121

Powered By Blogger

Tuesday, 15 June 2021

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.11ശതമാനം ഉയർന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.

from money rss https://bit.ly/3iKjN6t
via IFTTT

വിപണിയിൽ നഷ്ടത്തോടെ തുടക്കം: അദാനി ഓഹരികളിൽ നഷ്ടംതുരടുന്നു

മുംബൈ: ഏഷ്യൻ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 32 പോയന്റ് താഴ്ന്ന് 52,740ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,860ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക 0.35ശതമാനം ഉയർന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്, ഐടിസി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റെയ്റ്റസ്, സിഇഎസ് സി, വെൽസ്പൺ എന്റർപ്രൈസസ്, ഡിഐസി ഇന്ത്യ തുടങ്ങി 32 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35nsU5i
via IFTTT

വ്യാപാര രംഗത്ത് ഉണർവേകാൻ ചരക്കുകപ്പൽ സർവീസ് വീണ്ടും

കൊച്ചി: കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയുടെ 'എം.വി. ഹോപ്പ് സെവൻ' എന്ന കപ്പലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽനിന്ന് ആരംഭിക്കും. 106 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള കപ്പലാണിത്. എന്നാൽ, ആദ്യഘട്ടത്തിൽ 50 ടി.ഇ.യു. കണ്ടെയ്നറുകളുമായിട്ടായിരിക്കും സർവീസ്. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്നറുകളുടെ കൈമാറ്റത്തിനാണ് ഹോപ്പ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡ് മാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. രണ്ടര വർഷത്തിനു ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ചെലവ് കുറയും കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മാരിടൈം ബോർഡ് സി.ഇ.ഒ. ടി.പി. സലീംകുമാർ പറഞ്ഞു. മാത്രമല്ല, അപകടകരമായിട്ടുള്ള ഉത്പന്നങ്ങളുടെ ഗതാഗതം റോഡുമാർഗം നടത്തുമ്പോഴുണ്ടാകുന്ന തിരിച്ചടികളും ഒഴിവാകും. ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻസന്റീവ് പദ്ധതിയും സർക്കാർ കപ്പൽ കമ്പനിക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് 50 കണ്ടെയ്നറുകളുമായി കപ്പൽ എത്തുകയും തിരിച്ച് അതേ എണ്ണം കണ്ടെയ്നറുകൾ ബേപ്പൂരിൽനിന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ റോഡുമാർഗമുള്ള ചെലവിനെക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസന്റീവായി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് റോഡുമാർഗം മലബാറിലേക്ക് എത്തുന്നത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് റോഡുമാർഗം കണ്ടെയ്നർ ചരക്കുഗതാഗതത്തിന് വരുന്ന ചെലവ് ഏകദേശം 22,000 രൂപയോളമാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി മുൻഷിദ് അലി അറിയിച്ചു. ചേംബറിന്റെ നിരന്തരമായ ഇടപെടലാണ് ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കാൻ വഴി തുറന്നതെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2TySy4z
via IFTTT

ഇ.പി.എഫ്: ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നുമാസം കൂടിസമയം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട 'യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ' (യു.എ.എൻ.) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കുനീട്ടി ഇ.പി.എഫ്.ഒ. ഉത്തരവായി. സെപ്റ്റംബർ ഒന്നിനകം യു.എ.എൻ. ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. പെൻഷൻ വിഹിതം അടയ്ക്കാൻ സാധിക്കാത്തവർ പിന്നീട് വൻതുക പിഴ നൽകേണ്ടിവരും. ജൂൺ ഒന്നിനകം ആധാറും യു.എ.എന്നും ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. ആധാറിലെയും പി.എഫ്.രേഖകളിലെയും പൊരുത്തക്കേടുകൾകാരണം പലർക്കും ലിങ്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ഡൗണും ഇതിനു തടസ്സമായി. പി.എഫ്. അധികൃതരുടെ അറിയിപ്പ്തൊഴിലുടമകൾക്ക് ലഭിച്ചതും അടുത്തിടെയാണ്. ഈ പശ്ചാത്തലത്തിൽ തീയതി നീട്ടണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/35qqXoU
via IFTTT

സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും മുന്നേറ്റംനടത്തി വിപണി ഒരിക്കൽക്കൂടി റെക്കോഡ് നേട്ടത്തിൽ ക്ലോസ്ചെയ്തു. പ്രതിദിന കോവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അൺലോക്കിങ് പ്രകൃയയിലേയ്ക്ക് നീങ്ങുന്നതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 221.52 പോയന്റ് നേട്ടത്തിൽ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും ഉയർന്നു. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടനേരിടുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.16-73.34 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. Sensex, Nifty end at record closing high.

from money rss https://bit.ly/35krad0
via IFTTT

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് വീണ്ടും തകരാറിലായി. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാർ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, തകരാർ പരിഹരിക്കാനുള്ള ശ്രമംതുടരുകയാണെന്നാണ് ബാങ്ക് അധികൃതരുടെ അറിയിപ്പ്. കഴിഞ്ഞവർഷവും ആപ്പുവഴിയുള്ള ബാങ്ക് ഇടപാടുകൾക്ക് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. പ്രാഥമിക ഡാറ്റസെന്ററിലെ വൈദ്യുതി തകരാറാണ് അതിന് കാരണമായി ബാങ്ക് അറിയിച്ചത്. സാങ്കേതികവിദ്യമെച്ചപ്പെടുത്തി തടസ്സങ്ങൾ ഒഴിവാക്കാൻ വിശദമായ പ്രവർത്തന പദ്ധതി ജനുവരിയിൽ ബാങ്ക് അവതരിപ്പിക്കുകുയംചെയ്തിരുന്നു. റിസർവ് ബാങ്കിന്റെ ഇടപെടലിനെതുടർന്നായിരുന്നു ഇത്. We are experiencing some issues on the MobileBanking App. We are looking into this on priority and will update shortly. Customers are requested to please use NetBanking to complete their transaction. Regret the inconvenience caused. Thank you.@HDFCBank_Cares @HDFCBankNews — Rajiv Banerjee (@RajivBanrjee) June 15, 2021

