121

Powered By Blogger

Monday, 27 July 2020

സേവനങ്ങൾ ഇനി വീട്ടുപടിക്കൽ: ‘ലോക്കൽ സപ്പോർട്ട്’ മൊബൈൽ ആപ്പ് റെഡി

കൊച്ചി: വീട്ടിൽ ഇരുന്നുതന്നെ മൊബൈൽ ഫോണിലൂടെ അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈൽ ആപ്പ് പുറത്തിറക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊച്ചി ഇൻഫോ പാർക്കിലെ ചില്ലർ പേയ്മെന്റ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി ചേർന്ന്, കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധം 'ലോക്കൽ സപ്പോർട്ട് ' (Local Support) എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു. ഓൺലൈൻ വിപണന സാദ്ധ്യതകൾ എല്ലാ കടകൾക്കും ഉപയോഗപ്പെടുത്തുക എന്നതും ഉപഭോക്താക്കൾക്ക് കഴിയുന്നത്ര മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. പലചരക്ക്, പച്ചക്കറി തുടങ്ങി ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് മുതലായ എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക വിഭാഗവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ ബാങ്ക് അക്കൗണ്ടും ഐ.എഫ്. എസ്.കോഡും ആപ്പിൽ നൽകിയാൽ സുരക്ഷിതമായി ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ യൂണിറ്റുകൾ മുഖേന ഡെലിവറി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ടെന്ന്് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ലോക്കൽ സപ്പോർട്ട് കസ്റ്റമർ കെയർ നമ്പർ: 99956 99899.

from money rss https://bit.ly/306HR9S
via IFTTT