ബജാജ് ഓട്ടോയ്ക്കുശേഷം മികച്ച ലാഭമുള്ള മറ്റ് കമ്പനികളും ഓഹരി ഉടമകൾക്ക് വൻതോതിൽ ലാഭവിഹിതം കൈമാറുന്നു. ഓഹരികൾ തിരിച്ചുവാങ്ങുന്നതിനും കമ്പനികൾ പദ്ധതിയിടുന്നുണ്ട്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയൊഴികെയുള്ള മുൻനിര കമ്പനികളാണ് നിക്ഷേപകർക്ക് ലാഭവിഹിതം കൈമാറാൻ ഒരുങ്ങുന്നത്. ഈ കമ്പനികളുടെ കൈവശം 11.2 ലക്ഷംകോടി രൂപ പണമായി നീക്കിയിരിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൈവശമുള്ള പണത്തിന്റെ 90ശതമാനവും ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി കൈമാറുമെന്ന്...