121

Powered By Blogger

Monday, 7 December 2020

റിസര്‍വ് ബാങ്കിന്റെ ഉദാരനയം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമോ?

ധനനയ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുന്നതിനായി ഉദാരീകരണനയങ്ങൾ ഈവർഷം തുടരുമെന്നും അടുത്തസാമ്പത്തിക വർഷത്തേക്കത് ദീർഘിപ്പിക്കുമെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ വളർച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ മെച്ചമായിരുന്നെങ്കിലും വളർച്ചയുടെപാതയിൽ തിരിച്ചെത്താൻ അഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം സങ്കോചിക്കുമെന്നും വരാനിരിക്കുന്ന രണ്ടുപാദങ്ങളിൽ വളർച്ചാനിരക്ക് അനുകൂലമായിരിക്കുമെന്നുമാണ് ആർബിഐയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ ഇങ്ങിനെയാണെങ്കിലും വർധിക്കുന്ന വിലക്കയറ്റത്തിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ ആർബിഐ ഗവർണറുടെ പ്രസംഗത്തിൽ പ്രകടമായിരുന്നു. ശീതകാല മാസങ്ങളിലെ ചെറിയആശ്വാസവുമായി വിലക്കയറ്റനിരക്ക് ഉയർന്നനിലയിൽതന്നെ തുടരുമെന്നാണ് ധനനയ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പട്ടു നിർണയിക്കുന്ന വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 7.6 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ അത് 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവും ആയിരിക്കുമെന്നുമാണ് വിലയിരുത്തൽ. പ്രധാനമായും വിതരണരംഗത്തെ പ്രശ്നങ്ങളാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് വർധിക്കാൻകാരണം. സാമ്പത്തികമേഖല സാവധാനം വീണ്ടെടുപ്പു തുടങ്ങിയതോടെ ഡിമാന്റിലെ വർധനയും ഘടകമായിത്തീരും. ഉദാഹരണത്തിന് ഒക്ടോബറിലെ അടിസ്ഥാന വിലക്കയറ്റനിരക്ക് 5.7 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ കാരണം വികസ്വരവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ വർധനയും ചില്ലറ വ്യാപാരമേഖലയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയസ്ഥിരതയും യുഎസിൽ വരാനിരിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷയും പണമിറക്കാനുള്ള ത്വര നിക്ഷേപകരിൽ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിൽ മികച്ചലാഭം പ്രതീക്ഷിച്ച് ധാരാളമായി വിദേശ ണം ഒഴുകിയെത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിദേശ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയേക്കാവുന്ന ചഞ്ചലാവസ്ഥയെക്കുറിച്ച് ഗവർണർ മുന്നറിയിപ്പു നൽകി. അഭ്യന്തര സാമ്പത്തിക വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തിക മേഖലയിൽ വായ്പാവളർച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ നടപടികൾ പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. സർക്കാരിന്റെ അടിയന്തിര വായ്പാസഹായം ഉറപ്പുവരുത്തുന്ന ഇസിഎൽജിഎസ് പദ്ധതിയുടെ മാതൃകയിൽ പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്ന ദീർഘകാല റിപ്പോ പ്രക്രിയ നീട്ടിനൽകി. അതുപോലെ, പണ വിപണിയിലെ നോട്ടീസ് സൗകര്യത്തോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യം, റിസർവ് ബാങ്കിന്റെ മാർജിനൽ സ്റ്റാന്റിംഗ് സൗകര്യം (എംഎസ് എഫ്) എന്നിവ ഉപയോഗിക്കാൻ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ്അനുമതി നൽകും. നിയന്ത്രിതമായ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പെയ്മെന്റ് സുരക്ഷാനിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും ആർബിഐക്കു പരിപാടിയുണ്ട്. ഈയിടെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിലാണ് ഈനടപടിയെ കാണേണ്ടത്. ഓൺലൈൻ ബാങ്കിംഗിൽ വൈദ്യുതി തകരാർ കാരണം പുതിയ ക്രെഡിറ്റ് കാർഡും മറ്റു ഡിജിറ്റൽ സൗകര്യങ്ങളും ഇറക്കുന്നതിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കിനെ റിസർവ് ബാങ്ക് തടയുകയുണ്ടായി. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ധനനയത്തിലെ മൃദുസമീപനം തുടരുമെന്നുതന്നെയാണ് കമ്മിറ്റി തീരുമാനത്തിന്റെ അന്തർധാര. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കുതാഴുന്നതുവരെ പലിശനിരക്കു കുറയ്ക്കുന്നതിന് ആർബിഐ തയാറാവുകയില്ലെന്നാണ് കരുതേണ്ടത്. ഉദാരനയങ്ങൾ അടുത്ത സാമ്പത്തിക വർഷത്തേക്കുകൂടി നീട്ടാനുള്ള തീരുമാനത്തിൽനിന്നുവിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാൾ പ്രധാനം സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്നതാണെന്ന് വ്യക്തമാകുന്നുണ്ട്.എന്നാൽ വിലക്കയറ്റനിരക്ക് ലക്ഷ്യത്തിൽ ഒതുക്കിനിർത്തേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തം തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3lWFxKk
via IFTTT

