അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിർദേശം നൽകിയിട്ടുള്ളതിനാൽ ആർഡിയിലേയ്ക്കുള്ള പ്രതിമാസതുക മാസാമാസം നിശ്ചിത തിയതിയാകുമ്പോൾ ബാങ്ക് എടുത്തുകൊള്ളും. അഞ്ചുവർഷ കാലാവധിയുള്ള ആർഡി കഴിഞ്ഞമാസമാണ് കാലാവധിയെത്തിയത്. ബാങ്കിൽപോകാതെതന്നെ മെച്യൂരിറ്റിതുക തിരിച്ചെടുത്തു. നിക്ഷേപം തുടങ്ങയപ്പോഴുണ്ടായിരുന്ന എട്ടുശതമാനം പലിശ പ്രകാരം 3,69,309 രൂപ അശ്വതിയുടെ എസ്ബി അക്കൗണ്ടിലെത്തി. ഈകാലയളവിലാണ് സഹപ്രവർത്തകനായ വിനോദ് മ്യച്വൽ ഫണ്ടിന്റെ...