121

Powered By Blogger

Sunday 31 January 2021

ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനായി 20,000 കോടി നിക്ഷേപം ഉറപ്പിച്ച് ബജറ്റ്

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ (പി.എസ്.ബി) മൂലധന സമാഹരണം വർധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ബജറ്റിൽ 20,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിലും മൂലധന സമാഹനത്തിനായി കേന്ദ്ര സർക്കാർ 20,000 കോടി രൂപ അനുവദിച്ചിരുന്നു. 2019-20 കാലയളവിൽ പൊതുമേഖല ബാങ്കുകൾക്ക് 70,000 കോടി രൂപയാണ് നൽകിയിരുന്നത്. ഇതിന് സമാനമായാണ് ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിനും മറ്റുമായി 2021-22 ബജറ്റിലും 20,000 കോടി രൂപ നിക്ഷേപിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നാണ് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചിട്ടുള്ളത്. Content Highlights:Govt proposes Rs 20,000-cr recapitalisation for PSBs in 2021-22

from money rss https://bit.ly/3j7nDEQ
via IFTTT

75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ വേണ്ട; തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ സമിതി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരൻമാർക്ക് വരുമാന നികുതിയിൽ പ്രത്യേക ഇളവ്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പെൻഷൻ, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവർക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വർഷമാക്കി കുറച്ചു. നേരത്തെ ഇത് ആറ് വർഷമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ് ഇത്. Content Highlights:No income tax return for those over 75; Committee to examine disputes

from money rss https://bit.ly/3ovcNtC
via IFTTT

വിപണികുതിച്ചു: നിക്ഷേപകരുടെ ആസ്തിയിൽ 2.44 ലക്ഷം കോടിയുടെ വർധന

ബജറ്റ് അവതരണംതുടങ്ങി ഒരുമണിക്കൂറിനകം ഓഹരി നിക്ഷേപകരുടെ ആസ്തിയിൽ 2.44 ലക്ഷം കോടിരൂപയുടെ വർധനയുണ്ടായി. ആരോഗ്യം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലയിലെ പ്രഖ്യാപനങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. സൂചികകൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. സെൻസെക്സ് 913 പോയന്റ് നേട്ടത്തിൽ 47,199ലും നിഫ്റ്റി 166 പോയന്റ് ഉയർന്ന് 18,248ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഡസിൻഡ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 10ശതമാനത്തോളമാണ് ഉയർന്നത്. ഐസിഐസിഐ ബാങ്ക്(6.49ശതമാനം), എച്ച്ഡിഎഫ്സി(4.20%), ഹിൻഡാൽകോ (4.15%), ബജാജ് ഫിൻസർവ് (4.13%) തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. വോഡാഫോൺ ഐഡിയ, ടാറ്റ മോട്ടോഴ്സ്, സെയിൽ, യെസ് ബാങ്ക്, പിൻഎൻബി, റിലയൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളിലാണ് ഏറ്റവുംകൂടുതൽ ഇടപാട് നടന്നത്. Investors richer by Rs 2.44 lakh cr within an hour of Budget speech

from money rss https://bit.ly/36sIbm8
via IFTTT

750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍, 100 സൈനിക സ്‌കൂളുകള്‍; ലേയില്‍ പുതിയ കേന്ദ്ര സര്‍വകലാശാല

ന്യൂഡൽഹി: പുതിയ സൈനിക് സ്കൂളുകളും സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനവുംഉൾപ്പെടെ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പുതിയ 750 ഏകലവ്യ മോഡൽ സ്കൂളുകളും 100 സൈനിക സ്കൂളുകളുംസ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ 15,000 സ്കൂളുകളുടെ വികസനവും പ്രഖ്യാപിച്ചിട്ടുണ്ട്. ലേയിൽ പുതിയ കേന്ദ്ര സർവകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. Content Highlights:Union budget 2021: More than 15,000 schools will be qualitatively strengthened

from money rss https://bit.ly/3cBqOU2
via IFTTT

സൗജന്യ പാചകവാതകം ഒരു കോടി ജനങ്ങള്‍ക്കു കൂടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു കോടി പേർക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റവതരണവേളയിൽ മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടയിലും പ്രത്യേകിച്ച് ലോക്ഡൗൺ കാലത്ത് പാചകവാതകമുൾപ്പെടെ ഇന്ധനവിതരണത്തിൽ തടസ്സം നേരിട്ടില്ലെന്ന കാര്യം നിർമലാ സീതാരാമൻ എടുത്തു പറഞ്ഞു. വാഹനങ്ങൾക്കുള്ള സിഎൻജി വിതരണവും കുഴൽവഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്ന് അവർ അറിയിച്ചു. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താൻ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാൻസ്പോർട്ട് സിസ്റ്റം ഓപ്പറേറ്റർ (ടിഎസ്ഒ) നിലവിൽ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights: Ujjwala scheme to be extended to 1 cr more beneficiaries,Union Budget 2021

