121

Powered By Blogger

Tuesday, 14 July 2020

അനുരംഗ് ജെയിന്‍ മുംബൈയില്‍ അപ്പാര്‍ട്ടുമെന്റ് സ്വന്തമാക്കിയത് 100 കോടി രൂപയ്ക്ക്

കോവിഡ് അടച്ചുപൂട്ടലൊന്നും വൻകിട ബിസിനസുകാരെ ബാധിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ അപ്പാർട്ടുമെന്റ് ഇടപാട് നടന്നത് ഈയിടെയാണ്. വാഹന ഘടകഭാഗങ്ങൾ നിർമിക്കുന്ന എൻഡ്യുറൻസ് ടെക്നോളജീസിന്റെ മാനേജിങ് ഡയറക്ടർ അനുരംഗ് ജെയിൻ 100 കോടി രൂപ മുടക്കിയാണ് ദക്ഷിണ മുംബൈയിലെ കാർമിക്കേൽ റസിഡൻസസിൽ രണ്ട് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിയത്. സ്റ്റാമ്പ് ഡ്യൂട്ടിക്കായി അഞ്ചു കോടി രൂപയാണ് മുടക്കിയത്. ഒരു ചതുരശ്ര അടിക്ക് ഏറ്റവും ഉയർന്ന വില നൽകിയാണ് ജെയിൻ അപ്പാർട്ടുമെന്റ് സ്വന്തമാക്കിയത്. 1.57 ലക്ഷം രൂപ. ഓരോ അപ്പാർട്ടുമെന്റിനും 3,185 ചതുരശ്ര അടിയിലേറെയാണ് വിസ്തൃതിയുള്ളത്. എട്ട് കാറുകൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. രാഹുൽ ബജാജിന്റെ രണ്ട് അനന്തരവന്മാരിലൊരാളാണ് ജെയിൻ. ഫോബ്സിന്റെ 2019ലെ ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ 84-ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുകേഷ് അംബാനി, കുമാർ മംഗളം ബിർള എന്നിവരുടെ വസതിക്കുസമീപമാണ് ഇവരുടെ പുതിയ അപ്പാർട്ട്മെന്റ്.

from money rss https://bit.ly/30exMXh
via IFTTT

ഞെട്ടിക്കാന്‍ അംബാനി: 5 ജി സേവനം പ്രഖ്യാപിച്ചേക്കും

മുംബൈ: മുകേഷ് അംബാനിയുടെ വൻപ്രഖ്യാപനങ്ങൾക്കു കാതോർത്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം. സൗദി ആരാംകോയുമായുള്ള 1500 കോടി ഡോളറിന്റെ കരാർ സംബന്ധിച്ച പ്രഖ്യാപനം പൊതുയോഗത്തിലുണ്ടായേക്കും. ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നകാര്യവും 5ജി സേവനം നൽകുന്നതിന്റെ പ്രഖ്യാപനവും പൊതുയോഗത്തിൽ പ്രതീക്ഷിക്കാം. ഇ-കൊമേഴ്സ് സംരംഭമായ ജിയോമാർട്ടിന്റെ അതിവേഗവളർച്ചാസാധ്യതകളും യോഗത്തിൽ ഉയർന്നുവന്നേക്കാം. ലോകകോടീശ്വരന്മാരിൽ ആറാമനായ അംബാനിയുടെ പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരിക്കുകയാണ് ഓഹരിഉടമകൾ. ഇൻഷുറൻസ് ബ്രോക്കിങ്, മ്യൂച്വൽ ഫണ്ട് ഉൾപ്പടെയുള്ള ധനകാര്യ സേവനങ്ങൾ പുതിയതായി തുടങ്ങിയേക്കാം. 38 കോയിലേറെ വരിക്കാരുള്ള ജിയോയും 11,784 സ്റ്റോറുകളുള്ള റിലയൻസ് റീട്ടെയിലും ഇത്തരംസേവനങ്ങൾ എളുപ്പത്തിൽ നൽകാനുള്ള സാധ്യത കമ്പനിക്ക് നൽകുന്നു. നാലുവർഷം മുമ്പത്തെ ഒരുവാർഷിക പൊതുയോഗത്തിലാണ് ജിയോയുടെ വരവ് അംബാനി പ്രഖ്യാപിച്ചത്. ഇന്ന് ജിയോ രാജ്യത്തെ ഏറ്റവുംവലിയ ടെലികോം സേവനദാതാവായി മാറിക്കഴിഞ്ഞു. 500 വ്യത്യസ്ത ഇടങ്ങളിൽനിന്നായി ഒരുലക്ഷത്തിലധികംവരുന്ന ഓഹരി ഉടമകൾക്ക് ഓൺലൈനായി യോഗത്തിൽ ഒരെസമയം പങ്കെടുക്കാനുള്ള സൗകര്യമാണ്കമ്പനി ഒരുക്കിയിരിക്കുന്നത്.

