ന്യൂഡൽഹി: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും. ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്. പ്രതിസന്ധിയിലായ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, നികുതിദായകർ തുടങ്ങിയവർക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴിൽ, പണലഭ്യത, നിയമങ്ങൾ എന്നിവയ്ക്ക് പാക്കേജിൽ മുൻതൂക്കം നൽകുമെന്നാണ് കരുതുന്നത്.നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇൻ ഇന്ത്യ-യെ ശക്തിപ്പെടുത്തുന്നാകും സാമ്പത്തിക പരിഷ്കരണംം. വൻവളർച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയിൽ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികതയിൽ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
from money rss https://bit.ly/2xY9l6t
via IFTTT
from money rss https://bit.ly/2xY9l6t
via IFTTT