121

Powered By Blogger

Tuesday, 8 December 2020

കേരളത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു; ഇറക്കുമതി കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ - ഒക്ടോബർ കാലയളവിൽ 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 19,915 കണ്ടെയ്നറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിൽ 12,467 കണ്ടെയ്നറുകളും ഒക്ടോബറിൽ 9,735 കണ്ടെയ്നറുകളുമാണ് കയറ്റി അയച്ചത്. അതേസമയം, 2020 ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സംയോജിത കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ - ഒക്ടോബർ കാലയളവിലെ കയറ്റുമതി 59.18 ശതമാനം കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് വരെയുള്ള മൂന്നു മാസ കാലയളവിൽ 35,342 കണ്ടെയ്നറുകൾ സംസ്ഥാനത്തുനിന്ന് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചിരുന്നു. കോവിഡ് ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഏപ്രിൽ, മേയ് മാസങ്ങളിലെ സംയോജിത കയറ്റുമതി 23,052 കണ്ടെയ്നറുകളായിരുന്നു. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതും കപ്പൽ കമ്പനികളുടെ നിരക്ക് വർധനയുമാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലും മുൻ മാസങ്ങളെ അപേക്ഷിച്ച് കയറ്റുമതി കുറയാൻ കാരണം. ഇറക്കുമതിയിൽ ഉണ്ടായ ഇടിവും കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കാരണം, ഇറക്കുമതിക്കായി എത്തുന്ന കണ്ടെയ്നറുകളിലാണ് സംസ്ഥാനത്തുനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളും കയറ്റി അയയ്ക്കുന്നത്. കയറ്റുമതിയിൽ മുന്നിൽ കയർ 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ളത് കയർ ഉത്പന്നങ്ങളാണ്. മൊത്തം 1,933 കയർ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യവസ്തുക്കളാണ്, 1,872 കണ്ടെയ്നർ. തുണിത്തരങ്ങളുടെ കയറ്റുമതിയാണ് മൂന്നാം സ്ഥാനത്ത്. സെപ്റ്റംബറിലും ഒക്ടോബറിലുമായി 1,665 തുണിത്തരങ്ങൾ കയറ്റി അയച്ചു. എന്നാൽ, സെപ്റ്റംബർ മാസത്തെ മാത്രം കണക്ക് നോക്കിയാൽ കയറ്റുമതിയിൽ മുന്നിൽ തുണിത്തരങ്ങളാണ്. രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യപദാർത്ഥങ്ങളും മൂന്നാം സ്ഥാനത്ത് കയർ ഉത്പന്നങ്ങളും. ഒക്ടോബറിൽ ഇവയുടെ കയറ്റുമതിയിൽ 10-40 ശതമാനം വരെ ഇടിവുണ്ടായി. സമുദ്ര വിഭവങ്ങളുടെ കയറ്റുമതി കുത്തനെ കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യം, ചെമ്മീൻ അടക്കമുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2,374 കണ്ടെയ്നർ സമുദ്ര വിഭവങ്ങളാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ കാലയളവിൽ കയറ്റി അയച്ചത്. 2020 സമാന കാലയളവിലിത് 1,676 കണ്ടെയ്നറുകൾ ആയി കുറഞ്ഞു. ശീതീകരിച്ച ഉത്പന്നങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. 2019-ൽ കയറ്റുമയിൽ രണ്ടാം സ്ഥാനത്ത് സമുദ്ര വിഭവങ്ങളായിരുന്നു. കണ്ടെയ്നർ ക്ഷാമം സമുദ്രോത്പന്ന മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന കണക്കുകളാണിത്. കാലി കണ്ടെയ്നറുകൾ ലഭിക്കാത്തതിനാൽ മിക്ക യൂണിറ്റുകളിലും ഉത്പാദനം തന്നെ കുറയ്ക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. ഇറക്കുമതി കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബറിൽ 9,781 കണ്ടെയ്നറുകളായിരുന്ന ഇറക്കുമതി 2020 സെപ്റ്റംബർ, ഒക്ടോബറിൽ 7,563 ടി.ഇ.യു. ആയി കുറഞ്ഞു. 29.3 ശതമാനം വാർഷിക ഇടിവാണ് സംസ്ഥാനത്തേക്കുള്ള ഇറക്കുമതിയിൽ ഉണ്ടായത്. കേരളം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നം ന്യൂസ് പ്രിന്റ് ആണ്.

from money rss https://bit.ly/2VYmGUA
via IFTTT