from money rss https://bit.ly/2YKTXo1
via IFTTT

കര്‍ഷക ക്ഷേമത്തിന് 75,060 കോടി, 16.5 ലക്ഷം കോടിയുടെ വായ്പാപദ്ധതി; മിനിമം താങ്ങുവില തുടരും

ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് ബജറ്റിൽ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കർഷകർക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും.കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും മന്ത്രി പറഞ്ഞു. Content Highlights:Union Budget 2021,75,060 crore and Rs 16.5 lakh crorescheme for farm sector

from money rss https://bit.ly/2MFh1BM
via IFTTT

തിരഞ്ഞെടുപ്പ്: കേരളത്തിനും തമിഴ്‌നാടിനും ബംഗാളിനും റോഡിനായി വാരിക്കോരി ഫണ്ട്‌

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ റോഡ് വികസനത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. കേരളത്തിൽ 1100 കി.മീ റോഡ് ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉൾപ്പെടുന്നു പശ്ചിമ ബംഗാളിൽ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടിയും അസമിൽ 1300 കി.മീ റോഡ് നിർമാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്. Content Highlights: Road development projects in Kerala, Westbengal, Tamilnadu & Assam

from money rss https://bit.ly/36sYQGi
via IFTTT

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 % ആക്കി; എല്‍ഐസി ഐപിഒ അടുത്ത വര്‍ഷം

ന്യൂഡൽഹി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ. ഇതിന്റെ ഭാഗമായി നിർണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ നടത്തിയത്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. നിലവിലെ പരിധി 49 ശതമാനമാണ്. 2021-22 ൽ തന്നെ എൽഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനിൽ തന്നെ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ഐപിഒയുമായി എൽ.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. Content Highlights: Union budget 2021 : Insurance companies to have 74% FDI

from money rss https://bit.ly/2NPy5W5
via IFTTT

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടി; റെയില്‍വേക്ക് 1,10,055 കോടി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് വിഹിതം നീക്കിവച്ചത് മെട്രോ വികസനം ത്വരിതപ്പെടുത്തും. 11.5 കി.മി നിർമ്മാണത്തിന് 1957.05 കോടിയാണ് ബജറ്റിൽ നീക്കിവച്ചത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 118.9 കി.മിറ്റർ നിർമ്മാണത്തിന് 63,246 കോടിയും ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ 58.19 കി.മി നിർമ്മാണത്തിനായി 14,788 കോടിയും നീക്കിവച്ചു. നാഗ്പൂർ, നാസിക് മെട്രോ വികസനത്തിന് യഥാക്രമം 5979 കോടിയും 2097 കോടിയുമാണ് ബജറ്റ് വിഹിതം. പുതിയ പദ്ധതികളായ മെട്രോ ലൈറ്റ്, മെട്രോ നിയോ നടപ്പാക്കുന്നതിലൂടെ കൂടുതൽ സ്ഥലങ്ങളിൽ മെട്രോ പദ്ധതികൾ വരും. റെയിൽവെക്കായി ബജറ്റിൽ ആകെ നീക്കിവച്ചത് 1,10,055 കോടി രൂപയാണ്. Content Highlights:Rs 1,10,055 crores for Railways of which Rs 1,07,100 crores is for Capital Expenditure only

from money rss https://bit.ly/3pDYLHg
via IFTTT

കോവിഡ് വാക്‌സിന് 35,000 കോടി രൂപ; രണ്ട് വാക്‌സിനുകൾ കൂടി ഉടന്‍ എത്തുമെന്നും ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്സിനായി 35,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി രണ്ട് കോവിഡ് വാക്സിനുകൾകൂടി ഉടൻ എത്തുമെന്നും അറിയിച്ചു. ഇതുൾപ്പെടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് വാക്സിനുകൾ നിലവിൽ ലഭ്യമാണെന്നും കോവിഡ് 19 ൽ നിന്ന് രാജ്യത്തെ പൗരന്മാരെ മാത്രമല്ല നൂറോ അതിലധികമോ രാജ്യങ്ങളെയും സംരക്ഷിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു. രണ്ടോ അതിലധികമോ വാക്സിനുകളും ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 137 ശതമാനത്തിന്റ വർധനവാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും സജീവ കേസുകളുമെന്നും ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തര പാകിയത് ഇതാണെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു. Content Highlights:Union Budget 2021:35,000 crore for covid-19 vaccines

