ഓഹരി വിപണിയിൽ പണംനിക്ഷേപിച്ച് വൻതുക നഷ്ടപ്പെട്ടതിന്റെ ആഘാതംനേരിടാൻ കഴിയാതെയാണ് സൂരജ് കഴിഞ്ഞ ഏപ്രിലിൽ ഇ-മെയിൽ അയച്ചത്. പണത്തിന് അത്യാവശ്യമുള്ളതിനാൽ നിക്ഷേപം തിരിച്ചെടുക്കാതെ നിവൃത്തിയില്ല. അല്ലെങ്കിൽ കൂടിയ പലിശയ്ക്ക് വ്യക്തിഗത വായ്പയെടുക്കേണ്ടിവരും. എമർജൻസി ഫണ്ടൊന്നും കരുതിയിട്ടുമില്ല. ഒടുവിൽ 20ശതമാനംനഷ്ടത്തിൽ എസ്ഐപി നിക്ഷേപം ഭാഗികമായി അദ്ദേഹത്തിന് പിൻവലിക്കേണ്ടിവന്നു.ഈ സാഹചര്യത്തിലാണ് ബദൽ നിക്ഷേപമാതൃകയുടെ പ്രസക്തി. റിസ്ക് കുറച്ച് മികച്ച ആദായം ബാങ്കിൽ നിക്ഷേപിച്ച് കൂട്ടുപലിശ നേടുന്നതുപോലെ ഓഹരിയിൽ നിക്ഷേപിച്ച് അതിൽകൂടുതൽ നേട്ടം സ്വന്തമാക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല കടപ്പത്രങ്ങളിലും മണിമാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയും. ഇക്വിറ്റി-ഡെറ്റ് എസ്ഐപി കോമ്പിനേഷൻ ഓഹരി വിപണിയിലെ തകർച്ചയിലും നെഗറ്റീവ് ആദായത്തെ തടയാൻ സഹായിക്കും. ഓഹരി അധിഷ്ഠിത പദ്ധതികളേക്കാൾ ചാഞ്ചാട്ടംകുറവാണ് ഡെറ്റ് ഫണ്ടുകൾക്ക്. സ്ഥിരതയുള്ള ആദായം നൽകാൻ ഡെറ്റ് ഫണ്ടുകൾക്ക് കഴിയും. ഡെറ്റ് എസ്ഐപി: നേട്ടംപരിശോധിക്കാം ആസ്തി വിഭജനം മികച്ചരീതിയിൽ നടപ്പാക്കികരുത്തുറ്റപോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ഓഹരി-ഡെറ്റ് ഫണ്ടുകളിലെ എസ്ഐപി കോമ്പിനേഷന് കഴിയും. പലപ്പോഴും ഒറ്റത്തവണ നിക്ഷേപത്തിനാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കാറുള്ളത്. അതിനുപകരം ഇക്വിറ്റി-ഡെറ്റ് ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ ഓഹരി വിപണിയുടെ തകർച്ചയിലും നിക്ഷേപകന്റെ ആത്മവീര്യം നിലനിർത്താൻ സഹായിക്കും. എട്ടുശതമാനം മുതൽ 12ശതമാനംവരെ വാർഷികാദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കാകും. നഷ്ടത്തിന്റെ തോത് കുറയ്ക്കാം ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നഷ്ടമുണ്ടാകുക സ്വാഭാവികം. അതേസമയം, ഓഹരി വിപണിയിലെ നഷ്ടമൊന്നും ഡെറ്റ് വിഭാഗത്തെ ബാധിക്കുകയില്ല. ഇതിലൂടെ പോർട്ട്ഫോളിയോയുടെ മൊത്തംമൂല്യം ഒരുപരിധിവിട്ട് താഴെപ്പോകാതെ താങ്ങിനിർത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. പലിശ നിരക്കിലെ വ്യതിയാനവും ക്രഡിറ്റ് റിസ്കുമാണ് ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ ബാധിക്കുക. ഇടയ്ക്കുവെച്ച് പിൻവലിക്കാം വിപണി തകർന്നടിയുമ്പോൾ പണത്തിന് ആവശ്യംവന്നാൽ ഡെറ്റിലെ നിക്ഷേപം ആശ്വാസമേകും. ഇക്വിറ്റി ഫണ്ടിലെ എസ്ഐപി നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കാതെ ഡെറ്റ് ഫണ്ടുകളിൽനിന്ന് പണമെടുക്കാം.ഡെറ്റിൽനിന്ന് മികച്ച ആദായവും ഇക്വിറ്റിയിൽനിന്ന് ദീർഘകാലത്തേയ്ക്ക് മികച്ച മൂലധനനേട്ടവും സ്വന്തമാക്കാൻ അതിലൂടെകഴിയും. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ വിപണി ഇടിഞ്ഞപ്പോൾ ഇക്വിറ്റി ഫണ്ടുകളിലെ എസ്ഐപി നിർത്തി പണംപിൻവലിച്ചവർ നിരവധിയാണ്. നവംബർവരെ കാത്തിരിക്കാൻകഴിയുമായിരുന്നെങ്കിൽ ഇരട്ടയക്ക ആദായംനേടാൻ അവർക്കാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡെറ്റ് ഫണ്ടിലെ എസ്ഐപിയുടെ പ്രസക്തി. പണത്തിന് അത്യാവശ്യംവന്നാൽ ഡെറ്റിലെ എസ്ഐപിയിൽനിന്നുമാത്രം പണംപിൻവലിച്ച് ആവശ്യങ്ങൾ നിറവേറ്റാം. പ്രതികൂല സാഹചര്യങ്ങളിൽ ചാഞ്ചാട്ടസമയത്ത് നിക്ഷേപകന് രക്ഷയ്ക്കായി ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. ഓഹരി ഡെറ്റ് അനുപാതം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 60ശതമാനവും ഡെറ്റ് ഫണ്ടുകളിൽ 40ശതമാനം നിക്ഷേപിക്കുന്നരീതി സ്വീകരിക്കാം. അതായത് മാസം 10,000 രൂപ എസ്ഐപിയായി നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൾ 6,000 രൂപ ഇക്വിറ്റി ഫണ്ടിലും 4,000 രൂപ ഡെറ്റ് ഫണ്ടിലുംനിക്ഷേപിക്കാം. ഹൈബ്രിഡ് ഫണ്ടുകൾ ഓഹരിയിലും ഡെറ്റിലും നിശ്ചിതശതമാനംവീതം നിക്ഷേപം നടത്തുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഓഹരിയിലും ഡെറ്റിലും എസ്ഐപി തുടങ്ങുന്നതിനുപകരം ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന സംശയമുണ്ടാകുക സ്വാഭാവികം. പണം ആവശ്യംവന്നാൽ ഡെറ്റ്-ഇക്വിറ്റി എന്നിവയിലെ നിക്ഷേപം വേർതിരിച്ച് പിൻവലിക്കാൻ കഴിയില്ലെന്നതാണ് ഇവിടെ പ്രസക്തി. ഡെറ്റിലും-ഇക്വിറ്റിയിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ വെവേറെയായി നിക്ഷേപിച്ചാൽ ഈ പരിമിതിമറികടക്കാം. മാതൃകാ പോർട്ട്ഫോളിയോ 10,000 രൂപയും(പോർട്ട്ഫോളിയോ 1) 20,000 രൂപയും(പോർട്ട്ഫോളിയോ 2)പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുന്നവർക്കായി മാതൃകാ പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണിവിടെ. 60ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപിക്കാനാണ് ശുപാർശചെയ്യുന്നത്. Model Portfolio 1 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 HDFC Short Term Debt 4000 11.71 10.51 9.42 Model Portfolio 2 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 Mirae Asset Emerging Bluechip Equity 6000 54.95 20.22 17.97 HDFC Short Term Debt 4000 11.71 10.51 9.42 IDFC Banking & PSU Debt Debt 4000 11.18 11.24 9.81 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: ഡിസംബർ 08, 2020. feedbacks to: antonycdavis@gmail.com കുറിപ്പ്: മാർച്ചിൽ ഓഹരി സൂചികകൾ കൂപ്പുകുത്തിയപ്പോൾ നെഗറ്റീവ് റിട്ടേൺ കാണിച്ചിരുന്ന ഓഹരി ഫണ്ടുകളാണ് ഇപ്പോൾ 30ശതമാനത്തിലധികം ഉയർന്നത്. അതേസമയം, ഡെറ്റ് ഫണ്ടുകൾ സ്ഥിരതയാർന്ന നേട്ടമാണ് നിക്ഷേപകന് നൽകിയത്. അത് ഇപ്പോഴുംതുടരുന്നു. ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ദീർഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി കരുതുക. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കും. ഇരുവിഭാഗത്തിലെയും എസ്ഐപി അനുപാതം നിക്ഷേപകാലയളവിൽ പിന്തുടർന്നാൽ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളിലും മികച്ച മൂലധനനേട്ടംപ്രതീക്ഷിക്കാം.
from money rss https://bit.ly/36YZiwU
via IFTTT
from money rss https://bit.ly/36YZiwU
via IFTTT