121

Powered By Blogger

Monday, 27 July 2020

പാഠം 84: 10ശതമാനത്തിലേറെ ആദായത്തിന് ആര്‍ഡിക്കുപകരം ഡെറ്റ് ഫണ്ടിലെ എസ്‌ഐപി

അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിർദേശം നൽകിയിട്ടുള്ളതിനാൽ ആർഡിയിലേയ്ക്കുള്ള പ്രതിമാസതുക മാസാമാസം നിശ്ചിത തിയതിയാകുമ്പോൾ ബാങ്ക് എടുത്തുകൊള്ളും. അഞ്ചുവർഷ കാലാവധിയുള്ള ആർഡി കഴിഞ്ഞമാസമാണ് കാലാവധിയെത്തിയത്. ബാങ്കിൽപോകാതെതന്നെ മെച്യൂരിറ്റിതുക തിരിച്ചെടുത്തു. നിക്ഷേപം തുടങ്ങയപ്പോഴുണ്ടായിരുന്ന എട്ടുശതമാനം പലിശ പ്രകാരം 3,69,309 രൂപ അശ്വതിയുടെ എസ്ബി അക്കൗണ്ടിലെത്തി. ഈകാലയളവിലാണ് സഹപ്രവർത്തകനായ വിനോദ് മ്യച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതിയിൽ ആർഡിക്ക് ബദലായി നിക്ഷേപം ആരംഭിച്ചത്. ഹ്രസ്വകാലയളവിലെ ലക്ഷ്യത്തിനായിഡെറ്റ് ഫണ്ടിലും ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടിലുമാണ് വിനോദിന് നിക്ഷേപമുള്ളത്. മ്യൂച്വൽ ഫണ്ടിൽ വിശ്വാസമില്ലാത്തതനാലാണ് അശ്വതി ആവഴി തിരഞ്ഞെടുക്കാതിരുന്നത്. ലഭിച്ച ആദായം ഇരുവരും താരതമ്യംചെയ്തു. കാലവധിയെത്തിയപ്പോൾ വിനോദിന് 3,86,049 രൂപയാണ് ലഭിച്ചത്. ഇതുപ്രകാരം ലഭിച്ച ആദായം 10.4ശതമാനമാണ്. ഇരുവരും പ്രതിമാസം 5000 രൂപവീതം 3 ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചത്. റിക്കറിങ് ഡെപ്പോസിറ്റ് ബാങ്കുകൾ നൽകുന്ന പ്രതിമാസ നിക്ഷേപ പദ്ധതിയാണ് ആർഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആവർത്തന നിക്ഷേപം(റിക്കറിങ് ഡെപ്പോസിറ്റ്). പ്രതിമാസം നിശ്ചിത തുകയാണ് ഇതിനായി നീക്കിവെയ്ക്കേണ്ടത്. നിക്ഷേപം തുടങ്ങുമ്പോൾതന്നെ കാലാവധിയെത്തുമ്പോൾ എത്രതുക ലഭിക്കുമെന്ന് അറിയാൻകഴിയും. എസ്ഐപി സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാനാണ് എസ്ഐപിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. പ്രതിമാസം, പാദവാർഷിക എന്നിങ്ങനെ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള അവസരം എസ്ഐപി നൽകുന്നു. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല, ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. അഞ്ചുവർഷത്തിൽകൂടുതൽ കാലയളവുള്ള ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഹ്രസ്വകാല(അഞ്ചുവർഷമോ അതിൽതാഴെയോ)ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. വ്യത്യാസം അറിയാം ആർഡി പ്രതിമാസം നിക്ഷേപിക്കുന്നതുകയും കാലാവധിയും റിക്കറിങ് ഡെപ്പോസിറ്റിൽ മുൻകൂട്ടി നിശ്ചയിക്കുന്നു. ആറുമാസംമുതൽ 10വർഷംവരെയുള്ള കാലാവധിയിൽ ആർഡി തുടങ്ങാം. നഷ്ടസാധ്യത തീരെ കുറഞ്ഞതായതിനാൽ നിക്ഷേപകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള പദ്ധതിയാണിത്. പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകളിലും പോസറ്റ് ഓഫീസിലും ആർഡി തുടങ്ങാൻ കഴിയും. നിക്ഷേ കാലാവധിക്കനുസരിച്ച് ആർഡിയുടെ പലിശയിൽ വ്യത്യാസമുണ്ടാകും. ആറമുതൽ ഏഴുശതമാനംവരെയാണ് ശരാശരി ബാങ്കുകൾ നൽകുന്ന പലിശ. ആർഡിയിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. ആദായം 10,000 രൂപയ്ക്കുമുകളിലാണെങ്കിൽ ടിഡിഎസ് ഈടാക്കി ബാക്കിയുള്ളതുകയാണ് ബാങ്കുകളിൽനിന്ന് ലഭിക്കുക. 20ശതമാനമോ 30ശതമാനമോ നികുതി സ്ലാബിലുള്ളയാളാണ് നിങ്ങളെങ്കിൽ ബാക്കിയുള്ളതുക നേരിട്ട് അടയ്കേണ്ടിവരും. എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാൻ. ആഴ്ചയിലോ പ്രതിമാസമോ മൂന്നുമാസംകൂടുമ്പോഴോ നിക്ഷേപിക്കാൻ അവസരമുണ്ട്. മിനിമം തുക 500 രൂപയാണ്. ചില ഫണ്ടുകളിൽ 100 രൂപമുതൽ എസ്ഐപിയായി അടയ്ക്കാം. