121

Powered By Blogger

Wednesday 14 April 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. കഴിഞ്ഞ ദിവസം പവന്റെ വിലയിൽ 320 രൂപയുടെ വർധനവുണ്ടായെങ്കിലും വ്യാഴാഴ്ച 80 രൂപകുറഞ്ഞു. ഇതോടെ വില 34,960 രൂപയിലെത്തി. 4370 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,738.53 ഡോളറായി ഉയർന്നു. ഡോളർ ദുർബലമായതാണ് സ്വർണംനേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.28ശതമാനം വർധിച്ച് 46,737 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3djnwVs
via IFTTT

ഇൻഫോസിസിന്റെ അറ്റാദയാത്തിൽ 17.5ശതമാനം വർധന

മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ 5,076 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ 9,200 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് 1,750 രൂപയ്ക്കുതാഴെ വിലനിശ്ചയിച്ച് പൊതുവിപണിയിൽനിന്നാകുംമടക്കിവാങ്ങുക. 1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയിൽ വ്യാപാരംനടക്കുന്നത്. ലാഭവിഹിതമായി മൊത്തം 6,400 കോടിയാണ് ഓഹരി ഉടമകൾക്ക് നൽകുക. ഓഹരിയൊന്നിന് 15 രൂപവീതമാണ് ശുപാർശചെയ്തിട്ടുള്ളത്. ജൂൺ 19ന് നടക്കുന്ന വാർഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണംചെയ്യുക. Infosys net profit rises 17.5% in Q4

from money rss https://bit.ly/32gKBlG
via IFTTT

സെൻസെക്‌സിൽ 60 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 60 പോയന്റ് നേട്ടത്തിൽ 48604ലിലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 705 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. 81 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. ഒഎൻജിസി, എൻടിപിസി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, നെസ് ലെ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചിക 1.5 ശതമാനം നഷ്ടത്തിലാണ്. വിപ്രോ, ഹാത് വെ കേബിൾ, ബ്ലുബ്ലെൻഡ്സ് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നാലാംപാദ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3mLMeBd
via IFTTT

കാർഡ് കൊടുത്താൽ ട്രെയിൻ ടിക്കറ്റ് വൈകും

തൃശ്ശൂർ: ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവേ കൗണ്ടറുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊടുക്കുമ്പോൾ കൂടുതൽ സമയം വേണ്ടിവരുന്നു. ടിക്കറ്റിന് കാർഡ് വാങ്ങി പണം ഈടാക്കുമ്പോൾ കറൻസി വാങ്ങുന്നതിനേക്കാൾ മൂന്നുമിനിറ്റുവരെ ഒരു ടിക്കറ്റിന് അധികം വേണ്ടിവരുന്നുണ്ട്. ടിക്കറ്റിന്റെ വിവരങ്ങളെല്ലാം ഐ.ആർ.സി.ടി.സി.യുടെ വെബ്സൈറ്റിലേക്കാണ് ആദ്യം കൊടുക്കുന്നത്. കാർഡ് ഉപയോഗപ്പെടുത്താനുള്ള പി.ഒ.എസ്. മെഷീനിലേക്ക് പിന്നീട് ഈ വിവരങ്ങൾ കൈമാറും. അതിനുശേഷം കാർഡ് സ്വൈപ് ചെയ്യുമ്പോഴാണ് പണം സ്വീകരിക്കുക. വീണ്ടും ഐ.ആർ.സി.ടി.സി.യുടെ സൈറ്റിൽ കൺഫർമേഷൻ കൊടുത്തുകഴിയുമ്പോഴാണ് ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. കാർഡ് കൊടുക്കുമ്പോൾ ഉണ്ടാവുന്ന അധികസമയംമൂലം കൗണ്ടറുകളിൽ ക്യൂവിന്റെ നീളം കൂടുന്നത് രാവിലെയും വൈകുന്നേരവുമാണ്. സീസൺ യാത്രക്കാരാണ് ഇതിൽ ഏറെയും ഉണ്ടാവുക. ബുക്ക് ചെയ്യാത്ത യാത്ര അനുവദിക്കാത്തതിനാൽ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് ഒന്നിച്ച് റിസർവ് ചെയ്യാനാണിത്. ഒരുമാസം ആറ് ടിക്കറ്റ് മാത്രമേ ഓൺലൈനിൽ ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥയുള്ളതിനാലാണ് കൗണ്ടർ ടിക്കറ്റിന് തിരക്ക് കൂടുന്നത്.

from money rss https://bit.ly/3sjtYA8
via IFTTT