121

Powered By Blogger

Tuesday, 12 May 2020

യുപിഐവഴി പണംതട്ടിപ്പ് കൂടുന്നു; മുന്നറിയിപ്പുമായി ബാങ്കുകള്‍

കോവിഡ് വ്യാപനത്തോടൊപ്പം സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളും കൂടുന്നതായി വിവിധ ബാങ്കുകൾ സാമൂഹിക മാധ്യമങ്ങൾവഴി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ)വഴിയാണ് തട്ടിപ്പുകളേറെയും നടക്കുന്നത്. മൊബൈൽ ഫോണുപയോഗിച്ച് തത്സമയം പണം കൈമാറാൻ കഴിയുന്നതിനാൽ നിരവധിപേരാണ് പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നത്. തട്ടിപ്പുകൾ ഇങ്ങനെ: 1. എസ്എംഎസ് വഴി അനധികൃത ലിങ്കുകൾ ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിനുസമാനമായവയുണ്ടാക്കി എസ്എംഎസിലൂടെ ലിങ്ക് നൽകി പണം തട്ടിയെടുക്കുന്നരീതിയാണിത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലുള്ള യിപിഐ അധിഷ്ടിത പേയ്മെന്റ് ആപ്പിലേയ്ക്കായിരിക്കുമെത്തുക. തുടർന്ന് പാസ് വേഡ് നൽകിയാൽ പണം തത്സമയം നഷ്ടമാകും. 2. വീട്ടിലിരുന്ന് ജോലി ചെയ്യൽ വ്യാപകമായതോടെ റിമോട്ട് സ്ക്രീൻ മിററിങ് സംവിധാനം പലപ്പോഴും ഉപയോഗിക്കേണ്ടിവരുന്നു. സ്മാർട്ട്ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് വൈഫൈ വഴി സ്മാർട്ട് ടിവി ഉൾപ്പെടയുള്ള വലിയ സ്ക്രീനുകളിലേയ്ക്ക് ബന്ധിപ്പിക്കേണ്ടിവരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലോ, ആപ്പിൾ ആപ്പ് സ്റ്റോറിലോ ഉള്ള എല്ലാ പേയ്മെന്റ് ആപ്പുകളും ഔദ്യോഗികമായി പരിശോധിച്ച് വിലയിരുത്തിയിട്ടുള്ളതല്ല. വെരിഫൈ ചെയ്യാത്ത ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുകയും അതോടൊപ്പം നിയന്ത്രണം തട്ടിയെടുക്കുകുയും ചെയ്യും. ഇതോടൊപ്പംതന്നെ തട്ടിപ്പുകാർ, ബാങ്കുകളുടെ പ്രതിനിധിയാണെന്നുപറഞ്ഞുവിളിക്കുകയും വെരിഫിക്കേഷന്റെ ഭാഗമായി അവർ പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതോടെ നിങ്ങളുടെ ഫോണിന്റെ റിമോട്ട് ആക്സസ് അവരുടെ കയ്യിലാകും. Beware of fraudsters who pose as bank officials and scam people by gaining remote access to their mobile phone screens through an app. Inform us when you identify a scamster through e-mail: epg.cms@sbi.co.in & report.phishing@sbi.co.in Also, report on https://bit.ly/3fK0SVD pic.twitter.com/tAjycRZl8u — State Bank of India (@TheOfficialSBI) May 6, 2020 3. യുപിഐയുടെ വ്യാജ സോഷ്യൽ മീഡിയ പേജുകളുണ്ടാക്കി എൻപിസിഐ, ഭീം, ബാങ്കുകളുടെ പേരുകൾ തുടങ്ങിയ വാക്കുകൾക്ക് സമാനമായ പേരുകൾ നൽകി അതിലേയ്ക്ക് നയിച്ച് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തും. യുപിഐ ആപ്പുമായി ഫോണിൽ ഉപയോഗിക്കുന്നവർ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ബന്ധപ്പെടാനുള്ള (മൊബൈൽ നമ്പറും ഇമെയിലും ഉൾപ്പടെയുള്ളവ) ഒരുവിവരവും നൽകരുത്. പ്രത്യേകംശ്രദ്ധിക്കുക: യുപിഐ പിൻ, ഒടിപി തുടങ്ങി രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളൊന്നും ആർക്കും കൈമാറാതിരിക്കുക. ഇത്തരം വിവരങ്ങൾക്കായി ബാങ്കുകളിൽനിന്ന് നിങ്ങളെ വിളിക്കുകയില്ലെന്ന് മനസിലാക്കുക. .@HDFC_Bank introduces #SecureBanking during #Covid19 to increase awareness on #EMIMoratorium frauds & educate general public on tips to keep their money safe from #fraudsters. #DigitalBanking #StaySafe #IndiaFightsCorona pic.twitter.com/RilGRJ2qTS — HDFC Bank News (@HDFCBankNews) April 9, 2020 Beware of the fake UPI IDs that are making the rounds in the guise of Prime Minister's Citizen Assistance & Relief in Emergency Situations a.k.a. PM Cares. Make sure your monetary donation to fight against the global pandemic is going into the right hands. @PMOIndia #PMCaresFund pic.twitter.com/3QcFeSbML0 — State Bank of India (@TheOfficialSBI) March 30, 2020 Beware of these frauds while making payments via UPI amid lockdown

from money rss https://bit.ly/35TaTv4
via IFTTT