from money rss https://bit.ly/30eGR2z
via IFTTT

നഷ്ടംതിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സില്‍ 435 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 435 പോയന്റ് നേട്ടത്തിൽ 36468ലും നിഫ്റ്റി 128 പോയന്റ് ഉയർന്ന് 10735ലുമെത്തി. ബിഎസ്ഇയിലെ 1121 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 488 ഓഹരികൾ നഷ്ടത്തിലുമാണ്. വിപ്രോ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരകൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, യുപിഎൽ, ഐഒസി, ഐടിസി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസിന്റെ ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തുവിടാനിരിക്കെയാണ് ഓഹരിയുടെ വില രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കിയത്. റിലയൻസിന്റെ 43-ാമത് വാർഷിക പൊതുയോഗം വീഡിയോ കോൺഫറൻസിലൂടെ ഉച്ചയ്ക്ക് രണ്ടുമണിക്കും നടക്കും. പ്രതീക്ഷിതിലുമേറെ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് വിപ്രോയുടെ ഓഹരി വിലയിൽ 10ശതമാനമാണ് കുതിപ്പുണ്ടായത്.

from money rss https://bit.ly/32vRYHh
via IFTTT

എം.എ. യൂസഫലിക്ക് അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിനും സുസ്ഥിര മാനേജ്മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. പുരസ്കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്. അബുദാബി സസ്റ്റെയിനബിലിറ്റി പുരസ്കാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദനം അറിയിക്കുന്നുവെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ശൈഖ സാലെം അൽ ദാഹെരി പറഞ്ഞു.