from money rss https://bit.ly/3cqMFh6
via IFTTT

കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; ദേശീയപാതാ വികസനത്തിന് 65,000 കോടി, കൊച്ചി മെട്രോയ്ക്ക് 1957 കോടി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വൻ പ്രഖ്യാപനം. കേരളത്തിൽ 1100 കി.മി ദേശീയ പാത നിർമ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ മധുര-കൊല്ലം ഇടനാഴി ഉൾപ്പെടുന്നു. ഇതിന്റെ നിർമ്മാണം അടുത്ത വർഷം തുടങ്ങും. കൊച്ചി മെട്രോ 11.5 കിലോമീറ്റർ നീട്ടും. ഇതിനായി ബജറ്റിൽ 1957 കോടി അനുവദിച്ചിട്ടുണ്ട്. 675 കി.മി ദേശീയപാതയുടെ നിർമാണത്തിനായി പശ്ചിമ ബംഗാളിൽ 25,000 കോടി രൂപ അനുവദിച്ചു. കൊൽക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. Content Highlights:Union Budget 2021: 65,000 crore for National Highway development, 1957 crore for Kochi Metro

from money rss https://bit.ly/3raQGdO
via IFTTT

ബജറ്റിന് ആറ് 'തൂണുകള്‍'; സ്വയംപര്യാപ്ത ഭാരതം ലക്ഷ്യം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്സിമം ഗവേർണൻസ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകൾ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞു. ആസ്ത്രേലിയയ്ക്കെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ പരാമർശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആത്മനിർഭർ ഭാരതിന് പ്രാമുഖ്യം നൽകിക്കൊണ്ടായിരിക്കും ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതി.യും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights:Union Budget 2021,Six pillars of Budget

from money rss https://bit.ly/3cpyKI9
via IFTTT

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു; പ്രതിസന്ധികള്‍ നേരിടാന്‍ ബജറ്റ് മുന്നോട്ടുവെക്കുന്നതെന്തൊക്കെ?

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു.കോവിഡ് മഹാമാരി സൃഷ്ടിച്ച മുൻപെങ്ങുമില്ലാത്ത പ്രതിസന്ധികളെ തുടർന്ന്മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന സമീപനവും ബജറ്റിലുണ്ടായേക്കും. 2021-22 സാമ്പത്തിക വർഷത്തെ യഥാർഥ വളർച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസർവേ ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കാർഷികമേഖലയിൽ 3.4 ശതമാനം വളർച്ചയുണ്ടായെന്നും സർവെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാൽ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സർവെ നിർദേശിച്ചിരുന്നു. വായ്പകൾ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സർവെ ചൂണ്ടിക്കാണിച്ചിരുന്നു. പേപ്പർ രഹിത ബജറ്റാണ് ഇത്തവണത്തേത് എന്നതാണ് സവിശേഷത. ഇതിനായി ടാബുമായാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. എംപിമാർക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നൽകുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചത്.ബജറ്റ് രേഖകൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. Content Highlights:Finance minister Nirmala Sitharaman Union Budget 2021

from money rss https://bit.ly/3j352dl
via IFTTT

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ്; ടാബുമായി ധനമന്ത്രിയെത്തി

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യത്ത് ഇത്തവണ പേപ്പർ രഹിത ബജറ്റായിരിക്കും അവതരിപ്പിക്കുക. ഇതിനായി ടാബുമായാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. എംപിമാർക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നൽകുക. സാമ്പത്തിക സർവെയും അച്ചടിച്ചിരുന്നില്ല. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. Nirmala to use tab to present paperless budget

from money rss https://bit.ly/3jcllVi
via IFTTT

ബജറ്റിന് മുന്നോടിയായി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്നു

മുംബൈ: കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയിൽനേട്ടം. സെൻസെക്സ് 388 പോയന്റ് ഉയർന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തിൽ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 347 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ വിവിധ സെക്ടറുകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

from money rss https://bit.ly/3j83A9E
via IFTTT