121

Powered By Blogger

Tuesday, 12 May 2020

മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടനെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈയാഴ്ച അവസാനം ധനമന്ത്രി നിർമല സീതാരാമൻ മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. ചെറുകിട-ഇടത്തരം കമ്പനികൾക്ക് വർക്കിങ് ക്യാപിറ്റൽ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്കീം. കുടിയേറ്റതൊഴിലാളികൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാൽ പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ജീവനക്കാരെ നിലനിർത്തുന്നതിന് കമ്പനികൾക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവർധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അടച്ചിടൽമൂലമുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഓറഞ്ച്, ഗ്രീൻ സോണുകളിൽ സാമ്പത്തിക ഇടപെടൽ, തീവണ്ടി, വിമാന സർവീസുകൾ പുനഃരാരംഭിക്കൽ, കോവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ എന്നിവയും പാക്കേജിലുണ്ടാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ കഴിഞ്ഞയാഴ്ചയാണ് തുക വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/2YVWhK8
via IFTTT