121

Powered By Blogger

Sunday, 31 January 2021

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 % ആക്കി; എല്‍ഐസി ഐപിഒ അടുത്ത വര്‍ഷം

ന്യൂഡൽഹി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ. ഇതിന്റെ ഭാഗമായി നിർണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ നടത്തിയത്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. നിലവിലെ പരിധി 49 ശതമാനമാണ്. 2021-22 ൽ തന്നെ എൽഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനിൽ തന്നെ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ഐപിഒയുമായി എൽ.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. Content Highlights: Union budget 2021 : Insurance companies to have 74% FDI

from money rss https://bit.ly/2NPy5W5
via IFTTT

Related Posts:

  • ലഘുസമ്പാദ്യ പദ്ധതി: കുറച്ച പലിശ പുനഃസ്ഥാപിച്ചുലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ചതിനുപിന്നാലെ പഴയനിരക്കുതന്നെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. ഇടക്കാല, ദീർഘകാല നിക്ഷേപ സ്കീമുകളുടെ പലിശ അരശതമാനംമുതൽ ഒരുശതമാനംവരെ കുറച… Read More
  • സെന്‍സെക്‌സില്‍ 334 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ ആശ്വാസനേട്ടം. സെൻസെക്സ് 334 പോയന്റ് ഉയർന്ന് 36,888ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 10,901ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികൾ നേട്ടത്തില… Read More
  • സെന്‍സെക്‌സില്‍ 183 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരിസൂചികകൾ നേട്ടത്തിൽ. സെൻസെക്സ് 183 പോയന്റ് ഉയർന്ന് 38,164ലിലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 11,286ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 865 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരി… Read More
  • നേട്ടത്തോടെ തുടക്കം: ലാഭമെടുപ്പിനെതുടര്‍ന്ന് സൂചികകളില്‍ സമ്മര്‍ദംമുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തോടെയാണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും ലാഭമെടുപ്പിനെതുടർന്ന് വൈകാതെ നഷ്ടത്തിലായി. സെൻസെക്സ് 138 പോയന്റ് നഷ്ടത്തിൽ 49,658ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 14,611ലുമാണ് വ്യാപാര… Read More
  • ഏപ്രിൽ-ജൂൺ പാദത്തിൽ ഐപിഒയുമായി 15 ലേറെ കമ്പനികൾ2021-22 സാമ്പത്തികവർഷവും പ്രാഥമിക ഓഹരി വില്പനയുമായി നിരവധി കമ്പനികളെത്തും. ഏപ്രിൽ-ജൂൺ പാദത്തിൽമാത്രം 15 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റുചെയ്യുമെന്നാണ് കരുതുന്നത്. ഏപ്രിൽമാസംമാത്രം അഞ്ചോ ആറോ കമ്പനികൾ ഐപിഒ പ്രഖ്യേപിച്ചേക്കും.… Read More