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ ദീർഘകാല എസ്ഐപി നിക്ഷേപത്തിന് 12 മുതൽ 20ശതമാനം വരെ നേട്ടം ലഭിച്ചേക്കാം. വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ആദായത്തിൽ മാറ്റംവരാം. എന്നാൽ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഓഹരി ഫണ്ടുകളുടെ അത്രതന്നെ നഷ്ടസാധ്യതയില്ല. ഹ്രസ്വകാലയളവിൽ മികച്ച ആദായം ഡെറ്റ് ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാം. RD V/S SIP എസ്ഐപി ആർഡി​ പദ്ധതി റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടിലോ ഡെറ്റ് ഫണ്ടിലോ നിക്ഷേപം നടത്താം. നിശ്ചിത ആദായം ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതിയാണിത്. ചേരുമ്പോൾ നിശ്ചയിക്കുന്ന ആദായം കാലാവധിയെത്തുമ്പോൾ ലഭിക്കും. നഷ്ടസാധ്യത നിശ്ചിത ആദായം ഉറപ്പുനൽകാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലെ നിക്ഷേപത്തിന് കഴിയില്ല. ദീർഘകാല നിക്ഷേപമാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളും ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളും മികച്ച ആദായം നൽകിതായാണ് ഇതുവരെയുള്ള ചരിത്രം. നഷ്ടസാധ്യത കുറവാണ്. പലിശയുടെകാര്യത്തിലും പിന്നിൽതന്നെ. നിക്ഷേപ സാധ്യത നിശ്ചിത കാലാവധി നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിക്കാം. ദിനംപ്രതി, ആഴ്ചയിലൊരിക്കൽ, പ്രതിമാസം, മൂന്നുമാസത്തിലൊരിക്കൽ എന്നങ്ങനെ നിക്ഷേപത്തിന് അവസരമുണ്ട്. തുടങ്ങുമ്പോൾ നിശ്ചയിച്ചതുപ്രകാരമുള്ള തുക പ്രതിമാസം നിക്ഷേപിക്കാനാണ് കഴിയുക. പണമാക്കൽ പണമാക്കലിന്റെ കാര്യത്തിൽ ആർഡിയേക്കാൾ ഒരുപടിമുന്നിലാണ് മ്യൂച്വൽ ഫണ്ട് എസ്ഐപി. പിഴയൊന്നുംകൂടാതെതന്നെ എസ്ഐപി എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്ത് പണം തിരിച്ചെടുക്കാം. കാലാവധിയെത്തുംമുമ്പ് ക്ലോസ് ചെയ്ത് പണം പിൻവലിക്കാൻ ആർഡിയിലും കഴിയും. അങ്ങനെ ചെയ്യുമ്പോൾ ഒരുശതമാനംവരെ പിഴപലിശ നൽകേണ്ടിവരും. ആദായം ഓഹരി വിപണി, ഡെറ്റ് വിപണി എന്നിവയുമായി ബന്ധപ്പെട്ടാണ് എസ്ഐപിയിൽനിന്ന് ആദായം ലഭിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ പ്രവർത്തനവും ആദായത്തിൽ പ്രതിഫലിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്നുള്ള ആദായം ചേരുമ്പോൾതന്നെ നിശ്ചയിക്കുന്നതാണ്. കാലാവധിയെത്തുംവരെ അതിന് മാറ്റമുണ്ടാകില്ല. നിക്ഷേപ ലക്ഷ്യം ദീർഘ-ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകളിൽ എസ്ഐപി തുടങ്ങാം. റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ പരിഗണിച്ചുവേണം ഫണ്ട് തിരഞ്ഞെടുക്കാൻ. ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ചവയാണ് ആർഡി. ദീർഘകാലത്തേയ്ക്ക് സമ്പത്ത് സമാഹരിക്കാൻ ഉപകരിക്കില്ല. നികുതി ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം ഒരുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം പണമാക്കുമ്പോൾ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് സാമ്പത്തികവർഷത്തിൽ 10ശതമാനമാണ് നികുതി നൽകേണ്ടത്. ടാക്സ് സേവിങ് ഫണ്ടുകളിലാണെങ്കിൽ നിക്ഷേപം നടത്തുമ്പോൾ 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. 10 ശതമാനം ടിഡിഎസ് കഴിച്ചുള്ള തുകയാണ് ബാങ്കിൽനിന്ന് ലഭിക്കുക. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസിരിച്ച് ആദായനികുതി നൽകണം. ആർഡിക്ക് പകരംപരിഗണിക്കാവുന്ന ഡെറ്റ് ഫണ്ടുകൾ Short Duration and Banking & PSU FUND WORTH OF AMOUNT INVESTED(₹) 3Yr SIP RETURN Debt: Banking and PSU IDFC Banking & PSU Debt Dir 4,28,695 11.7(%) Axis Banking & PSU Debt Dir 4,23,010 10.78(%) Debt: Short Duration Axis Short Term Dir 4,22,824 10.75(%) HDFC Short Term Debt Dir 4,21,805 10.59(%) Return as on 28 July, 2020. Amount invested 3,60000(10,000X36) feedbacks to: antonycdavis@gmail.com കുറിപ്പ്: ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്.

from money rss https://bit.ly/30827Z3
via IFTTT