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വർണവിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് ഔൺസിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയിൽ 1.7ശതമാനത്തോളം വിലവർധിച്ചിരുന്നു. ഡോളർ തളർച്ചയിലായതാണ് സ്വർണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

from money rss https://bit.ly/2VS8KLW
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റംതുടരുന്നു; നിഫ്റ്റി 13,400 മറികടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സൂചികകൾ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 45,633ലും നിഫ്റ്റി 158 പോയന്റ് ഉയർന്ന് 13,416ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1552 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 698 ഓഹരികൾ നഷ്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, റിലയൻസ്, യുപിഎൽ, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐഒസി, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. Indices At Fresh Record Highs

from money rss https://bit.ly/3mUmtxS
via IFTTT

വിദേശകടം തീർക്കാൻ റിലയൻസ് 10,500 കോടി സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് 140 കോടി ഡോളർ സമാഹരിച്ചു. അതായത്, ഏതാണ്ട് 10,500 കോടി രൂപ. നിലവിലുള്ള വിദേശ വായ്പകൾ അടച്ചുതീർക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാൾ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന. പലിശ ബാധ്യത കുറയാൻ ഇത് ഇടയാക്കും. പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഹോൾഡിങ്സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക. ഏതെങ്കിലുമൊരു ഇന്ത്യൻ കമ്പനി അന്താരാഷ്ട്ര ബാങ്കുകളിൽനിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വർഷം സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. സിറ്റി ബാങ്ക്, ബാർക്ലെയ്സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയിൽനിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. എസ്.ബി.ഐ.യും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. റിലയൻസിന്റെ റീട്ടെയിൽ ഡിവിഷൻ 10.09 ശതമാനം ഓഹരി കൈമാറി 47,265 കോടി രൂപയും ടെലികോം സംരംഭമായ ജിയോ ഏതാണ്ട് 33 ശതമാനം ഓഹരി വിറ്റ് 1.52 ലക്ഷം രൂപയും സമാഹരിച്ചിരുന്നു. ഇത് റിലയൻസ് ഇൻഡസ്ട്രീസിന്റെ കടബാധ്യത കുറയാൻ സഹായിച്ചിട്ടുണ്ട്. Reliance raises Rs 10,500 crore to pay off foreign debt

from money rss https://bit.ly/2JWBFvI
via IFTTT

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം.എ. യൂസഫലി

ദുബായ്: പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ നാമനിർദേശം ചെയ്തു. അടുത്ത വർഷം ജനുവരി ആദ്യവാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് അവാർഡ് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള അഞ്ച് വ്യക്തികളുടെ പേര് ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനം മൂലം 2021 വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓൺലൈനിൽ കൂടിയാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്.

from money rss https://bit.ly/2K2bGTs
via IFTTT

സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,350 മറികടന്നു

മുംബൈ: ധനകാര്യം, ഫാർമ, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 347.42 പോയന്റ് ഉയർന്ന് 45,426.97ലും നിഫ്റ്റി 97.30 പോയന്റ് നേട്ടത്തിൽ 13,355.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1972 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 936 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, നെസ് ലെ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവുംഫാർമ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി സൂചികകൾ ഒരുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു. Market Ends At Fresh Record Closing High

from money rss https://bit.ly/39PyBfC
via IFTTT

പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ ഇ-വോട്ടിങ് നടത്താന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍

കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് ഇ-വോട്ടിങ് നടത്തും. ഡിസംബർ 26 മുതൽ 28 വെരയാണ് നിക്ഷേപകർക്ക് ഓൺലൈൻവഴി വോട്ട് രേഖപ്പെടുത്താൻ കഴിയുക. ഫണ്ടുകൾ പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് വോട്ടിങ്. വോട്ടിങിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഫണ്ടുകളുടെ പ്രവർത്തനം പുനഃരാരംഭിക്കേണ്ടിവരും. അങ്ങനെയുണ്ടായാൽ കനത്ത വില്പന സമ്മർദംനേരിടേണ്ടിവരുമെന്നും കിട്ടിയവിലയ്ക്ക് കടപ്പത്രംവിറ്റ് പണം സ്വരൂപിക്കേണ്ടിവരുമെന്നും ഫ്രാങ്ക്ളിൻ അധികൃതർ നിക്ഷേപികരെ ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷംപേരും യെസ് എന്ന് വോട്ടുചെയ്താൽ ഫണ്ട് കമ്പനിയ്ക്ക് നിക്ഷേപം മികച്ചവിലയിൽ പിൻവലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണംചെയ്യുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം എഎംസി നിർത്തിയത്. ആറു ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിയ്ക്ക് തരിച്ചെടുക്കാനായിട്ടുണ്ട്. നടപടിക്രമം പൂർത്തിയാക്കിയാൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകിതുടങ്ങും. ഫ്രാങ്ക്ളിൻ ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് തിരിച്ചുനൽകാൻ ഫണ്ട് കമ്പനിയുടെ കൈവശമുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 46ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 33ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 14ശതമാനം തുകയും തിരിച്ചുകൊടുക്കാൻ എഎംസിയുടെ കൈവശമുണ്ട്. പണം തിരികെക്കിട്ടുന്ന മുറയ്ക്ക് നിക്ഷേപകർക്ക് കൈമാറും. ആറുഫണ്ടുകളിലായി 25,000 കോടിയോളം രൂപയാണ് മുന്നുലക്ഷത്തിലേറെ നിക്ഷേപകർക്കായി ലഭിക്കാനുള്ളത്. Franklin Templeton issues notice for e-voting on 6 debt schemes

from money rss https://bit.ly/37GjCCj
via IFTTT