from money rss https://bit.ly/2ZtG7Y3
via IFTTT

ഫ്ളിപ്കാർട്ടിൽ വാൾമാർട്ടിന്റെ9,000 കോടി രൂപ

കൊച്ചി: കോവിഡ്കാലത്ത് ഇന്ത്യയിലേക്കുള്ള മൂലധന നിക്ഷേപ ഒഴുക്ക് തുടരുന്നു. ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് അമേരിക്കൻ റീട്ടെയിൽ വമ്പന്മാരായ വാൾമാർട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽനിന്ന് 120 കോടി ഡോളർ (ഏതാണ്ട് 9,000 കോടി രൂപ) സമാഹരിക്കും. ഫ്ളിപ്കാർട്ടിന് 1.87 ലക്ഷം കോടി രൂപ മൂല്യം കൽപ്പിച്ചുകൊണ്ടാണ് ഈ അധിക മൂലധനം. 2018 മേയിൽ ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 1,600 കോടി ഡോളറിന് (അന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 1.08 ലക്ഷം കോടി രൂപ) വാൾമാർട്ട് സ്വന്തമാക്കിയിരുന്നു. ഗൂഗിൾ ഏഴു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 75,000 കോടി രൂപ മുതൽമുടക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഫ്ളിപ്കാർട്ടിൽ വാൾമാർട്ട് കൂടുതൽ പണവുമായി എത്തുന്നത്. ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോൺ, ഇന്ത്യയിൽ 100 കോടി ഡോളർ (7,500 കോടി രൂപ) കൂടി നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതാണ് കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ ഫ്ളിപ്കാർട്ടിനെ പ്രേരിപ്പിച്ചത്. റിലയൻസിന്റെ നേതൃത്വത്തിലുള്ള ജിയോമാർട്ടും ഓൺലൈൻ വിപണി വേഗത്തിൽ പിടിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ വ്യാപാരത്തിന് ഇന്ത്യയിൽ പെട്ടെന്നുണ്ടായ ഡിമാൻഡ് കണക്കിലെടുത്താണ് അധിക മൂലധനം സമാഹരിക്കുന്നതെന്ന് ഫ്ളിപ്കാർട്ട് ഗ്രൂപ്പ് വ്യക്തമാക്കി. പുതിയ ഫണ്ട് നടപ്പു സാമ്പത്തിക വർഷം രണ്ടു ഘട്ടങ്ങളിലായി എത്തും. 2018-ൽ വാൾമാർട്ടിന്റെ വരവോടെ സാങ്കേതികവിദ്യ, പങ്കാളിത്തം, പുതിയ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ പറ്റിയിട്ടുണ്ടെന്ന് ഫ്ളിപ്കാർട്ട് സി.ഇ.ഒ. കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഓഹരിയുടമകൾ കൂടുതൽ പണം മുടക്കുന്നത് അവരുടെ ശക്തമായ പിന്തുണയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മേഖലകളിൽ മേധാവിത്വമുണ്ടെന്നും പലവ്യഞ്ജനം തുടങ്ങിയ മറ്റു മേഖലകളിൽ മികച്ച വളർച്ച കൈവരിക്കുകയാണെന്നും കല്യാൺ പറഞ്ഞു. സുഹൃത്തുക്കളായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് 2007-ൽ ഓൺലൈനിലൂടെ പുസ്തകങ്ങൾ വിറ്റുകൊണ്ടാണ് ഫ്ളിപ്കാർട്ടിനു തുടക്കം കുറിച്ചത്. പിന്നീട് മറ്റു മേഖലകളിലേക്കും കടന്നു. 2018-ൽ വാൾമാർട്ടിന്റെ വരവോടെ ആദ്യം സച്ചിനും പിന്നീട് ബിന്നിയും കമ്പനി വിട്ടു. ഗ്രൂപ്പിനു കീഴിൽ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിനു പുറമെ ഡിജിറ്റൽ പേയ്മെന്റ്സ് പ്ലാറ്റ്ഫോമായ ഫോൺപേ, ഫാഷൻ സൈറ്റായ മിന്ത്ര, ചരക്കുകടത്ത് സംരംഭമായ ഇ കാർട്ട് തുടങ്ങിയവയുമുണ്ട്.

from money rss https://bit.ly/32jm2pm
via IFTTT

ലാഭമെടുപ്പ്‌: സെന്‍സെക്‌സ് 660 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ലാഭമെടുപ്പിൽ കരുത്തുചോർന്ന് ഓഹരി വിപണി. നിഫ്റ്റി 10,650ന് താഴെയെത്തി. വാഹനം, ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. സെൻസെക്സ് 660.63 പോയന്റ് താഴ്ന്ന്36033.06ലും നിഫ്റ്റി 195.30 പോയന്റ് നഷ്ടത്തിൽ 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 820 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1829 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 116 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/307KO97
via IFTTT

ജിയോയില്‍ 30,000 കോടി നിക്ഷേപിക്കാന്‍ ഗൂഗിളും?

ജിയോ പ്ലാറ്റ് ഫോമിൽ ഗൂഗിളും നിക്ഷേപം നടത്തുമോ? റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ബിസിനസുകൾ നടത്തുന്ന ജിയോ പ്ലാറ്റ്ഫോമിൽ 4 ബില്യൺ ഡോളർ(30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. കാൽകോം വെഞ്ച്വേഴ്സ് 730 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനുപിന്നാലെയാണ് ഗൂഗിളിന്റെ നിക്ഷേപം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കാൽകോംകൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ മൂല്യം 5.16 ലക്ഷംകോടിയിലേറെയായി. മൂന്നുമാസംകൊണ്ട് ജിയോയിൽ 13 വിദേശ നിക്ഷേപകരാണ് പണംമുടക്കിയത്. ഇവരാകെ നിക്ഷേപിച്ചതാകട്ടെ 1.18 ലക്ഷംകോടി രൂപയും. ഫേസ്ബുക്ക്, സിൽവൽ ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റീസ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ്, ഇന്റൽ ക്യാപിറ്റൽ, കാൽകോം എന്നിവയാണ് നിക്ഷേപവുമായെത്തിയ കമ്പനികൾ. ജിയോയിലെ ഇവയുടെ നിക്ഷേപം റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കാൻ സഹായിക്കുകയും ചെയ്തു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ് ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/32flBw8
via IFTTT

എൽ.ഐ.സി.യെ കൊല്ലരുത്...

ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ എൽ.ഐ.സി.യുടെ അടയാളം ഓർമയില്ലേ...? ഒരു ചെരാതിൽ ജ്വലിക്കുന്ന നാളം കെട്ടുപോകാതെ കാക്കുന്ന രണ്ടു കൈകൾ... നാടിന്റെ പുരോഗതിയുടെ പാതയിൽ 64 കൊല്ലമായി വെളിച്ചം വിതറുന്ന നാളമാണത്. ഇന്നിപ്പോൾ ആ വെളിച്ചം എന്നെന്നേക്കുമായി കെട്ടുപോകുമോ എന്ന ആശങ്ക പടരുകയാണ്. ദേശസ്നേഹത്തിന്റെ പതിനെട്ടാംപടി കയറിയെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന്റെ നേതൃത്വത്തിൽ ഇത് നടക്കുന്നു എന്നത് ചിലപ്പോൾ ചിലരെ അത്ഭുതപ്പെടുത്തിയേക്കാം. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) അതിനായുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്. നിക്ഷേപത്തിനും രാഷ്ട്ര സമ്പത്തിന്റെ കൈകാര്യകർതൃത്വത്തിനും വേണ്ടിയുള്ള വകുപ്പ് എന്നാണ് വിവക്ഷയെങ്കിലും ആ വകുപ്പ് ഇപ്പോൾ ഓവർടൈം പണിയെടുക്കുന്നത് രാഷ്ട്ര സമ്പത്ത് ഒന്നൊന്നായി വിറ്റുതുലയ്ക്കാനാണ്. എൽ.ഐ.സി. ഓഹരിവില്പന കൈകാര്യം ചെയ്യാനുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച 'ക്വട്ടേഷനുകൾ' ജൂലായ് 14-ന് തുറക്കും. അതോടുകൂടി 'ദേശീയ' സർക്കാർ ഏറെക്കാലമായി കൊതിക്കുന്ന എൽ.ഐ.സി. സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വേഗം കൂടും. 1956 വരെ ഇൻഷുറൻസ് മേഖല അടക്കിവാണിരുന്നത് സ്വകാര്യ മൂലധന ശക്തികളായിരുന്നു. ജനങ്ങളോടും നാടിനോടും ഉത്തരവാദിത്വമില്ലാതെ അഴിഞ്ഞാടിയ അവരുടെ പോക്കിന് അറുതി വരുത്തിക്കൊണ്ടാണ് 1956-ൽ ജവഹർലാൽ നെഹ്റുവിന്റെ ഉറച്ച തീരുമാനപ്രകാരം എൽ.ഐ.സി. രൂപംകൊണ്ടത്. നാടനും മറുനാടനുമായ 245 ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചുകൊണ്ടാണ് 'ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ' അന്ന് രൂപവത്കൃതമായത്. അവിടെ നിന്ന് ആരംഭിച്ചത് രാജ്യത്തോട് കൂറുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമതയോടു കൂടിയ മുന്നേറ്റമായിരുന്നു. ഇൻഷുറൻസ് മേഖലയിലും ഇന്ത്യൻ സമ്പദ്ഘടനയിലും ആർക്കും നിഷേധിക്കാനാവാത്ത ശക്തിയും സ്വാധീനവുമായി എൽ.ഐ.സി. വളർന്നു. ഇന്ത്യൻ ജീവിതത്തിന്റെ എല്ലാ തുറകളിലും അതിന്റെ സംഭാവനകൾ തലയെടുപ്പോടെ തെളിഞ്ഞുനിന്നു. ദേശീയ താത്പര്യങ്ങൾ ആവശ്യപ്പെടുന്ന എല്ലാ തുറകളിലും എൽ.ഐ.സി. കൈത്താങ്ങായി നിലകൊണ്ടു. ഭവനം, ജലസേചനം, ഊർജം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, റോഡ്, തുറമുഖം, പാലങ്ങൾ, റെയിൽവേ ഇവിടെയെല്ലാം ജനങ്ങൾക്കു വേണ്ടി സർക്കാർ നടത്തിയ ഇടപെടലുകളിൽ എൽ.ഐ.സി.യുടെ സംഭാവന വലുതായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തിക്കൊണ്ട് ഈ മഹത്തായ പൊതുമേഖലാ സ്ഥാപനം ആർജിച്ച വിശ്വാസ്യതയ്ക്ക് അതിരില്ല. സർക്കാരിന്റെ ഒത്താശയോടെ തന്നെ എൽ.