from money rss https://bit.ly/3cKIETZ
via IFTTT

വീണ്ടും അൺലോക്കിലേക്ക്‌: തിരഞ്ഞെടുക്കാം ഈ മേഖലകളിലെ കരുത്തറ്റ ഓഹരികൾ

2012-13 മുതൽ കുറവായിരുന്ന ആഗോള പണപ്പെരുപ്പം ദീർഘകാലത്തിനുശേഷം തിരിച്ചെത്തിയിരിക്കുന്നു. മഹാമാരിയുടെ ആഘാതമുണ്ടാക്കിയ വ്യത്യസ്ത കാരണങ്ങൾ, വർധിക്കുന്ന ഉപഭോഗ ഡിമാന്റ്, സ്റ്റാഫിന്റെ കുറവുകാരണമുള്ള വേതന വർധന, ഊർജ്ജത്തിനും ഉൽപന്നങ്ങൾക്കും വർധിച്ചു വരുന്ന ചിലവ് എന്നിവയെല്ലാം പണപ്പെരുപ്പത്തിലേക്കു നയിച്ചിട്ടുണ്ട്. യുഎസിലെ മെയ്മാസത്തെ ഉപഭോക്തൃ വിലസൂചിക 4.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇത് 5 ശതമാനത്തിനു മുകളിലെത്തി. ജൂണിൽ 6 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്. വർധിക്കുന്ന പണപ്പെരുപ്പം ഉയർത്തുന്ന സമ്മർദ്ദത്തോട് ഓഹരി വിപണി എക്കാലവും പെട്ടെന്നുതന്നെ പ്രതികൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇത്തവണ വിപണി യാതൊരു തരത്തിലുള്ള പ്രതികൂലാവസ്ഥയും പ്രകടിപ്പിച്ചില്ല. കേന്ദ്ര ബാങ്കുകളുടെ നടപടി യുഎസ് കേന്ദ്ര ബാങ്കിന്റെ അവസാന നയപ്രഖ്യാപന യോഗത്തിൽ നടത്തിയ പ്രഖ്യാപനമാണ് വിപണികൾക്ക് ആത്മവിശ്വാസം പകർന്നത്. മഹാമാരിയുടെ പിടിയിൽപെട്ട സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം അതിവേഗം കടന്നുപോകുന്ന ഒരു ഘട്ടംമാത്രമാണെന്നായിരുന്നു പ്രഖ്യാപനത്തിന്റെ സാരം. സാമ്പത്തിക വളർച്ച തിരിച്ചു വരികയും വിപണിയിൽ പലിശനിരക്ക് വർധന ആവശ്യമായിരിക്കുകയും ചെയ്യുന്ന അടുത്തഘട്ടത്തിൽ ഇത്രയും ഊഷ്മളമായൊരു പ്രതികരണം പ്രതീക്ഷിച്ചുകൂട. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനത്തിനു മുന്നോടിയായി മന്ദഗതിയിലായ യൂറോപ്യൻ വിപണികൾ അഭ്യന്തര വിപണിയിലും വിറ്റഴിക്കലിനു വഴിവെച്ചിട്ടുണ്ട്. തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്കായി ബോണ്ട് വാങ്ങൽ പദ്ധതി യൂറോപ്യൻ കേന്ദ്രബാങ്ക് തുടരുമെന്നാണ് കരുതുന്നത്. പ്രധാന കേന്ദ്ര ബാങ്കുകളുടെ ഉദാര സമീപനങ്ങൾ വിപണിയിൽ സന്തുലനം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ഉപഭോഗത്തിലും, ഉൽപന്നങ്ങളിലും , ഓൺലൈൻ ഇടപാടുകളിലും മുന്നിൽ നിൽക്കുന്ന ഉന്നത വരമാനമുള്ള കമ്പനികൾക്ക് കേന്ദ്ര ബാങ്കുകൾ ആനുകൂല്യം നൽകുന്നുണ്ട്. ലോഹമേഖലയിലുംമറ്റും പണത്തിന്റെ വരവുവർധിച്ചു. ഇവരുടെ കടങ്ങൾ വൻതോതിൽ ഒഴിവായതിനെത്തുടർന്ന് ബാലൻസ് ഷീറ്റ് നിലയും മെച്ചപ്പെട്ടു. കാറ്റുപോകുന്ന അവസ്ഥയെ അതിജീവിക്കുന്നതിന് സമ്പദ് വ്യവസ്ഥയ്ക്ക് പണപ്പെരുപ്പം ആവശ്യമായിരുന്നു. 2008 നുശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ് യുഎസിൽ പണപ്പെരുപ്പം. ഡിമാന്റിലും ലാഭത്തിലുമുണ്ടായ വർധന കാരണം ഓഹരികൾ പുതിയ ഉയരങ്ങൾ തേടുകയാണ്. ഗുണകരമായ സാമ്പത്തിക കണക്കുകളും റിസർവ് ബാങ്ക് നയപ്രഖ്യാപനവും ഓഹരി വിപണിയിൽ മാന്യമായ ലാഭത്തിനു കാരണമായിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ആഗോളതലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത രൂപപ്പെട്ടതുംകാരണം വിപണി ഹ്രസ്വ-ഇടക്കാലയളവിൽ കുതിപ്പു നിലനിർത്തുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങളിൽ അയവുവരുന്നതും കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ സംഭരണനയവും ആഭ്യന്തര ഓഹരികളിൽ നേട്ടംതുടരാൻ സഹായിക്കുന്നു. യുഎസ് കേന്ദ്ര ബാങ്ക് നിലപാടും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളും ആഗോള വിപണിയിൽ സൃഷ്ടിച്ച സമ്മിശ്ര പ്രതികരണങ്ങളും വിപണി ഇടയ്ക്ക് കലുഷമാകാനിടയാക്കിയിട്ടുണ്ട്. പ്രയോജനം ഈ മേഖലകളിൽ അടച്ചിടൽ അവസാനിക്കുന്നതോടെ ഏറ്റവും പ്രയോജനം ലഭിക്കുന്ന ഓഹരികളും മേഖലകളുമാണ് ആഭ്യന്തര വിപണി ഉറ്റു നോക്കുന്നത്. പ്രധാന ഉത്പന്നമായായാലും തരം തിരിച്ചുള്ളതായാലും നന്നായി വിറ്റുപോകുന്ന കമ്പനികളുടെ ഓഹരികൾ ചേർത്തുള്ള പോർട്ഫോളിയോകൾ നിക്ഷേപകർക്ക് ആശ്രയിക്കാം. അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഉൽപന്നമേഖലയ്ക്കും ഗുണകരമാണ്. വിലകൾ കൂടുതലായിരിക്കുമെങ്കിലും ഗുണനിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുത്താലേ ദീർഘകാലാടിസ്ഥാനത്തിൽ പോർട്ഫോളിയോകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയൂ എന്ന കാര്യം മനസിലാക്കണം. ഇന്നത്തെ ന്യായമായ ഗുണനിലവാര പരിശോധനയിൽ എഫ്എംസിജി, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മീഡിയ, ഓട്ടോ എന്നീ മേഖലകൾ നിക്ഷേപത്തിനു പറ്റിയതാണ്. ഇവ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഐടി, ഫാർമ, കൺസ്യൂമർ, ലോഹങ്ങൾ, ടെലികോം തുടങ്ങിയ കനത്തമൂല്യമുള്ള ഓഹരികളേയും മേഖലകളേയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കേണ്ടിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവ തീർത്തും ഗുണകരമാണു താനും. പ്രത്യേകിച്ച് ഐടി, ഫാർമ മേഖലകൾ. മഹാമാരിയിലും അതിനുശേഷമുള്ള കാലഘട്ടത്തിലും ഏറ്റവുംകൂടുതൽ നേട്ടമുണ്ടാക്കിയ ഈ മേഖലകൾക്ക് ഏകീകരണത്തിന്റെ ഘട്ടത്തിൽ മുൻഗണന നൽകുകതന്നെവേണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/35kgnj2
via IFTTT

