121

Powered By Blogger

Tuesday, 14 July 2020

ഞെട്ടിക്കാന്‍ അംബാനി: 5 ജി സേവനം പ്രഖ്യാപിച്ചേക്കും

മുംബൈ: മുകേഷ് അംബാനിയുടെ വൻപ്രഖ്യാപനങ്ങൾക്കു കാതോർത്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം. സൗദി ആരാംകോയുമായുള്ള 1500 കോടി ഡോളറിന്റെ കരാർ സംബന്ധിച്ച പ്രഖ്യാപനം പൊതുയോഗത്തിലുണ്ടായേക്കും. ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നകാര്യവും 5ജി സേവനം നൽകുന്നതിന്റെ പ്രഖ്യാപനവും പൊതുയോഗത്തിൽ പ്രതീക്ഷിക്കാം. ഇ-കൊമേഴ്സ് സംരംഭമായ ജിയോമാർട്ടിന്റെ അതിവേഗവളർച്ചാസാധ്യതകളും യോഗത്തിൽ ഉയർന്നുവന്നേക്കാം. ലോകകോടീശ്വരന്മാരിൽ ആറാമനായ അംബാനിയുടെ പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരിക്കുകയാണ് ഓഹരിഉടമകൾ. ഇൻഷുറൻസ് ബ്രോക്കിങ്, മ്യൂച്വൽ ഫണ്ട് ഉൾപ്പടെയുള്ള ധനകാര്യ സേവനങ്ങൾ പുതിയതായി തുടങ്ങിയേക്കാം. 38 കോയിലേറെ വരിക്കാരുള്ള ജിയോയും 11,784 സ്റ്റോറുകളുള്ള റിലയൻസ് റീട്ടെയിലും ഇത്തരംസേവനങ്ങൾ എളുപ്പത്തിൽ നൽകാനുള്ള സാധ്യത കമ്പനിക്ക് നൽകുന്നു. നാലുവർഷം മുമ്പത്തെ ഒരുവാർഷിക പൊതുയോഗത്തിലാണ് ജിയോയുടെ വരവ് അംബാനി പ്രഖ്യാപിച്ചത്. ഇന്ന് ജിയോ രാജ്യത്തെ ഏറ്റവുംവലിയ ടെലികോം സേവനദാതാവായി മാറിക്കഴിഞ്ഞു. 500 വ്യത്യസ്ത ഇടങ്ങളിൽനിന്നായി ഒരുലക്ഷത്തിലധികംവരുന്ന ഓഹരി ഉടമകൾക്ക് ഓൺലൈനായി യോഗത്തിൽ ഒരെസമയം പങ്കെടുക്കാനുള്ള സൗകര്യമാണ്കമ്പനി ഒരുക്കിയിരിക്കുന്നത്.

from money rss https://bit.ly/30eGR2z
via IFTTT