ഐ.സി.യുമായി മത്സരിക്കാനെത്തിയ സ്വകാര്യ ഇൻഷുറൻസ് കമ്പനികളൊന്നും പച്ചപിടിക്കാതെ പോയത് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും ഉള്ള തെളിവാണ്. 'യോഗ ക്ഷേമം മഹാമ്യഹം' എന്നതാണ് എൽ.ഐ.സി.യുടെ ആപ്തവാക്യം. 'നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്വം' എന്നാണ് അതിന്റെ അർത്ഥം. ആ ചുമതലാബോധത്തോടു കൂടി ഒരു ലക്ഷത്തോളം ജീവനക്കാരും 10.7 ലക്ഷം ഏജന്റുമാരും നടത്തിയ പരിശ്രമങ്ങളുടെ വിജയഗാഥയാണ് എൽ.ഐ.സി.യുടെ ചരിത്രം. ആ ആത്മാർത്ഥതയ്ക്കും വിശ്വാസ്യതയ്ക്കുമുള്ള അംഗീകാരം കണക്കെ 28.22 കോടി ഇന്ത്യക്കാർ എൽ.ഐ.സി.യുടെ പോളിസി ഉടമകളായി. അഞ്ചു കോടിയിൽ നിന്നും അതിന്റെ ആസ്തി 32 ലക്ഷം കോടി രൂപയിലേക്ക് പടർന്നുകയറി. 2018-19-ൽ എൽ.ഐ.സി. സർക്കാരിന് കൊടുത്ത ലാഭവിഹിതം മാത്രം 2,610 കോടി രൂപയാണ്. സർക്കാരിന്റെ വിവിധ പദ്ധതികളിലെ എൽ.ഐ.സി. പങ്കാളിത്തം 28,32,128.95 കോടി രൂപ വരും. വിവിധ സംരംഭങ്ങൾക്കായി എൽ.ഐ.സി. നേടിയ വായ്പ 1,17,352 കോടി രൂപയാണ്. 2019 മാർച്ചിലെ കണക്കുപ്രകാരം 53,214.41 കോടി രൂപയാണ് പോളിസി ഉടമകൾക്കായി പങ്കുവച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പലതും വിശ്വാസ്യതാരാഹിത്യത്തിന്റെ പ്രതിസന്ധി നേരിട്ടപ്പോൾ, എൽ.ഐ.സി.യുടെ ചിഹ്നം വിശ്വാസ്യതയുടെ കൊടിയടയാളമായി. 'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച മോദി സർക്കാർ 'ആത്മനിർഭരത'യുടെ അർത്ഥം അറിഞ്ഞുവെങ്കിൽ എൽ.ഐ.സി.യെ ശക്തിപ്പെടുത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്ത്യൻ സ്വയംപര്യാപ്തതയുടെ കിരീടത്തിലെ രത്നമായി വാഴ്ത്തപ്പെട്ട എൽ.ഐ.സി.യെ സ്വകാര്യ ലാഭത്തിന് ദാനംകൊടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. കോവിഡ് 19-ന്റെ ഈ ദിനങ്ങൾ ലോകത്തെ മുഴുവൻ പഠിപ്പിച്ച ഒരു ജീവത്തായ പാഠമുണ്ട്... ജീവൻ രക്ഷിക്കൽ അടക്കമുള്ള മൗലിക കർത്തവ്യങ്ങളിൽ സ്വകാര്യമേഖല സമ്പൂർണ പരാജയമാണെന്ന സത്യമാണത്. അവിടെയെല്ലാം വിശ്വസിക്കാവുന്ന ആശ്രയം പൊതുമേഖലയാണ് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് 'ആത്മനിർഭർ ഭാരത'ത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്തതു പോലെ സ്വകാര്യ ലാഭത്തിന് വേണ്ടിയുള്ള വാഴ്ത്തുപാട്ടുകൾ ഉയരുന്നത്. സ്വകാര്യ നിക്ഷേപകർ വരുന്നതോടെ എൽ.ഐ.സി. യുടെ ലക്ഷ്യവും ദൗത്യവും എല്ലാം തലകീഴായി മറിയും. അതിന്റെ കരുതലും സ്നേഹവും സംസ്കാരവുമെല്ലാം കടംകഥയായി മാറും. രണ്ട് കരങ്ങൾക്കിടയിൽ കെട്ടുപോകാതെ ഇന്ത്യ സൂക്ഷിച്ച കരുതലിന്റെ ആ വെളിച്ചത്തെ ഊതിക്കെടുത്താനാണ് അവരുടെ വരവ്. അരുത്, ആ വെളിച്ചം കെടുത്താൻ അനുവദിക്കരുത്... എൽ.ഐ.സി.യെ കൊല്ലരുത്! (രാജ്യസഭാ അംഗമാണ് ലേഖകൻ)