ഇലോൺ മസ്‌ക്: ഒരു വീടുപോലും സ്വന്തമായില്ലാത്ത ശതകോടീശ്വരൻ

ടെസ് ലയുടെ സ്ഥാപകനും സ്പേസ് എക്സിന്റെ സിഇഒയും ശതകോടീശ്വരനമായ ഇലോൺ മസ്ക് അവസാനത്തെ വീടുകൂടി വിറ്റൊഴിയുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഒരുവീടുമാത്രമെ തന്റെ സ്വന്തമായുള്ളൂ എന്ന് ട്വിറ്ററിൽ കുറിച്ച് ഒരാഴ്ചക്കുശേഷമാണ്ആ വീട് വിൽക്കുന്നകാര്യവും പ്രഖ്യാപിച്ചത്. അമേരിക്കയിലെ കോടീശ്വരന്മാരായ മസ്ക്, ജെഫ് ബെസോസ്, വാറൻ ബഫെറ്റ് എന്നിവർ ഉൾപ്പടെയുള്ളവരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് വാർത്താ വെബ്സൈറ്റായ പ്രോപബ്ലിക്ക ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുശേഷം ബേ ഏരിയയിലെ വീടൊഴികെയുള്ള വീടുകൾ വിറ്റതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇപ്പോൾ അവസാനത്തെ വീടും വിറ്റൊഴിയുകയാണ് അദ്ദേഹം. Decided to sell my last remaining house. Just needs to go to a large family who will live there. It's a special place. — Elon Musk (@elonmusk) June 14, 2021 പിന്നെ എവിടെയാണ് മസ്ക് താമസിക്കുന്നത്? സൗത്ത് ടെക്സാസിലെ വീദൂര ബീച്ചായ ബോക ചിക്കയിലെ സ്പേസ് എക്സിന്റെ ഉമടസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. സ്പേസ് എക്സ് കമ്പനിയുമായി ഒരുവർഷംമുമ്പാണ് ശാന്തതീരമായ ബോക ചിക്കയിൽ അദ്ദേഹമെത്തുന്നത്. മാർച്ചിൽ അതിനെ സ്റ്റാർബേസ് എന്ന് പുനർനാമകരണംചെയ്യുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിനായി ടെക്സാസിൽ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന്റെ തരിക്കിലാണ് അദ്ദേഹമിപ്പോൾ.

from money rss https://bit.ly/3gnC8EU
via IFTTT