121

Powered By Blogger

Monday, 27 July 2020

യുഎസ്-ചൈന വ്യാപാരതര്‍ക്കം ഇന്ത്യയിലെ ആഭരണക്കയറ്റമതി മേഖലയ്ക്ക് ഗുണകരമാകും

യുഎസ്-ചൈന വ്യാപാര സംഘർഷം രാജ്യത്തെ രത്ന-സ്വർണാഭരണ കയറ്റുമതിക്കാർക്ക് ഗുണകരമാകും. എതിർപ്പുകൾക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കിയതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതോടെ ഹോങ്കോങിൽനിന്നുള്ള ഇറക്കുമതിക്ക് 7.5ശതമാനം നികുതി യുഎസ് ഏർപ്പെടുത്തി. യുഎസ്-ഹോങ്കോങ് പോളിസി ആക്ട് 1992 പ്രകാരം നേരത്തെ 3.3ശതമാനംമാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇത് മുതലെടുത്ത് ചൈന വൻതോതിൽ വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. ഏഷ്യയിലെതന്നെ വൻകിട രത്ന-സ്വർണാഭരണ കയറ്റുമതി ഹബ്ബായി ഹോങ്കോങിനെ വളർത്താൻ ഇത് സഹായിച്ചു. ഇന്ത്യകഴിഞ്ഞാൽ യുഎസിലേയ്ക്ക് വൻതോതിൽ സ്വർണാഭരണങ്ങൾ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളാണ് ഫ്രാൻസ്, ഇറ്റലി, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങൾ. പുതിയ സംഭവവികാസങ്ങൾ ഇന്ത്യയുടെ കയറ്റുമതിവിഹിതം ഉയർത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. 2019ൽ 9.47 ബില്യൺ ഡോളറിന്റെ ആഭരണങ്ങളാണ് ഇന്ത്യയും ചൈനയും ഹോങ്കോങും യുഎസിലെയ്ക്ക് കയറ്റുമതി ചെയ്തത്.

from money rss https://bit.ly/2CQPhp5
via IFTTT