from money rss https://bit.ly/38ULtP4
via IFTTT

ഇലോണ്‍ മസ്‌കും ഗൂഗിള്‍ സ്ഥാപകരും പിന്നില്‍; ലോകസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാമന്‍

ഹോങ്കോങ്: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകധനികരിൽ ആറാം സ്ഥാനത്ത്. 72.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ റാങ്കിങ് അനുസരിച്ചാണിത്. 70.1 ബില്യൺ ഡോളർ ആസ്തി നേടിയതോടെ പ്രമുഖ യുഎസ് നിക്ഷേപകനായവാറൻ ബഫറ്റിനെ കഴിഞ്ഞയാഴ്ച മുകേഷ് റാങ്കിങ്ങിൽ പിന്തള്ളിയിരുന്നു. 69.7 ബില്യൺ ഡോളറാണ് വാറൻബഫറ്റിന്റെആസ്തി. ടെക് ഭീമൻ ഇലോൺ മസ്കിനേയും (ആസ്തി 68.8 ബില്യൺ ഡോളർ) ആൽഫബെറ്റ് ഇൻകോർപറേറ്റിന്റെ സഹസ്ഥാപകരായ സെർഗി ബ്രിന്നിനേയും(7-ാം സ്ഥാനം) ലാറി പേജിനേയും(9-ാം സ്ഥാനം) ലോകറാങ്കിങ് പട്ടികയിൽ ഇന്ത്യൻ വ്യവസായ പ്രമുഖൻ മറികടന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് പട്ടികയിൽ പ്രഥമസ്ഥാനത്തുള്ളത്. 184 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. 115 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്സ് രണ്ടാം സ്ഥാനത്തുണ്ട്. മാർച്ചിൽ നേരിയ ഇടിവ് പ്രകടിപ്പിച്ചെങ്കിലും ആഗോള കമ്പനികളായ ഫെയ്സ്ബുക്ക്, സിൽവർ ലെയ്ക്ക്, ക്വാൾകോം എന്നീ കമ്പനികളുടെനിക്ഷേപമെത്തിയതോടെറിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലകുതിച്ചു.ഇതോടെയാണ് അംബാനിയുടെ ആസ്തിയിൽവൻ വർധനവുണ്ടായത്. ബ്ലൂംബെർഗ് റാങ്കിങ്ങിൽ ആദ്യ അമ്പത് പേരിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. 16.9 ബില്യൺ ഡോളർ ആസ്തിയുമായി വിപ്രോ കമ്പനി ചെയർമാനായ അസിം പ്രേംജി 77-ാം സ്ഥാനത്തുണ്ട്. എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ 89-ാം സ്ഥാനത്തും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 129-ാം സ്ഥാനത്തുമായി പട്ടികയിലുണ്ട്.

from money rss https://bit.ly/2ZpUnRx
via IFTTT

എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയയ്ക്കുക: സിപിഎം

എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയയ്ക്കണമെന്ന് സിപിഎം. മോശം ആരോഗ്യാവസ്ഥയില്‍ ജയിലുകളില്‍ കഴിയേണ്ടി വരുന്ന രാഷ്ട്രീയത്തടവുകാരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കാര്യത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. ഇതില്‍ പലര്‍ക്കും ജയിലില്‍ വച്ച് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരുടെ എണ്ണം അധികമായ ജയിലുകളില്‍ അത്യന്തം ശോചനീയമായ സാഹചര്യങ്ങളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാകാത്തതാണ് പല തടവുകാരുടേയും നില മോശമാകാന്‍ കാരണം. പലരും അനുബന്ധരോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്.

