദക്ഷിണ മേഖല ചെയർമാനും പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ കാവിൻകെയറിന്റെ സി.എം.ഡി.യുമായ സി.കെ. രംഗനാഥൻ പറഞ്ഞു. ഭരണ നേട്ടങ്ങളും ക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയും വികസന പ്രവർത്തനങ്ങളും വീണ്ടും അധികാരത്തിലെത്താൻ എൽ.ഡി.എഫിനെ സഹായിച്ചെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു അറിയിച്ചു. സംസ്ഥാനത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ എടുത്തിട്ടുള്ള നടപടികൾ പ്രശംസനീയമാണ്. ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിന് അർപ്പണ ബോധത്തോടെയുള്ള ശ്രമങ്ങളാണ് പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നിക്ഷേപകർക്കായി ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയതും കെ.എസ്.ഐ.ഡി.സി.യിൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയതും നടപടികൾ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവന്നതുമടക്കം എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണ മികവിനുള്ള ഉദാഹരണങ്ങളായി ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടി. ഗെയിൽ പൈപ്പ്ലൈൻ പദ്ധതി, കേരള ബാങ്ക് രൂപവത്കരണം, കിഫ്ബി, നോക്കുകൂലി എടുത്തുകളഞ്ഞത്, ക്ഷേമ പെൻഷൻ വിതരണം എന്നിവ പിണറായി സർക്കാരിന്റെ നേട്ടങ്ങളാണെന്ന് മുൻ ചെയർമാനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മേധാവിയുമായ തോമസ് ജോൺ മുത്തൂറ്റ് വിശദമാക്കി. കോവിഡ് പോരാട്ടത്തിലും വികസന പ്രവർത്തനങ്ങളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും സി. ഐ.ഐ. ഉറപ്പുനൽകി.

from money rss https://bit.ly/3nP3GoL
via IFTTT

സ്‌മോൾ ക്യാപ് സൂചിക കുതിച്ചു: നഷ്ടം 64ലിലൊതുക്കി സെൻസെക്‌സ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ തുടക്കത്തിലുണ്ടായ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി സൂചികകൾ. സെൻസെക്സിലെ നഷ്ടം 604 പോയന്റിൽനിന്ന് 64ആയി ചുരുങ്ങി. മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തായത്. 48,718ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 3.10 പോയന്റ് നഷ്ടത്തിൽ 14,634.20ലും വ്യാപാരം അവസാനിപ്പിച്ചു. ടൈറ്റാൻ കമ്പനി, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഭാരതി എയർടെൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ സൂചിക രണ്ടുശതമാനത്തിലേറെയും എഫ്എംസിജി ഒരുശതമാനത്തോളവും ഉയർന്നു. അതേസമയം, ബാങ്ക്, എനർജി സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ്ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex falls 64 pts; small caps outperform

from money rss https://bit.ly/336vUSy
via IFTTT

മെയ് 31നകം കെവൈസി പുതുക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കും

കെവൈസി വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ മെയ് 31നുശേഷം അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ. കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങളുള്ളതിനാലാൽ മെയ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ശാഖകളിൽ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിലിലോ തപാലിലോ കവൈസി വിശദാംശങ്ങൾ അയച്ചാൽ മതിയെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിന് താഴെപ്പറയുന്ന രേഖകളാണ് വേണ്ടത്. വ്യക്തികൾ(ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ) പാസ്പോർട്ട് വോട്ടേഴ്സ് ഐഡി കാർഡ് ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് തൊഴിലുറപ്പ് കാർഡ് പാൻ Important announcement for our customers in view of the lockdowns in place in various states. #KYCUpdation #KYC #StayStrongIndia #SBIAapkeSaath #StaySafe #StayStrong pic.twitter.com/oOGxPcZjeF — State Bank of India (@TheOfficialSBI) May 1, 2021 ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കവൈസി മാനദണ്ഡങ്ങൾ പാലിക്കാനായി രേഖകളും ഫോട്ടോയും നൽകേണ്ടത്. കാലാകാലങ്ങളിൽ കെവൈസി അപ്ഡേറ്റ് ചെയ്യുകയുംവേണം. എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകൾ പുതുക്കുന്നതിന് ഈ മാർഗരേഖ സ്വീകരിച്ചേക്കും. Update details or bank will partially freeze your account after May 31

from money rss https://bit.ly/3xEx45I
via IFTTT