121

Powered By Blogger

Tuesday, 8 December 2020

ഓഹരി വിപണി തുണച്ചു: ഇപിഎഫ് വരിക്കാര്‍ക്ക് 8.5ശതമാനം പലിശതന്നെ ലഭിക്കും

ഓഹരി വിപണി മികച്ച ഉയരത്തിലെത്തിയത് ഇപിഎഫ് നിക്ഷേപകർക്ക് ഗുണകരമായി. 2019-20 സാമ്പത്തിക വർഷത്തെ പലിശയായ 8.5ശതമാനം ഉടനെ അക്കൗണ്ടിൽ വരവുവെയ്ക്കും. പ്രതീക്ഷിച്ചതിലേറെ ആദായം ഓഹരി നിക്ഷേപത്തിൽനിന്ന് ലഭിച്ചതാണ് ഇപിഎഫ്ഒയ്ക്ക് നേട്ടമായത്. ഓഹരി നിക്ഷേപത്തിൽ ഒരുഭാഗംവിറ്റ് ലാഭമെടുത്താകും 8.5ശതമാനം പലിശ 19 കോടിയോളം വരിക്കാർക്ക് നൽകുക. ഇപിഎഫ്ഒയുടെ ശുപാർശ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടവൃത്തങ്ങൾ സൂചിപ്പിച്ചു. തൊഴിൽമന്ത്രാലയം തീരുമാനത്തിന് പച്ചക്കൊടികാണിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ രണ്ട് ഘട്ടമായാണ് അക്കൗണ്ടിൽ വരവുവെയ്ക്കുകയെന്ന് സെപ്റ്റംബറിൽ തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാർ അറിയിച്ചിരുന്നു. ഡെറ്റിലെ നിക്ഷേപത്തിൽനിന്നുള്ള 8.15ശതമാനം പലിശ ആദ്യഘട്ടമായും ഓഹരി നിക്ഷേപത്തിൽനിന്നുള്ള ആദായംകണക്കാക്കി 0.35ശതമാനം പലിശ രണ്ടാംഘട്ടമായും നൽകാനാണ് പദ്ധതിതയ്യാറാക്കിയത്. മൊത്തം ആസ്തിയുടെ 15ശതമാനമാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുള്ളത്. EPFO ​​subscribers will get 8.5 % interest

from money rss https://bit.ly/3qNe5Th
via IFTTT