അഖില്‍ ഗൊഗോയിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വരാവര റാവുവിന്റെ ആരോഗ്യനില വളരെ മോശമാണ്. ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്ദെ, സുധ ഭരദ്വാജ്, ഷോമ സെന്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ജയിലുകളില്‍ കഴിയുന്നത്. ഇവരെല്ലാം കോവിഡ് ഭീഷണിയിലാണ് കഴിയുന്നത്. മറ്റൊരു രാഷ്ട്രീയ തടവുകാരനായ പ്രൊഫ.സായിബാബയുടെ നില കൂടുതല്‍ മോശമായിട്ടുണ്ട്. അദ്ദേഹം 90 ശതമാനം ശാരീരിക അബലതയുള്ളയാളാണ്. മരണസാധ്യതയുള്ള 19 മെഡിക്കല്‍ അവസ്ഥകള്‍ അദ്ദേഹത്തിനുണ്ട്. യുഎന്‍ പ്രതിനിധികള്‍ അടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരേയും ഉടന്‍ ജാമ്യത്തില്‍ പുറത്തുവിടണമെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും ഇതിനാല്‍ സിപിഐ (എം) ആവശ്യപ്പെടുന്നു - പ്രസ്താവനയില്‍ പറയുന്നു. 





* This article was originally published here

അഞ്ചുവര്‍ഷത്തെ ഐടി റിട്ടേണ്‍ ഫയലിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30വരെ സമയം

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഓൺലൈനിൽ റിട്ടേൺ ഫയൽ ചെയതിട്ട് അത് പൂർത്തിയാക്കാത്തവർക്ക് ഒരുതവണകൂടി അവസരം അനുവദിച്ചു. ആവശ്യമുള്ള തിരുത്തലുകൽവരുത്തി സെപ്റ്റംബർ 30നകം റിട്ടേൺ ഫയലിങ് പൂർത്തിയാക്കാം. ഓൺലൈനായി റിട്ടേൺ നൽകിയവർ അത് ഒപ്പിട്ട് അയച്ചുകൊടുക്കാതിരിക്കുകയോ ഫയലിങ് പ്രക്രിയ പൂർത്തിയാക്കാതിരിക്കുയോ ചെയ്തിട്ടുണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. 2015-16മുതൽ 2019-20 വരെ ഓൺലൈനിൽ റിട്ടേൺ ഫയൽ ചെയ്യുകയും വെരിഫിക്കേഷൻ പൂർത്തിയാകാതിരിക്കുകയും ചെയ്തവർക്കാണ് അവസരം. ഓൺലൈനായി ഇതിന് സൗകര്യമുണ്ട്. ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കുന്ന പാസ് വേഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലേയ്ക്ക് പ്രവേശിച്ചോ വെരിഫിക്കേഷൻ പൂർത്തിയാക്കാനാകും. ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട്, എടിഎം എന്നിവവഴിയും ഇത് സാധ്യമാണെന്ന് സിബിഡിടി വ്യക്തമാക്കി. റിട്ടേൺ നൽകി നാലുമാസംവരെ ഓൺലൈനിൽ പരിശോധിക്കാൻ സാധാരണനിലയിൽ കഴിയും. പരിശോധിച്ച് ഫയലിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ഉറപ്പാക്കണം. അല്ലെങ്കിൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കാൻ കഴിയും. ഐടിആർ ഫയൽ ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും ഒറ്റത്തവണ തീർപ്പുകൽപ്പിക്കൽ പ്രയോജനപ്പെടുത്താം. നിലവിൽ നടപടി നേരിടുന്നവർക്ക് ഇത് ബാധകമല്ലെന്നും പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/2AVpzyI
via IFTTT