121

Powered By Blogger

Sunday, 31 January 2021

കോവിഡ് വാക്‌സിന് 35,000 കോടി രൂപ; രണ്ട് വാക്‌സിനുകൾ കൂടി ഉടന്‍ എത്തുമെന്നും ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്സിനായി 35,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി രണ്ട് കോവിഡ് വാക്സിനുകൾകൂടി ഉടൻ എത്തുമെന്നും അറിയിച്ചു. ഇതുൾപ്പെടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് വാക്സിനുകൾ നിലവിൽ ലഭ്യമാണെന്നും കോവിഡ് 19 ൽ നിന്ന് രാജ്യത്തെ പൗരന്മാരെ മാത്രമല്ല നൂറോ അതിലധികമോ രാജ്യങ്ങളെയും സംരക്ഷിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു. രണ്ടോ അതിലധികമോ വാക്സിനുകളും ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 137 ശതമാനത്തിന്റ വർധനവാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും സജീവ കേസുകളുമെന്നും ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തര പാകിയത് ഇതാണെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു. Content Highlights:Union Budget 2021:35,000 crore for covid-19 vaccines

from money rss https://bit.ly/3cqMFh6
via IFTTT